തൃശൂർ പാലിയേക്കരയാണ് പ്രവാസിയായ ഡാനിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. അമിത ആഡംബരങ്ങൾ ഇല്ലാത്ത പരിപാലനം എളുപ്പമായ വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. 15 സെന്റിൽ അത്യാവശ്യം മുറ്റം നൽകിയാണ് വീടിനു സ്ഥാനം കണ്ടത്. ഒരു ചെറിയ പാലസിനെ അനുസ്മരിപ്പിക്കുംവിധമാണ് പുറംകാഴ്ച. ബോക്സ് ആകൃതിയിൽ വെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പാലിയേക്കരയാണ് പ്രവാസിയായ ഡാനിയുടെയും കുടുംബത്തിന്റെയും പുതിയ വീട്.  അമിത ആഡംബരങ്ങൾ ഇല്ലാത്ത പരിപാലനം എളുപ്പമായ വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. 15 സെന്റിൽ അത്യാവശ്യം മുറ്റം നൽകിയാണ് വീടിനു സ്ഥാനം കണ്ടത്. ഒരു ചെറിയ പാലസിനെ അനുസ്മരിപ്പിക്കുംവിധമാണ് പുറംകാഴ്ച. 

ബോക്സ് ആകൃതിയിൽ വെള്ള നിറം നൽകിയ എലിവേഷനിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി നൽകി.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്. 

തുറസായ നയത്തിലാണ് ലിവിങ്- ഡൈനിങ് ഹാൾ. ഒരു ക്യൂരിയോ ഷെൽഫ് നൽകി ഇടങ്ങളെ വേർതിരിച്ചു. ലിവിങ്ങിൽ നിന്നും പച്ചപ്പിന്റെ കാഴ്ചകളിലേക്ക് കൺതുറക്കുന്ന പാഷ്യോയിലേക്ക് ഇറങ്ങാം. ഇവിടെ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി.  

വീടിന്റെ ചുവരുകളിൽ വെള്ള പെയിന്റും നിലത്ത് വെള്ള നിറമുള്ള വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. ഇത് അകത്തളങ്ങൾ പ്രസന്നമാക്കി നിലനിർത്തുന്നു. വളരെ മിതമായ രീതിയിലാണ് ഫോൾസ് സീലിങ്ങും വാം ടോൺ എൽഇഡി ലൈറ്റിങ്ങും. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

ഗോവണിയുടെ ഭാഗത്തെ മേൽക്കൂര ഡബിൾ ഹൈറ്റിലാണ്. ഇവിടെ സ്‌കൈലൈറ്റ് നൽകി. ഇതിലൂടെ പ്രകാശം വീടിനുള്ളിൽ നിറയുന്നു. വശത്തെ ഭിത്തി ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.

ADVERTISEMENT

ഗോവണി കയറി ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇത് ഒരു ലൈബ്രറി സ്‌പേസ് ആക്കി മാറ്റിയെടുത്തു. മുകളിലെ കൈവരികൾ ബുക്ക് റാക്കുകളാക്കി മാറ്റി.

ഊണുമുറിയോട് ചേർന്ന് തന്നെ ഓപ്പൺ ശൈലിയിൽ പാൻട്രി കിച്ചൻ നൽകി. സമീപം സ്വകാര്യത നൽകി വർക്കിങ് കിച്ചനും. ഗ്രീൻ+ വൈറ്റ് തീമിലാണ് ഇരു അടുക്കളകളും. പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ്  ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. വെന്റിലേഷന് പ്രാധാന്യം നൽകിയാണ് മുറികൾ. വെയിൽ നിയന്ത്രിക്കാൻ റോളർ ബ്ലൈൻഡുകൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകി.

ക്രോസ് വെന്റിലേഷനും വെളിച്ചത്തിനും പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ പകൽ സമയത്ത് ലൈറ്റുകൾ തെളിക്കേണ്ട ആവശ്യമില്ല. ചൂട് വായു പുറത്തേക്ക് പോകാൻ വെന്റുകൾ നൽകിയതിനാൽ ഉള്ളിൽ എപ്പോഴും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു.

ADVERTISEMENT

രാത്രിയിൽ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. വീട് കണ്ടു മടങ്ങുന്ന അതിഥികളുടെയും ബന്ധുക്കളുടെയും പ്രശംസ കൂടിയാകുമ്പോൾ വീട്ടുകാരുടെ മനസ്സ് നിറയുന്നു.

Project Details

Location – Paliyakkara, Thrissur

Plot- 15 cent

Area- 2900 sqft

Owner – Dani T S

Designer – Anil P N

Pwoods Interior, Wadakkanchery

Mob- 8848530661

Year of Completion - 2019

English Summary- Simple Elegant NRI House Paliyekkara