മലപ്പുറം തിരൂരിൽ പോക്കറ്റ് ചോരാതെ ഇരുനില വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ അനീസ് പങ്കുവയ്ക്കുന്നു. വീതി കുറഞ്ഞു നീളം കൂടിയ 9 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ ഞങ്ങൾ നിശ്ചയിച്ച ചുരുങ്ങിയ ബജറ്റിനുള്ളിൽ ഒതുങ്ങുന്ന, എന്നാൽ സൗകര്യങ്ങൾക്ക് കുറവില്ലാത്ത വീട് എന്നതായിരുന്നു ഡിമാൻഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം തിരൂരിൽ പോക്കറ്റ് ചോരാതെ ഇരുനില വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ അനീസ് പങ്കുവയ്ക്കുന്നു.

വീതി കുറഞ്ഞു നീളം കൂടിയ 9 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ ഞങ്ങൾ നിശ്ചയിച്ച ചുരുങ്ങിയ ബജറ്റിനുള്ളിൽ ഒതുങ്ങുന്ന, എന്നാൽ സൗകര്യങ്ങൾക്ക് കുറവില്ലാത്ത വീട് എന്നതായിരുന്നു ഡിമാൻഡ്. പ്ലോട്ടിന്റെ സവിശേഷതകൾക്ക് അനുസരിച്ചാണ് വീടിന്റെ രൂപകൽപന. രണ്ടു വശത്തും റോഡുകളുണ്ട്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ. നിയമപ്രകാരമുള്ള സെറ്റ് ബാക്ക് വിട്ടിട്ടുമുണ്ട്. ചെറിയ പ്ലോട്ടിൽ നിർമിച്ച വീട് കൂടുതൽ വിശാലമായി തോന്നാനാണ് പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരകൾ നൽകിയത്.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങളുടെ വിന്യാസം. സി.എൻ.സി ഡിസൈനിലുള്ള മൾട്ടിവുഡ് പാർട്ടീഷനാണ് ലിവിങ്, ഡൈനിങ് ഏരിയകൾക്കിടയിൽ വിഭജനം തീർക്കുന്നത്. താഴത്തെ നിലയിൽ മാർബിളും മുകൾ നിലയിൽ വിട്രിഫൈഡ് ടൈലും വിരിച്ചു. 

സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റ് സീലിങ് നൽകിയ ലിവിങ് ഹാളിലേക്കാണ്. വീട്ടിനകത്തേക്ക് കയറുമ്പോൾ തന്നെ വിശാലതയുടെ ഫീൽ നൽകാൻ ഇതിനു കഴിയുന്നു. ഡബിൾ ഹൈറ്റ് ഭിത്തിയിൽ നൽകിയ ജനാലകൾ ചൂടിനെ ഫലപ്രദമായി പുറംതള്ളുകയും കാറ്റിനെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അതിനാൽ വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു. ഗോവണി കയറി അപ്പർ ലിവിങ്ങിലെത്തിയാൽ താഴേക്ക് നോട്ടമെത്തും.

ഇരുനിലകളും തമ്മിൽ എപ്പോഴും ഒരു വിനിമയം നിലനിർത്താനും ഇത് ഉപകരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ നൽകി പൊതുവിടങ്ങൾ അലങ്കരിച്ചിട്ടുമുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിക്ക് താഴെ വാഷ് ഏരിയ ഒരുക്കി സ്ഥലം ഉപയുക്തമാക്കി.

ADVERTISEMENT

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. കിടപ്പുമുറിയുടെ ഒരു ഭിത്തി വോൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സ്റ്റോറേജിന്‌ വാഡ്രോബ് സൗകര്യവും ഒരുക്കി.

ലളിതമാണ് അടുക്കള. പ്ലൈവുഡ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. സമീപം വർക്കേരിയയുമുണ്ട്.

മഴവെള്ളം ഭൂമിയിലിറങ്ങാൻ  പാകത്തിൽ ബേബി മെറ്റൽ വിരിച്ചാണ് മുറ്റം ഒരുക്കിയത്. ചുറ്റുമതിൽ വെട്ടുകല്ല് കൊണ്ട് ഉയരം കുറച്ചു കെട്ടി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി. ആർക്കിടെക്ടിന്റെയും പണിക്കാരുടെയും കൂട്ടായ പരിശ്രമവും സഹകരണവും കൊണ്ടാണ് ഞങ്ങൾ ആഗ്രഹിച്ച പോലെയൊരു വീട് കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിഞ്ഞത്.

ചെലവ് കുറച്ച ഘടകങ്ങൾ 

  • മണലിന് പകരം എം സാൻഡ് ഉപയോഗിച്ചു. അടിത്തറയും ഭിത്തികളും കെട്ടാൻ വെട്ടുകല്ല് ഉപയോഗിച്ചു.
  • തടിയുടെ ഉപയോഗം കുറച്ചു. അപ്രധാന വാതിലുകളും ജനലുകളും ജിഐ കൊണ്ട് നിർമിച്ചു. ബാത്റൂമുകൾക്ക് റെഡിമെയ്ഡ് ഡോർ വാങ്ങി.
  • അടുക്കളയിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത കബോർഡുകൾ നൽകി. കിടപ്പുമുറികളിലെ വാഡ്രോബുകളും ഇപ്രകാരം ഒരുക്കി.
ADVERTISEMENT

Project facts

Location- Tirur, Malappuram

Plot – 9 cents

Area – 1700 Sqft.

Owner- Anees M.P

Architect -Shanik A

SnK Architects, Malappuram

Mob- 9995557344

Budget- 25 Lakhs

Year of Completion– 2018

English Summary- 25 Lakh House Plans Kerala