കുടുംബസുഹൃത്തിന്റെ കേറിത്താമസത്തിന് പോയ വീട് മുഹമ്മദ് കുഞ്ഞിന് പെരുത്ത് ഇഷ്ടായി. വീടിന്റെ ശിൽപിയെ തിരഞ്ഞു പിടിച്ചു. മറ്റൊന്നിനുമല്ല, സ്വന്തം സ്വപ്നഗേഹത്തിന്റെ നിർമിതി ഏൽപിക്കാൻ. വിദേശത്താണ് മുഹമ്മദ് കുഞ്ഞും കുടുംബവും. സർവ സ്വാതന്ത്ര്യവും നൽകി ആവശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞേൽപ്പിച്ച ശേഷം അവർ

കുടുംബസുഹൃത്തിന്റെ കേറിത്താമസത്തിന് പോയ വീട് മുഹമ്മദ് കുഞ്ഞിന് പെരുത്ത് ഇഷ്ടായി. വീടിന്റെ ശിൽപിയെ തിരഞ്ഞു പിടിച്ചു. മറ്റൊന്നിനുമല്ല, സ്വന്തം സ്വപ്നഗേഹത്തിന്റെ നിർമിതി ഏൽപിക്കാൻ. വിദേശത്താണ് മുഹമ്മദ് കുഞ്ഞും കുടുംബവും. സർവ സ്വാതന്ത്ര്യവും നൽകി ആവശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞേൽപ്പിച്ച ശേഷം അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബസുഹൃത്തിന്റെ കേറിത്താമസത്തിന് പോയ വീട് മുഹമ്മദ് കുഞ്ഞിന് പെരുത്ത് ഇഷ്ടായി. വീടിന്റെ ശിൽപിയെ തിരഞ്ഞു പിടിച്ചു. മറ്റൊന്നിനുമല്ല, സ്വന്തം സ്വപ്നഗേഹത്തിന്റെ നിർമിതി ഏൽപിക്കാൻ. വിദേശത്താണ് മുഹമ്മദ് കുഞ്ഞും കുടുംബവും. സർവ സ്വാതന്ത്ര്യവും നൽകി ആവശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞേൽപ്പിച്ച ശേഷം അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബസുഹൃത്തിന്റെ കേറിത്താമസത്തിന് പോയ വീട് മുഹമ്മദ് കുഞ്ഞിന് പെരുത്ത് ഇഷ്ടായി. വീടിന്റെ ശിൽപിയെ തിരഞ്ഞു പിടിച്ചു. മറ്റൊന്നിനുമല്ല, സ്വന്തം സ്വപ്നഗേഹത്തിന്റെ നിർമിതി ഏൽപിക്കാൻ. വിദേശത്താണ് മുഹമ്മദ് കുഞ്ഞും കുടുംബവും. സർവ സ്വാതന്ത്ര്യവും നൽകി ആവശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞേൽപ്പിച്ച ശേഷം അവർ വിദേശത്തേക്കു മടങ്ങി. വീട്ടുകാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഏറ്റവും മനോഹരമായി തന്നെ പണിതു കൊടുത്തു. 

ഹൈ എന്റ് മെറ്റീരിയലുകളും, ട്രെൻഡി ഡിസൈൻ രീതികളും, നയങ്ങളുമെല്ലാം വീടിനെ വേറിട്ടു നിർത്തുന്നു. 30 സെന്റ് നീളൻ പ്ലോട്ടിലാണ് വീട് വച്ചിരിക്കുന്നത്. പ്ലോട്ടിനൊത്തുള്ള ഡിസൈൻ നയങ്ങളാണ് ഈ വീട്ടിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. 

ADVERTISEMENT

അത്യാധുനിക ഡിസൈൻ നയങ്ങളിലൂന്നിയാണ് എക്സ്റ്റീരിയറും ഇന്റീരിയറും ഒരുക്കിയിട്ടുള്ളത്. ചതുരാകൃതിയുടെ ഭംഗിയാണ് എലിവേഷന്റെ ആകർഷണം. ലാൻഡ് സ്കേപ്പിങ്ങിനും തുല്യ പ്രാധാന്യം നൽകി. നാച്വറൽ സ്റ്റോൺ പാകിയ വാക്ക് വേയും പച്ചപ്പിന്റെ മനോഹാരിതയും എലിവേഷന് ചന്തം കൂട്ടുന്നതിനൊപ്പം ഗേറ്റും കോംപൗണ്ട് വാളും എല്ലാം ഏവരുടെയും കണ്ണിലുടക്കുന്നു.

 അകത്തായാലും പുറത്തായാലും ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ ഉള്ള രീതികൾക്കാണ് ഈ വീട്ടിൽ മുൻതൂക്കം നൽകിയിട്ടുള്ളത്. 

നീളൻ പ്ലോട്ടായതിനാൽ വെർട്ടിക്കൽ ഡിസൈൻ പാറ്റേണുകളാണ് അകത്തളങ്ങൾക്ക്. സ്വകാര്യതയും അതോടൊപ്പം തന്നെ വിശാലതയും ഉറപ്പാക്കുന്ന നയങ്ങളാണ് ഇന്റീരിയറിന്റെ മനോഹാരിത. ഗസ്റ്റ് ലിവിങ്ങും അതിനോടു ചേർന്നുള്ള പെബിൾ കോർട്ടുമെല്ലാം മിതത്വവും, സൗന്ദര്യവും തുലനം ചെയ്തു പോകത്തക്കവിധം ഒരുക്കി. 

കോർട് യാർഡിൽ ഭിത്തിയും ഫ്ലോറിങ്ങും ഹൈലൈറ്റ് ചെയ്യുന്ന തിനായി പഴയതടി ഫിനിഷിങ് നൽകി ഉപയോഗിച്ചത് വ്യത്യസ്തമാണ്. വീടിനോട് ചേർന്നു തന്നെ സ്വിമ്മിങ് പൂളും, ഫൗണ്ടനും, ഡെക്കും എല്ലാം ഒരുക്കി. ഡൈനിങ്ങിൽ നിന്നും ഫാമിലി ലിവിങ്ങിൽ നിന്നുമെല്ലാം മനോഹാരിത ആസ്വാദ്യമാകാൻ അനുവദിക്കും വിധമാണ് ഉൾത്തള ക്രമീകരണങ്ങൾ. 

ADVERTISEMENT

ഇറ്റാലിയൻ മാർബിളിന്റെയും, തടിയുടെയും ചന്തം ഫ്ലോറിങ്ങിനെ ഏറ്റവും ഭംഗിയാക്കുന്നു. സീലിങ് വൈവിധ്യവും, വുഡൻ സ്ട്രിപ്പുകളും, പാനലിങ്ങും എല്ലാം കാലിക ഭംഗിയുടെ ചേരുവകളാണ്. ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്ട് യാർഡ്, ഡൈനിങ്, കിച്ചൻ, 2 കിടപ്പു മുറികൾ എന്നിങ്ങനെയാണ് താഴത്തെ ക്രമീകരണങ്ങൾ. വുഡും സ്റ്റീലും മാത്രം ഉപയോഗിച്ചാണ് സ്റ്റെയർ ഒരുക്കിയത്.

സ്റ്റഡി സ്പേസും ഹോം തിയറ്ററുമാണ് മുകൾനിലയിൽ. താഴത്തെ കാർപാർക്കിങ്ങിന് മുകളിലായിട്ടാണ് ഈ രണ്ട് ഏരിയകളും സജ്ജീകരിച്ചിട്ടുള്ളത്. മൂന്നാമത്തെ നിലയിൽ അപ്പർ ലിവിങ്, 2 കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. 

കിടപ്പുമുറികളെല്ലാം വിശാലത എന്ന ആശയത്തിന് മുൻതൂക്കം നൽകിയാണ് ഡിസൈൻ ചെയ്തത്. ഹെഡ്റെസ്റ്റും, സീലിങ് വൈവിധ്യവുമെല്ലാം ബെഡ്റൂമുകളെ ശാന്തവും സുന്ദരവുമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന എലമെന്റുകളാണ്. 

ആധുനിക രീതിയിലുള്ള മെറ്റീരിയലുകളും, ഫിറ്റിങ്ങുകളും എല്ലാം അകത്തളങ്ങൾക്ക് ഇണങ്ങും വിധം ഒരുക്കാനായി ആഢ്യത്വം തുളുമ്പുന്ന എലിവേഷനും ആഢംബരപൂർണമായ അകത്തളവുമാണ് ഇവിടെ ഹൈലൈറ്റ്. 

ADVERTISEMENT

ന്യൂട്രൽ നിറങ്ങളുടെ തിരഞ്ഞെടുപ്പ് ഉൾത്തളങ്ങളെ വിശാലമാക്കുന്നു. കിച്ചനിൽ വെള്ളനിറത്തിന് പ്രാധാന്യം നൽകിയതും വിശാലതയ്ക്ക് മുൻതൂക്കം നൽകിയാണ്. കൊറിയൻ ടോപ്പാണ് കൗണ്ടറിന്. ഷട്ടറുകൾക്ക് ഗ്ലാസാണ് കിച്ചനോട് ചേർന്നു തന്നെ കോഫി ടേബിളും സിറ്റിങ് സൗകര്യങ്ങളും ഏർപ്പെടുത്തി. ക്ലൈന്റിന്റെ താൽപര്യങ്ങൾ അറിഞ്ഞാണ് ആകെ ഒരുക്കങ്ങൾ. സർവ്വസ്വാതന്ത്ര്യവും ക്ലൈന്റ് തന്നതിന്റെ പ്രതിഫലനം ഓരോ സ്പേസിലും കാണാൻ സാധ്യമാണ് എന്ന് ശിൽപി പറയുന്നു. 

 

Project facts

സ്ഥലം – വേങ്ങര

പ്ലോട്ട് – 30 സെന്റ്

വിസ്തീർണം– 5200 sqft

ഉടമസ്ഥൻ – മുഹമ്മദ് കുഞ്ഞ്

ഡിസൈൻ – Nufail Muneer Architects

Mob- 98472 49528

പണി പൂർത്തിയായ വർഷം – 2019

English Summary- Contemporary Luxury House