തൃശൂർ ജില്ലയിലെ മാളയിലാണ് ഡോക്ടർ ഗിരീഷിന്റെ വീട്. പരമ്പരാഗതമായി ആയുർവേദ വൈദ്യന്മാരാണ് ഡോക്ടറുടെ കുടുംബം. അതുകൊണ്ടുതന്നെ പ്രകൃതി സൗഹൃദ ജീവനത്തിന്റെ പ്രചാരകരാണിവർ. പുതിയ വീട് വയ്ക്കുമ്പോഴും പ്രകൃതിക്ക് ഭാരമാകാൻ പാടില്ല എന്ന ദർശനമാണ് ഇവരെ പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായ കോസ്ററ്ഫോഡിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ മാളയിലാണ് ഡോക്ടർ ഗിരീഷിന്റെ വീട്. പരമ്പരാഗതമായി ആയുർവേദ വൈദ്യന്മാരാണ് ഡോക്ടറുടെ കുടുംബം. അതുകൊണ്ടുതന്നെ പ്രകൃതി സൗഹൃദ ജീവനത്തിന്റെ പ്രചാരകരാണിവർ. പുതിയ വീട് വയ്ക്കുമ്പോഴും പ്രകൃതിക്ക് ഭാരമാകാൻ പാടില്ല എന്ന ദർശനമാണ് ഇവരെ പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായ കോസ്ററ്ഫോഡിലേക്ക് എത്തിച്ചത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

കോൺക്രീറ്റിന്റെ ഉപയോഗം തീരെ കുറവാണ് ഈ വീട്ടിൽ. വെട്ടുകല്ല് കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. മണ്ണ്, ശർക്കര, കുമ്മായം, ഗോമൂത്രം എന്നിവ കൂട്ടിക്കുഴച്ചാണ് ഭിത്തികൾ തേച്ചത്. കശുവണ്ടിക്കറ പൂശിയാണ് കട്ടകൾ ഉറപ്പിച്ചത്. പെയിന്റോ പ്ലാസ്റ്ററിങ്ങോ ആവശ്യമില്ല. താഴത്തെ നില വാർത്തിട്ടില്ല. മുഴുവൻ തടി കൊണ്ടുള്ള മച്ചാണ്. ഇത് മുകൾനിലയുടെ നിലമായും മാറുന്നു.

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. മറ്റൊരു സവിശേഷത ഭിത്തികൾ നിറയുന്ന വലിയ ജാലകങ്ങളാണ്. ഇത് വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കി നിലനിർത്തുന്നു. അപ്പർ ബാൽക്കണിയിൽ പരമ്പരാഗത വീടുകളിൽ കാണുന്നതുപോലെ വില്ലഴികളും ചാരുപടികളും നൽകി.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ നൽകി. മുകൾനിലയിൽ ഹാൾ ഒരു ലൈബ്രറിയും സ്റ്റഡി സ്‌പേസുമാക്കി മാറ്റി. തടി കൊണ്ടാണ് ഗോവണി. ഇതിന്റെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു.

കോർട്യാർഡാണ്‌ വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഇതുവഴി ധാരാളം പ്രകാശം വീട്ടിലേക്ക് വിരുന്നെത്തുന്നു. ഇവിടെ ഒരു തൂക്കുകട്ടിലും നൽകി. വീട്ടിലെ ഏറ്റവും പോസിറ്റീവ് എനർജി നിറയുന്ന ഇടങ്ങളിലെന്നാണിത്.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയാണ് വീടിനു ചെലവായത്. വീട്ടിലെ തണുപ്പിന്റെ കാര്യം അനുഭവിച്ചറിയേണ്ടതാണ്. നട്ടുച്ചയ്ക്ക് പോലും സുഖമുള്ള തണുപ്പ് വീടിനുള്ളിൽ നിറയുന്നു.  ഇനി മറ്റൊരു കൗതുകമുണ്ട്. മണ്ണ് കൊണ്ടാണ് ഇവിടുത്തെ വാട്ടർ ടാങ്കും നിർമിച്ചിരിക്കുന്നത്. മൺകൂജയിലെ വെള്ളത്തിന്റെ തണുപ്പും രുചിയും ഇതുവഴി വീട്ടുകാർക്ക് മുഴുവൻ ലഭിക്കുന്നു.

Project facts

Location- Mala, Thrissur

Area- 2300 SFT

ADVERTISEMENT

Plot- 10 cent

Owner- Dr. Girish

Design- Santilal TK

Costford Triprayar, Thrissur

Mob- 9747538500

Completion year- 2019

English Summary- Eco Friendly House for 30 Lakhs Plan