മലപ്പുറം കൊണ്ടോട്ടിയിലുള്ള ഈ വീട് വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷം ഉടമസ്ഥനായ ആർക്കിടെക്ട് തന്നെ നിർമിച്ചതാണ്. വീടിന്റെ വിശേഷങ്ങൾ ആർക്കിടെക്ട് ഷാംഹീൽ പങ്കുവയ്ക്കുന്നു. മുപ്പതു വർഷത്തോളം പഴക്കമുള്ള എന്റെ തറവാട് വീടായിരുന്നു ഇത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പല കാലയളവുകളിൽ പല ഘട്ടങ്ങളായാണ്. ആയിട്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം കൊണ്ടോട്ടിയിലുള്ള ഈ വീട് വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷം ഉടമസ്ഥനായ ആർക്കിടെക്ട് തന്നെ നിർമിച്ചതാണ്. വീടിന്റെ വിശേഷങ്ങൾ ആർക്കിടെക്ട് ഷാംഹീൽ പങ്കുവയ്ക്കുന്നു.

ADVERTISEMENT

മുപ്പതു വർഷത്തോളം പഴക്കമുള്ള എന്റെ തറവാട് വീടായിരുന്നു ഇത്. പല കാലയളവുകളിൽ പല ഘട്ടങ്ങളായാണ് പണി പുരോഗമിച്ചത്. ആദ്യം ജ്യേഷ്ഠൻ ഗൾഫിൽ പോയ ശേഷം ഒരു ഘട്ടം പണിതു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാൻ ആർക്കിടെക്ചർ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്ലാൻ വരയ്ക്കുന്നത്. പണി പൂർത്തീകരിച്ചത് പഠനം കഴിഞ്ഞു പ്രാക്ടീസ് തുടങ്ങിയശേഷമാണ്.

പ്രധാനമായും രണ്ടു സവിശേഷതകളാണ് വീടിനുള്ളത്. ഒന്ന് ഭൂമിക്ക് ഭാരമാകാത്ത വിധം കംപ്രസ്ഡ് ബ്രിക്ക് വോളുകൾ ഉപയോഗിച്ചാണ് ഭിത്തികൾ കെട്ടിയത്. രണ്ട്, ചൂടിനെ പ്രതിരോധിക്കുന്ന കോംപസിറ്റ് റൂഫിങ്ങാണ്. പല ലെയറുകൾ ആയിട്ടാണ് മേൽക്കൂര. ഫൈബർ സിമന്റ് ബോർഡിന് മുകളിൽ അലുമിനിയം ബബിൾ ഷീറ്റ് പൊതിഞ്ഞാണ് താഴത്തെ ലെയർ. മുകളിൽ ജിഐ ഷീറ്റാണ് വിരിച്ചിരിക്കുന്നത്. താഴത്തെ നിലയിലെ ചൂട് മുകളിലെ വെന്റിലേഷനിലൂടെ ബഹിർഗമിക്കുന്ന ഗോബിൾ റൂഫിങ് രീതിയും അവലംബിച്ചിട്ടുണ്ട്. അതിനാൽ വീടിനുള്ളിൽ ചൂടുകാലത്തും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം മുഴുവനും പാത്തികളിലൂടെ മഴക്കുഴിയിൽ എത്തിച്ച് കിണർ റീചാർജിങും ചെയ്യുന്നുണ്ട്.

അടിസ്ഥാന വാസ്തു പ്രമാണങ്ങളും വീടിന്റെ രൂപകൽപനയിൽ പരിഗണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തെക്കു-പടിഞ്ഞാറു നിന്നാണ് കാറ്റ് വരിക.  ഇതിനെ സ്വീകരിക്കാനായി തെക്ക്-കിഴക്ക് ദർശനമായിട്ടാണ് വീടിന്റെ എലിവേഷൻ.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, മൂന്നു അടുക്കള, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

താഴത്തെ നിലയിൽ ഗ്രാനൈറ്റും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. സിമന്റ് ഫിനിഷുള്ള ഫ്ലോറിങ്ങാണ് ഇരുനിലകളിലും.

എം എസ് മെഷ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്.

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്.

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു അക്രിലിക് ഫിനിഷ് നൽകിയാണ് കിച്ചൻ കബോർഡുകൾ. കിടപ്പുമുറികളിലെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. ഇത് ചെലവ് ചുരുക്കാൻ സഹായിച്ചു. 

ADVERTISEMENT

മുറ്റത്തെ മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ്പിങ്. വെള്ളം മുറ്റത്തുതന്നെ ഭൂമിയിലേക്കിറങ്ങാൻ പാകത്തിൽ ബേബി മെറ്റലാണ് വിരിച്ചത്. റീസ്ട്രക്ചറിങ്ങും ഫർണിഷിങ്ങും അടക്കം 25 ലക്ഷം രൂപയാണ് ചെലവായത്. എന്തായാലും എന്റെ ഭാര്യ ശിബ്‌ലയും ആർക്കിടെക്ടാണ്. വീടിനകം മോടി പിടിപ്പിക്കുന്നതിൽ ഭാര്യയുടെ സംഭാവനകളുമുണ്ടായിരുന്നു. ഏതാണ്ട് 15 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് വീട് സഫലമായത്. അതിപ്പോൾ ഞങ്ങൾക്ക് ഇരട്ടിമധുരമാണ്.

Project facts

Location- Kondotty, Malappuram

Area- 3500 SFT

Plot- 18.5 cent

Owner & Architects- Shamheel Kotta & Shibla

Inked Corridor, Manjeri

Mob- 98957 23322

Completion year- 2019 Oct

ചിത്രങ്ങൾ- അജീബ് കൊമാച്ചി

English Summary- Renovated House by Owner Architect; Plan