ചെറിയ പ്ലോട്ടിൽ മുറ്റവും പൂന്തോട്ടവും സൗകര്യങ്ങളുമുള്ള ഇരുനില വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വീട്. 6 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ പരമാവധി സ്ഥലസൗകര്യമുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. കാറുകൾ പാർക്ക് ചെയ്യാനായി അത്യാവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടിൽ മുറ്റവും പൂന്തോട്ടവും സൗകര്യങ്ങളുമുള്ള ഇരുനില വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വീട്. 6 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ പരമാവധി സ്ഥലസൗകര്യമുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. കാറുകൾ പാർക്ക് ചെയ്യാനായി അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. സ്ഥലഉപയുക്തത ലക്ഷ്യമിട്ട് ഫ്ലാറ്റ് റൂഫാണ് നൽകിയത്. കാർ പോർച്ച് പ്രത്യേകമായി നിർമിച്ചിട്ടില്ല. മുൻവശത്തെ പില്ലറുകളിലും സിറ്റൗട്ടിലെ ചുവരിലും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി അലങ്കരിച്ചു.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ,  നാലു കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്.

സ്ഥലവിനിയോഗത്തിലെ കാര്യക്ഷമതയാണ് വീടിന്റെ ഹൈലൈറ്റ്. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല. സെമി ഓപ്പൺ ശൈലിയിൽ ഇടങ്ങൾ വേർതിരിച്ചു. മുറികളെ വേർതിരിക്കാൻ സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ നൽകി. ഇത് തുറന്നിട്ടാൽ വിശാലമായ പ്രതീതി ലഭിക്കുകയും ചെയ്യും. 

വീടിന്റെ പിൻവശത്ത് നിയമപരമായ ഒഴിച്ചിടേണ്ട സ്ഥലം ബുദ്ധിപരമായി കോർട്യാർഡ് ഏരിയയാക്കി മാറ്റി. ഇവിടെ എംഎസ് പൈപ്പിൽ ഗ്ലാസ് പർഗോള നൽകി സിറ്റിങ് ഏരിയയാക്കി മാറ്റി. പിന്നിലെ പ്ലോട്ടിൽ നിന്നും കാറ്റും വെളിച്ചവും ഇവിടേക്ക് വിരുന്നെത്തുന്നു.

സ്ക്വയർ പൈപ്പിൽ റബ്‌വുഡ് പൊതിഞ്ഞ് ഇൻഡസ്ട്രിയൽ വർക്ക് ചെയ്തെടുത്ത  ഗോവണി മറ്റൊരുദാഹരണം. ഇതിനു താഴെ വാഷ് ഏരിയ ക്രമീകരിച്ചു. ഗോവണിയുടെ മുകളിൽ ഇരട്ടി ഉയരത്തിലുള്ള സ്‌കൈലൈറ്റിൽ നിന്നും പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു.

ADVERTISEMENT

ക്യാന്റിലിവർ ശൈലിയിൽ പ്രധാന സ്ട്രക്ചറിൽ തൂക്കിയിട്ട പോലെയാണ് ബാൽക്കണി. കൈവരികൾ നൽകാതെ മുഴുവൻ ടഫൻഡ് ഗ്ലാസാണ് മുകളിൽ ഘടിപ്പിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.  

സ്വകാര്യത നൽകി സ്വീകരണമുറി ഒരുക്കി. ഇവിടെ നിന്നും പ്രവേശിക്കുന്നത് ഇരട്ടി ഉയരത്തിൽ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്. അകത്തളത്തിനാകെ വിശാലത നൽകാൻ ഇത് സഹായിക്കുന്നു. ഒരുവശം ബെഞ്ച് നൽകിയ ഊണുമേശയുടെ ഡിസൈൻ അകത്തളവുമായി ഇഴുകിചേരുംവിധമാണ്. 

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് മുറികളിൽ നൽകിയത്.

അക്രിലിക്, ഓട്ടോപെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. ഊണുമുറിയെയും അടുക്കളയേയും വേർതിരിക്കുന്നത് ഗ്ലാസ് ഡോറാണ്. ഇതിൽ റോളർ ബ്ലൈൻഡുകൾ നൽകി സ്വകാര്യതയും ഉറപ്പാക്കി.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പിങ്ങും സഹിതം 60 ലക്ഷം രൂപയാണ് ചെലവായത്.

Project facts

Location- Eranjipalam

Area- 2400 SFT

PLot- 6 cent

Owner- Varif

Designer- Fayis Muhammed

corbelarchitecture, Calicut

Mob- 90610 88111

ചിത്രങ്ങൾ- ബാദുഷ