എറണാകുളം ജില്ലയിലെ മൂഴിക്കുളം എന്ന സ്ഥലത്താണ് ജയചന്ദ്രന്റെ പുതിയ വീട്. കന്റംപ്രറിശൈലിയിലാണ് വീടിന്റെ എലിവേഷൻ എങ്കിലും, ട്രഡീഷണൽ കന്റംപ്രറി ശൈലി കളുടെ മിശ്രണമാണ് അകത്തളങ്ങളുടെ ആകർഷണീയത. പകൽ സമയത്തും രാത്രി ശോഭയിലും രണ്ടുതരം സൗന്ദര്യമാണ് ഉള്‍ത്തളങ്ങളിൽ. വീടിനകം കാണാൻ രാത്രിയാണോ അതോ പകലാണോ കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിലെ മൂഴിക്കുളം എന്ന സ്ഥലത്താണ് ജയചന്ദ്രന്റെ പുതിയ വീട്. കന്റംപ്രറിശൈലിയിലാണ് വീടിന്റെ എലിവേഷൻ എങ്കിലും, ട്രഡീഷണൽ കന്റംപ്രറി ശൈലി കളുടെ മിശ്രണമാണ് അകത്തളങ്ങളുടെ ആകർഷണീയത. പകൽ സമയത്തും രാത്രി ശോഭയിലും രണ്ടുതരം സൗന്ദര്യമാണ് ഉള്‍ത്തളങ്ങളിൽ. വീടിനകം കാണാൻ രാത്രിയാണോ അതോ പകലാണോ കൂടുതൽ സൗന്ദര്യമെന്ന് വീട്ടിലെത്തുന്ന ആരും ചിന്തിച്ചു പോകും.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ എന്നീ ഏരിയകൾ ആണ് താഴെ നിലയിൽ ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി ഏരിയയും ഓപ്പൺ സ്പേസും മാത്രമാണ് മുകൾ നിലയിൽ നൽകിയിട്ടുള്ളത്.

ADVERTISEMENT

പരമ്പരാഗത ശൈലിയോട് നീതി പുലർത്തും വിധമുള്ള ഫർണിച്ചറുകളാണ് ആകമാനം വിന്യസിച്ചിട്ടുള്ളത്.  വാതിൽ തുറന്നാൽ ആദ്യം ചെല്ലുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. അവിടെ നിന്നുമാണ് ഫാമിലി  ലിവിങ്ങിലേക്ക് എത്തുന്നത്. വൃത്താകൃതിയിൽ ഡബിൾഹൈറ്റിൽ ഒരുക്കിയിരിക്കുന്ന ലിവിങ്ങാണ് അകത്തെ ഇടങ്ങളിലെ ഫോക്കൽ പോയിന്റ്. ഇതിനോട് ചേർന്നു തന്നെയാണ് പ്രധാന വാഷ് കൗണ്ടറും, മുകളിലേക്കുള്ള ഗോവണിയും.

ക്ലീൻ ഫീൽ പ്രദാനം ചെയ്യുന്ന വിധമാണ് 4 കിടപ്പുമുറികളു ടെയും ക്രമീകരണം. മിതത്വം പാലിച്ചുകൊണ്ടാണ് ഈ മുറികൾ സജ്ജീകരിച്ചിട്ടുള്ളത്. കാറ്റും നിറങ്ങളുടെ അഭാവവും അലങ്കാരങ്ങളിലെ മിതത്വവുമെല്ലാം അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ 4 കിടപ്പുമുറികളിലും ലാളിത്യം നിറയ്ക്കുന്നുണ്ട്.

മോഡേൺ കിച്ചനാണിവിടെ. കൊറിയൻ സ്റ്റോണാണ് കൗണ്ടർടോപ്പിന് നൽകിയിട്ടുള്ളത്. മറൈൻ പ്ലൈ അക്രിലിക് ലാമിനേഷന്റെ ചന്തമാണ് ഷട്ടറുകൾക്ക് ഏർപ്പെടുത്തിയത്. ഇങ്ങനെ സൗന്ദര്യവും സൗകര്യവും കോർത്തിണക്കി ഊഷ്മളമായ അന്തരീക്ഷം ഉൾത്തളങ്ങളിൽ ലഭ്യമായതിന്റെ സന്തോഷം കുറച്ചൊന്നുമല്ല ഞങ്ങൾക്ക് ഉള്ളതെന്ന് വീട്ടുകാരും പറയുന്നു. 

ചുമരലങ്കാരങ്ങളും, ഡിസ്പ്ലേ യൂണിറ്റുകളും ഫർണിച്ചറും ഫർണിഷിങ്ങുകളും, പാനലിങ്ങുകളും കൂടാതെ ഇന്റീരിയറിന്റെ  കമനീയത വർദ്ധിപ്പിക്കുന്ന ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം പകലും, രാത്രിയിലും അകത്തളങ്ങളുടെ സൗന്ദര്യം ഒട്ടും ചോരാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. 

ADVERTISEMENT

സന്ധ്യമയങ്ങുമ്പോൾ ലൈറ്റ് ഫിറ്റിങ്ങുകളുടെ ശോഭയാൽ  ഡിസ്പ്ലേ യൂണിറ്റുകളും ആർട്ടിഫാക്ടുകളും കൂടുതൽ സുന്ദരമാകുന്നു. വീട്ടുകാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സൗന്ദര്യത്തികവോടെ ഒരുക്കിയെടുത്ത് ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു എന്ന് വീടിന്റെ ഡിസൈനർ പറയുന്നു. 

Project facts

Location- Moozhikkulam, Ernakulam

ADVERTISEMENT

Plot- 25 cent

Area- 3700 SFT

Owner – Jayachandran

Design- Biju Madhavan 

Verdura Decors, Elamkulam, Kochi.

Mob- 9567876666

Completion year- 2019 Oct

English Summary- Contemporary House Plan Ernakulam