നാടും വീടും ഉപേക്ഷിച്ച് പ്രവാസ ലോകത്തേക്ക് കുടിയേറുന്നവർക്ക് എന്നും ഒാർക്കാനുള്ളത് നഷ്ടങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്. എന്നാൽ കൂടെയുള്ളവർ തരുന്ന അല്പം സ്നേഹവും സ്വാന്തനവും എന്നും ഹൃദയത്തിൽ തങ്ങി നിൽക്കും. അത്തരം ഒരു സ്നേഹബന്ധത്തിന്റെ നിറക്കാഴ്ച്ചയാണ് തൃശ്ശൂർ ചെറുതുരുത്തിയിലുള്ള നബീസയുടെ വീട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടും വീടും ഉപേക്ഷിച്ച് പ്രവാസ ലോകത്തേക്ക് കുടിയേറുന്നവർക്ക് എന്നും ഒാർക്കാനുള്ളത് നഷ്ടങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്. എന്നാൽ കൂടെയുള്ളവർ തരുന്ന അല്പം സ്നേഹവും സ്വാന്തനവും എന്നും ഹൃദയത്തിൽ തങ്ങി നിൽക്കും. അത്തരം ഒരു സ്നേഹബന്ധത്തിന്റെ നിറക്കാഴ്ച്ചയാണ് തൃശ്ശൂർ ചെറുതുരുത്തിയിലുള്ള നബീസയുടെ വീട്. വർഷങ്ങളോളം ജോലി ചെയ്തിരുന്ന ഗൾഫിലെ അറബി കുടുംബത്തിന്റെ സ്നേഹസമ്മാനമാണ് ഇൗ വീട്.

പ്രായത്തിന്റെ അവശതകൾ വന്നുപെട്ടപ്പോൾ ജോലി മതിയാക്കി നാട്ടിലേക്ക് വരികയായിരുന്നു നബീസ. നാട്ടിൽ വാടകയ്ക്ക് താമസിച്ചു പോന്ന നബീസയെ തേടി അപ്രതീക്ഷമായാണ് ഫോൺ സന്ദേശം വന്നത്. ഇനി വാടക വീട്ടിൽ താമസിക്കേണ്ട, ഞങ്ങൾ ഒരു വീട് വച്ചു തരാം... സ്നേഹവും കടപ്പാടും നിറഞ്ഞ ആ അറബി കുടുംബത്തിന്റെ വാക്കുകളായിരുന്നു അത്. അങ്ങനെയാണ് 5 സെന്റിൽ 700 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ വീട് നിർമ്മിക്കപ്പെട്ടത്. സ്ഥലം വാങ്ങുന്നത് മുതൽ വീടിന്റെ പാല് കാച്ചൽ വരെ കൂടെ നിന്നത് ഡിസൈനർ ബി പി സലീമാണ്. 

ADVERTISEMENT

വെള്ള നിറത്തിന് പ്രാധാന്യം നൽകിയാണ് എക്സ്റ്റീരിയർ ഒരുക്കിയത്. മോടി കൂട്ടുവാൻ ഒരു വശം കടും നിറത്തിൽ ഗ്രൂവ് ഡിസൈൻ നൽകിയിട്ടുണ്ട്. 

ലളിതമായ ശൈലി പിൻതുടരുന്ന വീടാണിത്. ആർഭാടങ്ങൾക്ക് തെല്ലും ഇൗ വീട്ടിൽ സ്ഥാനമില്ല. സിറ്റൗട്ട്. ലിവിങ്ങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക് ഏരിയ, രണ്ട് ബെഡ്റൂമുകൾ എന്നീ ഇടങ്ങളാണുള്ളത്. സിറ്റൗട്ടിൽ നിന്ന് ലിവിങ്ങിലേക്കാണ് പ്രവേശനം. തുടർന്ന് മറ്റ് പൊതു ഇടങ്ങളിലേക്ക് സ്വകാര്യ ഇടങ്ങളിലേക്കും നീങ്ങാം. ലിവിങ്ങിൽ തന്നെ ടിവി യൂണിറ്റും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സെമി ഒാപ്പൺ കൺസെപ്റ്റിലാണ് അകത്തളം ക്രമീകരിച്ചത്. ഡൈനിങ് ഏരിയയാണ് വീട്ടിലെ കേന്ദ്രഭാഗം. 

അത്യാവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് അകത്തളം ക്രമീകരിച്ചിട്ടുള്ളത്. അകത്തും പുറത്തും പുട്ടയിട്ട് പെയിന്റടിച്ചു. വിവിധ ഇടങ്ങൾ ഹൈലൈറ്റ് ചെയ്യുവാനായി എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. 

ആകെ രണ്ട് ബെഡ്റൂമുകളാണുള്ളത്. പ്രധാന മുറിയിൽ മാത്രമാണ് അറ്റാച്ച്ഡ് ബാത്ത്റൂമുള്ളത്. 

ADVERTISEMENT

വെള്ളയും കറുപ്പും നിറത്തിലാണ് കിച്ചൻ നിലകൊള്ളുന്നത്. എൽ ഷേപ്പിലൊരുക്കിയ കിച്ചന്റെ കൗണ്ടർടോപ്പ് ഗ്രാനൈറ്റ് കൊണ്ടുള്ളതാണ്. ഫെറോസിമന്റ് ഷെൽഫുകളാണ് കിച്ചനിലും ബെഡ്റൂമിലും സ്റ്റോറേജ് സൗകര്യത്തിനായി നിർമ്മിച്ചത്. 

വീടും ചെറിയ രീതിയിലുള്ള ഫർണീഷിങ്ങും ചുറ്റുമതിലും ഗേറ്റും കുഴൽകിണറും അതിനു വേണ്ട മോട്ടറും എല്ലാം അടക്കം 16 ലക്ഷം രൂപയ്ക്കാണ് പണി തീർത്തത്. 

Project facts

Location-Cheruthuruthy, Thrissur

ADVERTISEMENT

Area-700 Sqft.

Plot-5 Cents

Cost-16 Lakhs

Completed in-2019

Owner-Nabeesa

Designer-B. P. Saleem

Bee Pees Designs, Cheruthuruthy, Thrissur

Mob- 9847155166, 8086667667

English Summary- Arab family Gifted House; 16 Lakh home Plan