കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയായ ഹാഷിമിന്റെ ദീർഘകാലത്തെ പ്രവാസസ്വപ്നമായിരുന്നു ആരും കണ്ടാൽ മോഹിക്കുന്ന ഒരു വീട്. ചുറ്റുപാടുമുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്നതായിരുന്നു വീട്ടുകാരുടെ ആദ്യത്തെ ഡിമാൻഡ്. അങ്ങനെയാണ് കൊളോണിയൽ തീം തിരഞ്ഞെടുത്തത്. മുൻവശത്ത് വീതി കുറവുള്ള 22 സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയായ ഹാഷിമിന്റെ ദീർഘകാലത്തെ പ്രവാസസ്വപ്നമായിരുന്നു ആരും കണ്ടാൽ മോഹിക്കുന്ന ഒരു വീട്. ചുറ്റുപാടുമുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്നതായിരുന്നു വീട്ടുകാരുടെ ആദ്യത്തെ ഡിമാൻഡ്. അങ്ങനെയാണ് കൊളോണിയൽ തീം തിരഞ്ഞെടുത്തത്.

മുൻവശത്ത് വീതി കുറവുള്ള 22 സെന്റ് പ്ലോട്ടിൽ നെഞ്ചുവിരിച്ചു നിൽക്കുകയാണ് വീട്. പുറംഭിത്തിയിൽ ക്ലാഡിങ്, ഷോ വോൾ തുടങ്ങിയ അധിക ആഡംബരങ്ങൾ ഒന്നും നൽകിയിട്ടില്ല. ഓഫ് വൈറ്റ് നിറം നൽകിയ പ്‌ളെയിൻ എലവേഷനാണ് ഹൈലൈറ്റ്. മുകൾനില ഫ്ലാറ്റായി വാർത്തു. കമാനാകൃതിയിൽ മുകളിലും താഴെയും വാതായനങ്ങൾ നൽകി. 

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 3400 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാന വാതിൽ തുറന്നു അകത്തേക്ക് എത്തുമ്പോൾ സ്വകാര്യത നൽകി സ്വീകരണമുറി ഒരുക്കി. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. ഇവിടെ നിന്നും പ്രവേശിക്കുന്നത് തുറസായ നയത്തിൽ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്. ഇവിടെ ഡൈനിങ് ടേബിൾ, ഫാമിലി ലിവിങ്, ഗോവണി എന്നിവ വരുന്നു. ഊണുമുറി ഡബിൾ ഹൈറ്റിലാണ്. ഇത് കൂടുതൽ വിശാലത നൽകുന്നു. മുകൾനിലയിൽ നിന്നും താഴേക്ക് നോട്ടവുമെത്തും.

താഴത്തെ നിലയിൽ വുഡൻ ഫിനിഷുള്ള ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലും വിരിച്ചു.

ഗോവണി കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നുണ്ട്.

ADVERTISEMENT

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. മുകൾനിലയിൽ ഒരു മജ്‌ലിസും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ ഒരുക്കിയിട്ടുണ്ട്.

മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

സാധാരണ പ്രവാസികൾ വീട് പണിയുമ്പോൾ പണം പോക്കറ്റിൽ നിന്നും ചോരുന്നത് അറിയാറേയില്ല. എന്നാൽ ഇവിടെ ആഡംബരങ്ങൾ പോലും അല്പം മിതമായാണ് ചെയ്തിരിക്കുന്നത്. സ്ട്രക്ചറും ഫർണിഷിങ്ങും  സഹിതം ഏകദേശം 65 ലക്ഷം രൂപയാണ് ഇവിടെ ചെലവായത്. നിലവിൽ ചതുരശ്രയടി നിരക്കുകൾ വച്ചുനോക്കുമ്പോൾ ഇത് ലാഭകരവുമാണ്.

ADVERTISEMENT

Project facts

Location- Kuttichira, Calicut

Area-3400 SFT

Plot- 22 cents

Owner- Hashim

Designers- Faseel, Rameez

Ample Space Designers, Calicut

Mob-  98462 22628

Completion year- Sep 2019

English Summary- Colonial House with Semi Luxury Interiors; Plan