ഡോക്ടർ ദമ്പതികളായ സാജന്റെയും രേഷ്മയുടെയും പെരിന്തൽമണ്ണയിലുള്ള വീട് കണ്ടുമടുത്ത കാഴ്ചകളെയും ശൈലികളെയും വെല്ലുവിളിക്കുന്നതാണ്. 20 സെന്റ് പ്ലോട്ടിൽ പരമാവധി മരങ്ങളും ഹരിതാഭയും നിറച്ച് അതിന്റെ നടുക്കാണ് വീടിനു സ്ഥാനം കണ്ടിരിക്കുന്നത്. ബോക്സ് ആകൃതിയിൽ ഡീകൺസ്ട്രക്റ്റീവ് ശൈലിയിലാണ് പുറംകാഴ്ച. ചെങ്കല്ല്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർ ദമ്പതികളായ സാജന്റെയും  രേഷ്മയുടെയും പെരിന്തൽമണ്ണയിലുള്ള വീട് കണ്ടുമടുത്ത കാഴ്ചകളെയും ശൈലികളെയും വെല്ലുവിളിക്കുന്നതാണ്. 20 സെന്റ് പ്ലോട്ടിൽ പരമാവധി മരങ്ങളും ഹരിതാഭയും നിറച്ച് അതിന്റെ നടുക്കാണ് വീടിനു സ്ഥാനം കണ്ടിരിക്കുന്നത്. ബോക്സ് ആകൃതിയിൽ ഡീകൺസ്ട്രക്റ്റീവ് ശൈലിയിലാണ് പുറംകാഴ്ച. ചെങ്കല്ല്, ഇഷ്ടിക, സിമന്റ് ബ്ലോക്ക് എന്നിവയെല്ലാം നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. മഴവെള്ളം ഭൂമിയിൽ ഇറങ്ങും വിധം കടപ്പ കല്ലും പുല്ലും ഇടകലർത്തിയാണ് മുറ്റം ഉറപ്പിച്ചത്. ചെറിയ വാട്ടർബോഡി കടന്നാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഇൻബിൽറ്റ് സീറ്റിങ് നൽകി.

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ , വർക്കേരിയ, നാലു കിടപ്പുമുറികൾ, കോർട്യാർഡ്, പാഷ്യോ, ലൈബ്രറി, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 3900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പ്രൈവറ്റ്, പബ്ലിക് എന്നിങ്ങനെ രണ്ടു വിഭാഗമായി വേർതിരിച്ചാണ് അകത്തളങ്ങൾ ഒരുക്കിയത്.

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. ഇത് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ പ്രതീതി നൽകുന്നു. ഊണുമുറിയിൽ നിന്നും പ്രവേശിക്കാവുന്ന പാഷ്യോയാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ഇവിടെ മേൽക്കൂരയിൽ വള്ളിച്ചെടികൾ പടർന്നു കയറാനായി ജിഐ കൊണ്ട് പില്ലറുകൾ നാട്ടിയിട്ടുണ്ട്.

ADVERTISEMENT

ഡൈനിങ്- കിച്ചൻ ഓപ്പൺ ശൈലിയിലാണ്. വെള്ള നിറത്തിന്റെ വെണ്മയാണ് കിച്ചനിൽ നിറയുന്നത്. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്ലോസി വൈറ്റ് നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

സുഷിരങ്ങളുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ ഷീറ്റ് കൊണ്ടാണ് പടികൾ. സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പും ടീക് വുഡും കൊണ്ട് കൈവരികൾ. ഗോവണി കയറിച്ചെല്ലുന്നത് ലൈബ്രറിയിലേക്കാണ്. ബ്രിക്ക് ക്ലാഡിങ്ങും വുഡൻ ലൂവർ മേൽക്കൂരയുമാണ് ഇവിടുള്ള ഹൈലൈറ്റ്.

ADVERTISEMENT

ബ്ലൂ, ഗ്രീൻ, യെലോ തീമിലാണ് കിടപ്പുമുറികൾ. ഹെഡ്ബോർഡിനോട് ചേർന്നു ടെക്സ്ചർ വോൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ നൽകി.

വീട് നൽകുന്ന പോസിറ്റീവ് എനർജി ഇവിടെയെത്തുന്ന അതിഥികളിലേക്കും നിറയുന്നു.  ജോലിയുടെ തിരക്കുകളും സമ്മർദങ്ങളും മൂലം എത്ര ക്ഷീണിച്ചാലും വീട്ടിലെത്തുമ്പോൾ അതെല്ലാം മാറി മനസ്സ് ഫ്രഷ് ആകുമെന്ന് വീട്ടുകാർ പറയുന്നു.

Project facts

Location- Perinthalmanna

Plot- 20 cents     

Area- 3900 SFT

Owner- Dr. Saajan and Dr. Reshma

Architects-Shammi A Shareef, Suhail Kizhissery & Shifas Adeepat 

Fourth Wall Architecture, Perinthalmanna

Mob-8943333119

Year of Completion- 2018

English Summary- Unique house of doctor couples