കൊളോണിയൽ ശൈലിയുടേയും സമകാലീന ശൈലിയുടേയും മിശ്രണത്തിൽ ഒരുക്കിയ എലിവേഷൻ. അതിനോട് നീതി പുലർത്തും വിധമുള്ള ലാൻഡ്സ്കേപ്പ്. പച്ചപ്പിന്റെ സാന്നിധ്യം നിറയ്ക്കുന്നതിനായി പ്ലോട്ടിലുണ്ടായിരുന്ന മരങ്ങ ളെല്ലാം അതേപടി നിലനിർത്തി. വീടിന്റെ മുൻഭാഗത്തു കാണുന്ന കോർട്ട്യാർഡിന്റെ പ്രൗഢി കൂടി നൽകി ഹൈലൈറ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണിയൽ ശൈലിയുടേയും സമകാലീന ശൈലിയുടേയും മിശ്രണത്തിൽ ഒരുക്കിയ എലിവേഷൻ. അതിനോട് നീതി പുലർത്തും വിധമുള്ള ലാൻഡ്സ്കേപ്പ്. പച്ചപ്പിന്റെ സാന്നിധ്യം നിറയ്ക്കുന്നതിനായി പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളെല്ലാം അതേപടി നിലനിർത്തി. വീടിന്റെ മുൻഭാഗത്തു കാണുന്ന കോർട്ട്യാർഡിന്റെ പ്രൗഢി കൂടി നൽകി ഹൈലൈറ്റ് ചെയ്തു. ലിവിങ്ങിൽ നിന്നും പുറത്തുള്ള ഈ കോർട്ട്‍യാർഡിലേക്ക് പ്രവേശനവും കൊടുത്തു. 

അലങ്കാരങ്ങളൊന്നും അലോസരമുണ്ടാക്കരുത് എന്ന് നിർബന്ധം വീട്ടുകാർക്കുണ്ടായിരുന്നു. അതിനാൽ വളരെ ചിട്ടയോടും ആവശ്യങ്ങളെ മുൻനിർത്തിയുമാണ് ഓരോ സ്പേസും ഒരുക്കിയത്.

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റോർ റൂം, മാസ്റ്റർ ബെഡ് റൂം, ഗസ്റ്റ് ബെഡ്റൂം എന്നിങ്ങനെയാണ് താഴെ നിലയിലെ ക്രമീകരണങ്ങൾ. 

പ്രധാനവാതിൽ തുറന്നാൽ എത്തുന്നത് ഫോയറിലേക്കാണ്. ഉള്ളിലേക്കെത്തിയാൽ ലിവിങ്, ഡൈനിങ് സ്‌പേസുകൾ ഒരൊറ്റ മൊ‍ഡ്യൂളില്‍ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. ഹാംഗിങ് ലൈറ്റുകളും, സ്പോട്ട് ലൈറ്റുകളും കോവ് ലൈറ്റുകളുമെല്ലാം ഇന്റീരിയറിനെ മനോഹരമാക്കുന്നുണ്ട്.

ലിവിങ് ഏരിയയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തു. ഫോർമൽ ലിവിങ്ങും സ്റ്റെയറും ഡബിൾ ഹൈറ്റ് സ്പേസിലാണ്. എലിവേഷന്റെ ഭാഗമായി നൽകിയ ഷോവാളിന് പിറകിലായിട്ടാണ് കളി സ്ഥലം ഒരുക്കിയത്. ഡൈനിങ്ങിൽനിന്നും ഇവിടേയ്ക്ക് പ്രവേശിക്കാം.

ഓപ്പൺ കോർട്യാർഡാണ്‌ വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇതിനു ചുറ്റുമായി ഇടങ്ങൾ ക്രമീകരിച്ചു. ഫ്ലോര്‍ ലെവലിൽ അൽപം വ്യത്യാസം വരുത്തിയാണ് കോർട്ട്‍യാർഡിന്റെ രൂപകൽപന. കോർട്ട്‍യാർഡിനോടു ചേർന്നു തന്നെയാണ് മുകളിലേക്കുള്ള ഹാംഗിംഗ് സ്റ്റെയർ നൽകിയിട്ടുള്ളത്. വുഡും, ഗ്ലാസും എംഎസുമാണ് സ്റ്റെയറിന് ചന്തം പകരുന്നത്. 

ADVERTISEMENT

വിശാലമായിട്ടാണ് മോഡേൺ കിച്ചൻ. കൗണ്ടർ ടോപ്പിനു ഗ്രനൈറ്റും, ഷട്ടറുകൾക്ക് മൾട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയോടു ചേർന്നു തന്നെ സ്റ്റോർ റൂം ഒരുക്കി. 

മുകൾനിലയിൽ 2 ബെഡ്റൂം, ലിവിങ്, ഒരു ടിവി റൂം എന്നിങ്ങനെയാണ് വിന്യാസങ്ങൾ. ആധുനിക ക്രമീകരണങ്ങളോടെയാണ് കിടപ്പുമുറികൾ എല്ലാം തന്നെ ഒരുക്കിയിട്ടുള്ളത്. വലിയ ജനാലകൾ സമൃദ്ധമായി കാറ്റും, വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. ജനാലയോട് ചേർന്നു തന്നെ ഇരിപ്പിടങ്ങളും സൗകര്യങ്ങളും കൊടുത്തു.  

ഇങ്ങനെ വീട്ടുകാരുടെ ജീവിതശൈലിയോട് പൊരുത്തപ്പെടും വിധമാണ് ഓരോ സ്പേസും ക്രമീകരിച്ചത്. രാവിലെയും രാത്രിയിലും വ്യത്യസ്ത കാഴ്ചകളാണ് ഇവിടെ. ഇഷ്ടമുള്ള ഇടങ്ങളാണ് എല്ലാം എന്നതിനാൽ അതിന്റെ നവോന്മേഷം വീടിനും വീട്ടുകാർക്കും കാണാം.

ADVERTISEMENT

Project facts

Location- Kunnamkulam, Thrissur

Plot- 20 cent

Area- 3150 SFT

Owner- Godwin&Linda

Architect- Surya Prasanth 

Mud Bricks, Manakkalapadi,Thrissur 

Ph : 0480-2860866

Designers- Woodnest Interiors, Chalakudi

Mob- 7025936666

Completion year- 2019

English Summary- Contemporary House with Unique Views