കോട്ടയം മെഡിക്കൽ കോളജിനു സമീപം ഗാന്ധിനഗറിൽ വെറും നാലര സെന്റ് സ്ഥലമാണ് അംബികയ്ക്ക് ഉണ്ടായിരുന്നത്. ഇതിലാകട്ടെ ഒരു കിണറുമുണ്ട്. നിയമപ്രകാരമായുള്ള സെറ്റ്‌ബാക്ക് എല്ലാം ഇട്ടുകഴിഞ്ഞാൽ വീട് വയ്ക്കുക ദുഷ്കരം. പലരെയും സമീപിച്ചെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞു. അവസാനം ഡിസൈനർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം മെഡിക്കൽ കോളജിനു സമീപം ഗാന്ധിനഗറിൽ വെറും നാലര സെന്റ് സ്ഥലമാണ് അംബികയ്ക്ക് ഉണ്ടായിരുന്നത്. ഇതിലാകട്ടെ ഒരു കിണറുമുണ്ട്. നിയമപ്രകാരമായുള്ള സെറ്റ്‌ബാക്ക് എല്ലാം ഇട്ടുകഴിഞ്ഞാൽ വീട് വയ്ക്കുക ദുഷ്കരം. പലരെയും സമീപിച്ചെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞു. അവസാനം ഡിസൈനർ അനന്ദുവാണ്‌ വീടു നിർമിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

ചെറിയ പ്ലോട്ടിൽ മുകളിലേക്ക് വളരുന്ന വീട് എന്ന ആശയമാണ് ഇവിടെ നടപ്പാക്കിയത്. ഫ്ലാറ്റ്, സ്ലോപ്, കർവ്ഡ് റൂഫുകൾ പുറംകാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. ഗ്രേപ്പ് ബ്ലൂ നിറമാണ് പുറംഭിത്തികളിൽ നൽകിയത്. അകത്തളത്തിലും ഹൈലൈറ്റർ നിറങ്ങൾ നൽകി ഇടങ്ങൾ വേർതിരിച്ചിട്ടുണ്ട്. കിണറിനു മുകളിൽ ബീം വാർത്തു രണ്ടായി ഭാഗിച്ചാണ് സ്ഥലം ഉപയോഗപ്പെടുത്തിയത്. പകുതി അടുക്കളയുടെ ഭാഗത്ത് വരുന്നു. പകുതി ഫ്രണ്ട് യാർഡിൽ വെള്ളം കോരാൻ പാകത്തിൽ ഉപയോഗപ്പെടുത്തി.

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കോർട്യാർഡ്, അപ്പർ ലിവിങ്, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ജനലുകൾക്ക് തടിക്ക് പകരം യുപിവിസി ഉപയോഗിച്ചു. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി എൽഇഡി ലൈറ്റുകൾ നൽകി. 

സ്റ്റെയിൻലെസ്സ് സ്റ്റീലും ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണ് വീടിന്റെ കൈവരികൾ. ഗോവണിയുടെ താഴെ വാഷ് ഏരിയ നൽകി. ഗോവണിയുടെ മുകളിൽ ഡബിൾ ഹിറ്റ് സീലിങ് നൽകി. സ്‌കൈലൈറ്റിലൂടെ പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

നാലു കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകങ്ങൾ നൽകി. ഹെഡ്ബോർഡിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി ഭംഗിയാക്കി.

ADVERTISEMENT

മൾട്ടിവുഡിൽ സ്പ്രേ പെയിന്റ് ചെയ്താണ് അടുക്കളയിലെ കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിനു വീട് പൂർത്തിയായി.

Project facts

Location- GandhiNagar, Kottayam

ADVERTISEMENT

Plot- 4.5 cents

Area-1850 SFT

Owner- Ambika

Designer- Anandu S Nair

ASN Designs

Mob- 98959 75527

English Summary- House in 4 cent Plot Kottayam