പത്തനംതിട്ട ജില്ലയിലെ കടമ്പനാടിനടുത്ത് തുവയൂരിലാണ് എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അഖിലിന്റെ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കി കുറഞ്ഞ ചെലവിൽ നിർമിച്ച ഈ വീട് ഇടത്തരം മലയാളികൾക്ക് ഒരു മാതൃകയാണ്. സമകാലിക ശൈലിയിലാണ് എലിവേഷൻ. വെള്ള നിറത്തിനൊപ്പം ഹൈലൈറ്റ് ചെയ്യാൻ മഞ്ഞ നിറവും പുറംഭിത്തിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിലെ കടമ്പനാടിനടുത്ത് തുവയൂരിലാണ് എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അഖിലിന്റെ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കി കുറഞ്ഞ ചെലവിൽ നിർമിച്ച ഈ വീട് ഇടത്തരം മലയാളികൾക്ക് ഒരു മാതൃകയാണ്.

സമകാലിക ശൈലിയിലാണ് എലിവേഷൻ. വെള്ള നിറത്തിനൊപ്പം ഹൈലൈറ്റ് ചെയ്യാൻ മഞ്ഞ നിറവും പുറംഭിത്തിയിൽ നൽകിയിട്ടുണ്ട്.രണ്ടു വശത്തുമുള്ള ജനൽ ഷേഡുകളെ കവർ ചെയ്യുന്ന മഞ്ഞ നിറം ഒരു C ഷേപ്പ് എലിവേഷനിൽ വരയ്ക്കുന്നു.

ADVERTISEMENT

റോഡ് സൈഡിലായതിനാൽ പൊടിശല്യം പ്രതിരോധിക്കാനാണ് എക്സ്റ്റീരിയറിൽ ജിഐ ട്യൂബ് കൊണ്ട് നിർമ്മിച്ച ചട്ടക്കൂട് നൽകിയത്. ഇതിനൊപ്പം ടെറസിലും ബാൽക്കണിയിലും ഗ്രീൻ പാം ചെടികൾ ധാരാളം നൽകി. ഇവ പുറംകാഴ്ചയിൽ വീട്ടിൽ ഹരിതാഭ നിറയ്ക്കുന്നതിനൊപ്പം പൊടിക്കെതിരെ പ്രകൃതിദത്ത കവചവും തീർക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി  എന്നിവയാണ് ചതുരശ്രയടിയിൽ ഒരുക്കിയത്. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല.ലിവിങ് റൂമിൽ വെനീർ ഫിനിഷിൽ വോൾ പാനലിങ് നൽകി ടിവി യൂണിറ്റ് പ്രതിഷ്ഠിച്ചു. ലളിതമായ സോഫയാണ് ഇവിടെ നൽകിയത്.

അകത്തളങ്ങളിൽ പ്‌ളെയിൻ വൈറ്റ് നിറമാണ് നൽകിയത്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. തടിയുടെ ഉപയോഗം കുറച്ചത് ചെലവ് നിയന്ത്രിക്കാൻ സഹായിച്ചു.

ജിഐ ട്യൂബ് ഫ്രയിമിന് മുകളിൽ പ്ലൈവുഡ് ഉറപ്പിച്ചാണ് ഡൈനിങ് ടേബിൾ. ജിഐ ട്യൂബ് ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികളും നിർമിച്ചത്. ഗോവണിയുടെ സമീപം ഡൈനിങ് ടേബിൾ ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി.  

ADVERTISEMENT

അപ്പർ ലിവിങ്ങിലെ ചുവരുകൾക്ക് ഇളംപച്ച നിറം നൽകി ഹൈലൈറ്റ് ചെയ്തു. ഇവിടെ ഒരു സ്‌കൈലൈറ്റും നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

മൂന്നു കിടപ്പുമുറികളും ലളിതമായാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്.

കട്ടിൽ  ജിഐ ഫ്രയിമിൽ പ്ലൈവുഡ് പലക വിരിച്ചാണ് നിർമിച്ചത്. മുകൾനിലയിൽ ബെഡ്‌റൂമിനോട് ചേർന്നുള്ള ടെറസ് ഏരിയ ജിഐ ട്യൂബും പോളി കാർബണേറ്റ് ഷീറ്റുമുപയോഗിച്ച് വേർതിരിച്ചു.

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 20 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല.

ചെലവ് ചുരുക്കിയ ഘടകങ്ങൾ

ചതുരശ്രയടി കുറച്ചു സ്ഥലഉപയുക്തത നൽകി. 

അകത്തളങ്ങൾ മിനിമൽ ശൈലിയിൽ ഒരുക്കി. ചുവരുകൾക്ക് ഇളം നിറങ്ങൾ.

തടിയുടെ ഉപയോഗം കുറച്ചു. പാനലിങ്, ഫർണിഷിങ് വർക്കുകൾക്കായി സ്റ്റീൽ, ജിഐ ഉപയോഗിച്ചു.

ഫോൾസ് സീലിങ് നൽകാതെ നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടു നൽകി.

Project facts

Location- Kadampanad, Pathanamthitta

Plot- 3.5 cents

Area- 1170 sqft. 

Owner – Akhil A

Designers-  Anil Prasad, Unnikrishnan, Rijo Varghese

Better Design Studio, Adoor, Pathanamthitta

Mob- 97446 63654

Completion year- 2017

English Summary- Small Plot Budget House Plan