ഈ വീട്ടിൽ ബജറ്റ് കുറയ്ക്കുന്നതിനുവേണ്ടി പ്രത്യേകിച്ചൊന്നും സ്വീകരിച്ചിട്ടില്ല. ഗുണമേന്മയുള്ള മെറ്റീരിയലുകളോ നിർമാണരീതികളോ നടപ്പാക്കാതെ ഇരുന്നിട്ടില്ല. 2130 സ്ക്വയർഫീറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടുതാനും. വീടിന്റെ മുഖസൗന്ദര്യം കണ്ടാൽ കന്റംപ്രറി ഹോം ആണെന്നു തോന്നുമെങ്കിലും ഉൾത്തളങ്ങളിലേക്കെത്തിയാൽ ക്ലാസിക് ടച്ച് കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ് ടൈപ് ഡിസൈനിലാണ് എലിവേഷൻ. എല്ലാ ഡിസൈൻ ക്രമീകരണങ്ങളും പൂർണമായും വാസ്തു നിലനിർത്തിക്കൊണ്ടാണു പൂർത്തീകരിച്ചത്. ആറുമാസംകൊണ്ട് സർവ പണികളും 25 ലക്ഷത്തിനു പൂർത്തിയാക്കി വീടിന്റെ താക്കോൽ കൈമാറി. 

ADVERTISEMENT

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെയുള്ള സ്പേസുകൾ ലാളിത്യത്തിലൂന്നി മിതത്വം പാലിച്ചുകൊണ്ടു ക്രമപ്പെടുത്തി. നാലു കിടപ്പുമുറികൾ വേണമെന്നുണ്ടായിരുന്നു. അതിൽ ഒരു മുറി സ്റ്റെയർ കയറിച്ചെല്ലുന്ന ഹാഫ് ലാൻഡിങ് സ്പേസിലാണ്. അതായത്, ഗ്രൗണ്ട് ഫ്ലോറിലും അല്ല ഫസ്റ്റ് ഫ്ലോറിലും അല്ല. ഇന്റീരിയറിന്റെ ഹൈലൈറ്റാണ് ഈ കിടപ്പുമുറി.

ചെലവു കുറവുള്ള മെറ്റീരിയലുകളൊന്നും ഉപയോഗിച്ചിട്ടില്ല. സ്ക്വയർഫീറ്റിലുള്ള കുറവാണ് ബജറ്റ് കുറയാൻ കാരണമെന്നാണു വീടിന്റെ ശിൽപി പറയുന്നത്. എടുത്തു പറയേണ്ട ഒന്നാണ് ഹാഫ് ലാൻഡിങ് സ്പേസ്. ഇതു ബജറ്റ് കുറയ്ക്കാൻ കാരണമായി എന്നു പറയുന്നു. 

ക്ലാസിക് ടച്ചുള്ള ഫർണിച്ചറാണ് അകത്തളങ്ങളുടെ ഭംഗി. സ്പേസ് കുറവായതിനാൽ ഇത്തരം ഫർണിച്ചറാണ് അനുയോജ്യം. ഫ്ലോറിങ്ങിന് ഗ്രാനൈറ്റ് നൽകി. കിച്ചനിലാണെങ്കിലും കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റും കബോർഡുകൾക്കു മൈക്ക ലാമിനേഷനുമാണു കൊടുത്തത്. ജനാലകൾക്കു തടി പാടേ ഒഴിവാക്കി സ്റ്റീൽ ആണ് ഉപയോഗിച്ചത്. തുരുമ്പോ ചിതലോ ഇതിൽ പിടിക്കാൻ സാധ്യതയില്ല എന്നതിനാൽ പ്രചാരം കൂടിവരുന്ന ഒരു നിർമാണവസ്തുവാണിത്.തടിയുടെ ജനാലയെക്കാൾ ഇതിനു ചെലവു കുറയും.

അകത്തളങ്ങളിൽ ഡൈനിങ്ങിന്റെ ഒരു ഭിത്തിക്കു പകരം വെർട്ടിക്കൽ പർഗോളയും ഗ്ലാസും നൽകി വെളിച്ചം ഉറപ്പാക്കി. എലിവേഷനിൽ നിന്ന് ഈ പർഗോള കാണാം. മുകളിലും ഇതേ രീതിതന്നെ. ഹാഫ് ലാൻഡിങ് സ്പേസിൽ നൽകിയ കിടപ്പുമുറിക്കും ജനാലയ്ക്കു പകരം ടഫൻഡ് ഗ്ലാസ് നൽകി  വെളിച്ചം ഉറപ്പാക്കി. എലിവേഷന്റെ ഭംഗി കൂട്ടുന്ന ഒരു ഡിസൈൻ എലമെന്റായും ഇതു വർത്തിക്കുന്നു. മുകളിൽ സർവീസ് ഏരിയ കൂടാതെ ഓപ്പൺ സ്പേസും ഉണ്ട്. ഭാവിയിൽ മൂന്നു കിടപ്പുമുറിവരെ പണിയാനുള്ള സ്പേസ് കിട്ടിയിട്ടുണ്ട്.

ADVERTISEMENT

ഇങ്ങനെ സൗകര്യങ്ങൾക്കും സൗന്ദര്യങ്ങൾക്കും കുറവു വരാതെയാണ് ഓരോ ഇടവും ഒരുക്കിെയടുത്തത്. കൃത്യമായ പ്ലാനിങ്ങും മേൽനോട്ടവും ഉണ്ടെങ്കിൽ ബജറ്റ് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്ന് ആർക്കിടെക്ടും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.  

Project facts

സ്ഥലം-പാലേമാട്, മലപ്പുറം

ADVERTISEMENT

പ്ലോട്ട്-25 സെന്റ്

വിസ്തീർണം-2130 സ്ക്വയർഫീറ്റ്

ഉടമ-മൃദുല  

ആർക്കിടെക്ട്-ഹരീഷ് പി.ആർ.

ചെലവ്-25 ലക്ഷം

പണി പൂർത്തീകരിച്ച വർഷം 2019

English Summary- 25 Lakh Luxury House Plan Secrets