പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്ത് കുളപ്പുള്ളി എന്ന ഗ്രാമപ്രദേശത്താണ് പ്രവീൺ വീട് വയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിന്റെ പരമ്പരാഗത ശൈലിയിൽ ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന പഴമ തോന്നിക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെയാണ് മൺവീട് പണിയാം എന്ന തീരുമാനത്തിലെത്തിയത്. ആദ്യം വരച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്ത് കുളപ്പുള്ളി എന്ന ഗ്രാമപ്രദേശത്താണ് പ്രവീൺ വീട് വയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിന്റെ പരമ്പരാഗത ശൈലിയിൽ ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന പഴമ തോന്നിക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ  ആവശ്യം. അങ്ങനെയാണ് മൺവീട് പണിയാം എന്ന തീരുമാനത്തിലെത്തിയത്.

ആദ്യം വരച്ച പ്ലാനിൽ വാസ്തുപ്രകാരമുള്ള തിരുത്തലുകൾ നടത്തിയ ശേഷമാണ് നിർമാണം തുടങ്ങിയത്. വീടിന്റെ പ്രധാനവാതിലിൽ നിന്നും ദർശനം ലഭിക്കുന്ന വിധത്തിൽ തുളസിത്തറ ഒരുക്കി.

ADVERTISEMENT

പറമ്പിൽ നിന്നുതന്നെ ശേഖരിച്ച മണ്ണാണ് ചുവരുകൾ നിർമിക്കാൻ ഉപയോഗിച്ചത്. പശിമയുള്ള മണ്ണും കുമ്മായവും ഉമിയുമെല്ലാം കൂട്ടിക്കുഴച്ച് കുത്തിനിറയ്ക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് ചുവരുകൾ നിർമിച്ചത്. മണ്ണ് കുഴയ്ക്കുന്ന സമയത്തുതന്നെ ഇഷ്ടമുള്ള നിറത്തിന്റെ ചേരുവയും ചേർക്കും. അതിനാൽ പിന്നീട് ചുവരുകൾ പെയിന്റ് ചെയ്യേണ്ട കാര്യമില്ല. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാന വാതിൽ തുറന്നു കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ഇടച്ചുവരുകൾ ഇല്ലാതെ ഇടങ്ങൾ വിന്യസിച്ചു. റസ്റ്റിക്ക് ഫിനിഷുള്ള സെറാമിക് ടൈലുകളാണ് നിലത്തു വിരിച്ചത്. മരത്തിന്റെ പഴമ നിറയുന്ന പ്രൗഢിയാണ് അകത്തളത്തിൽ നിറയുന്നത്. ഫർണിച്ചറുകൾ, ജനൽ, ജനലഴികൾ, കബോർഡുകൾ, വാഡ്രോബുകൾ, ഗോവണി എന്നിവയെല്ലാം തടിയിൽ കടഞ്ഞെടുത്തവയാണ്. പ്രധാന ഹാളിൽ ഒരു തൂക്കുകട്ടിലും നൽകിയിട്ടുണ്ട്.

വീടിന്റെ മധ്യഭാഗത്തെ മേൽക്കൂര വാർക്കാൻ മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്. ഇതിനു മുകളിൽ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇതിനിടയ്ക്കുള്ള വാക്വം സ്‌പേസും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ADVERTISEMENT

മഴയും വെയിലും ഉള്ളിലേക്കെത്തുന്ന ഓപ്പൺ കോർട്യാർഡാണ്‌ വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ മേൽക്കൂരയിൽ സുരക്ഷയ്ക്കായി മെറ്റൽ ഗ്രിൽ നൽകിയിട്ടുണ്ട്. ഇതിനു ചുവട്ടിൽ ഇരിക്കാൻ ഇൻബിൽറ്റ് സീറ്റിംഗും നൽകി.

ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് ഗോവണിയുടെ ഡിസൈൻ. മരത്തിലാണ് ഗോവണി നിർമിച്ചത്. ഇതിനടിയിൽ ഡൈനിങ്ങിൽ നിന്നും കാണാവുന്ന രീതിയിൽ ടിവി യൂണിറ്റ് നൽകി. സമീപം വാഷ് ഏരിയയുമുണ്ട്.പഴമ തോന്നിക്കുന്ന ബെഞ്ച് തീമിലാണ് ഊണുമേശ.

ഡൈനിങ്ങിൽ നിന്നും ചുവരുകൾ ഇല്ലാതെയാണ് കിച്ചൻ ഒരുക്കിയത്. തടി കൊണ്ടുള്ള അഴികളാണ് സെമി പാർടീഷനായി വർത്തിക്കുന്നത്. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് അടുക്കള. തടി കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ലളിതവും ഫങ്ഷനലുമായ കിടപ്പുമുറികൾ. മാസ്റ്റർ ബെഡ്റൂമിലെ കട്ടിലിൽ ജിഐ പില്ലർ നൽകി കൊതുകുവലയ്ക്കുള്ള പ്രൊവിഷൻ ഇട്ടിട്ടുണ്ട്.

ADVERTISEMENT

മുറ്റത്തുള്ള മരങ്ങൾ നിലനിർത്തിയാണ് വീടിനിടം കണ്ടത്. മുറ്റം ഇന്റർലോക്കിടുന്ന മലയാളികളുടെ പതിവ് രീതികളൊന്നും ഇവിടെ ചെയ്തിട്ടില്ല. ഏത് നട്ടുച്ചയ്ക്ക് വീട്ടിലേക്ക് കയറിയാലും തണുപ്പിന്റെ കമ്പളം പൊതിഞ്ഞ പോലെ തോന്നും. സ്വാഭാവിക പ്രകാശത്തിനു പ്രാധാന്യം നൽകിയതിനാൽ പകൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ല. പേരിനു ഫാൻ നൽകിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം അപൂർവമാണ്. അതിനാൽ കറണ്ട് ബില്ലും നന്നേ കുറവ്. വീടിന്റെ തണുപ്പും ആതിഥേയത്വവും അനുഭവിച്ചവർക്കെല്ലാം വീടിനെക്കുറിച്ച് പറയാൻ പ്രശംസാവചനങ്ങൾ മാത്രം.

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project facts

Location- Kulappulli, Shoranur

Area- 1800 SFT

Owner- Praveen

Construction- Hilite Constructions, Kakkad

Mob- 98472 52735

Budget- 42 Lakhs

English Summary- Mud House with Cost Effective Plan