കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം എന്ന സ്ഥലത്ത് നിർമിച്ച അനീഷിന്റെയും റോഷ്‌നയുടെയും പുതിയ വീടാണിത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഗൃഹപ്രവേശം. അതിനുശേഷം വീടിന്റെ ഒരു ചിത്രം ഡിസൈനർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിമിഷനേരം കൊണ്ട് വീട് വൈറലായി.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം എന്ന സ്ഥലത്ത് നിർമിച്ച അനീഷിന്റെയും റോഷ്‌നയുടെയും പുതിയ വീടാണിത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഗൃഹപ്രവേശം. അതിനുശേഷം വീടിന്റെ ഒരു ചിത്രം ഡിസൈനർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിമിഷനേരം കൊണ്ട് വീട് വൈറലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം എന്ന സ്ഥലത്ത് നിർമിച്ച അനീഷിന്റെയും റോഷ്‌നയുടെയും പുതിയ വീടാണിത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഗൃഹപ്രവേശം. അതിനുശേഷം വീടിന്റെ ഒരു ചിത്രം ഡിസൈനർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിമിഷനേരം കൊണ്ട് വീട് വൈറലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം എന്ന സ്ഥലത്ത്  നിർമിച്ച അനീഷിന്റെയും റോഷ്‌നയുടെയും പുതിയ വീടാണിത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഗൃഹപ്രവേശം. അതിനുശേഷം വീടിന്റെ ഒരു ചിത്രം ഡിസൈനർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിമിഷനേരം കൊണ്ട് വീട് വൈറലായി. നിരവധി പേർ വീടിന്റെ വിശേഷങ്ങൾ അറിയാൻ താൽപര്യം അറിയിച്ചു. പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞാനും ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥരാണ്. സ്വന്തമായി പണിയാൻ പോകുന്ന വീടിനെക്കുറിച്ച്  നിരവധി സ്വപ്നങ്ങൾ ഞങ്ങൾ താലോലിച്ചിരുന്നു. സഹോദരീഭർത്താവ് കൂടിയായ സജീന്ദ്രൻ കൊമ്മേരിയെയാണ് വീടിന്റെ ദൗത്യം ഏൽപിച്ചത്. അളിയനെ തന്നെ വീടുപണി ഏൽപിച്ചത് കൊണ്ട് അധികം ടെൻഷൻ അടയ്‌ക്കേണ്ടി വന്നില്ല. കാരണം ഞങ്ങളുടെ മനസ്സിലെ സങ്കൽപങ്ങൾ ഞങ്ങളെക്കാൾ നന്നായി അളിയൻ മനസിലാക്കിയിരുന്നു.

ADVERTISEMENT

റോഡ് ലെവലിൽ നിന്നും മൂന്നടിയോളം താഴ്ന്നു കിടന്ന പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. ഇത് 600 ലോഡ് മണ്ണിട്ട് ഉയർത്തിയെടുത്താണ് വീടുപണി തുടങ്ങിയത്. ബോക്സ് ആകൃതിയിലാണ് എലിവേഷൻ. തൂവെള്ള നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. വേർതിരിവ് നൽകാൻ  വെട്ടുകല്ല്, നാച്ചുറൽ സ്റ്റോൺ എന്നിവയുടെ ക്ലാഡിങ് പതിപ്പിച്ചു. പ്ലോട്ടിൽ ഇപ്പോഴും അൽപം നിരപ്പുവ്യത്യാസമുണ്ട്. ഇതുമൂലം  വീടിനു പുറംകാഴ്ചയിൽ ഉയരക്കുറവ്  അനുഭവപ്പെടാതിരിക്കാനാണ് വെട്ടുകല്ല് കൊണ്ടുള്ള ഷോ വോളുകൾ നൽകിയത്.  എലിവേഷനിൽ നൽകിയ സൈഡ്  ജാലകങ്ങൾ ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ സഹായിക്കുന്നു.

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്,  ഓപ്പൺ കിച്ചൻ, വർക്കേരിയ , അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ്, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ  ഒരുക്കിയത്. ഓപ്പൺ പ്ലാനിൽ അകത്തളങ്ങൾ ഒരുക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരിടത്തേക്ക് കയറിയ പ്രതീതി ലഭിക്കും. 

ഇളം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാനമായും നിലത്തുവിരിച്ചത്. ഇതിനു വേർതിരിവ് നൽകാൻ ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവിടങ്ങളിൽ വുഡൻ ടൈലുകളും വിരിച്ചു. വാതിലുകളും ജനലുകളും തേക്ക്  കൊണ്ടാണ് നിർമിച്ചത്.

സിറ്റൗട്ടിൽ ഇരിപ്പിടസൗകര്യത്തോടെയുള്ള ഷൂ റാക്ക് നൽകിയിട്ടുണ്ട്. ഇവിടെ ഒരു ഔട്ടർ കോർട്യാർഡും  വീട്ടിലേക്ക് സ്വാഗതമോതുന്നു. സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തു. 

ADVERTISEMENT

ഗോവണിയുടെ ഭാഗത്ത് ഇരട്ടി ഉയരത്തിൽ ഒരുക്കിയ മേൽക്കൂരയാണ്. ഇവിടെ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഗോവണിയുടെ താഴെ ഫാമിലി ലിവിങും സമീപം കോർട്യാർഡും നൽകി സ്ഥലം ഉപയുക്തമാക്കി.ടീക്+ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ.

പടികൾ കയറി മുകളിലെത്തുമ്പോൾ ഒരു ഹാളാണ്. ഇവിടെ ഒരു ആട്ടുകട്ടിൽ നൽകിയിട്ടുണ്ട്. ഹാളിൽ നിന്നും ബാൽക്കണിയിലേക്കും ഓപ്പൺ ടെറസിലേക്കും ഇറങ്ങാം. ഇവിടെ പ്ലാന്റർ ബോക്സുകളും നൽകിയിട്ടുണ്ട്.

ഡൈനിങ്ങുമായി ആശയവിനിമയം സാധ്യമാക്കുന്ന ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. മൾട്ടിവുഡ്, പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം സ്വകാര്യത നൽകി വർക്കേരിയയും നൽകി.

അഞ്ചു കിടപ്പുമുറികളിൽ ഒരെണ്ണം സ്റ്റഡി റൂം ആക്കിമാറ്റി.ബാക്കി എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. രണ്ടു കോമൺ ബാത്റൂമുകളും വേറെയുണ്ട്. കൺസീൽഡ് വാഡ്രോബുകളാണ് മറ്റൊരു സവിശേഷത. അതിനാൽ മുറികളിൽ കൂടുതൽ വിശാലതയും തോന്നിക്കുന്നു.

ADVERTISEMENT

അത്യാവശ്യം മുറ്റം നൽകിയാണ് വീടിനിടം കണ്ടത്. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വിരിച്ചു. മരങ്ങളും  ലാൻഡ്സ്കേപ്പിൽ ഹാജർ വച്ചിട്ടുണ്ട്. ചുറ്റുമതിലും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുന്നു. ഇവിടെയും വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് കാണാം. ദേവധേയം  എന്നാണ് വീടിന്റെ പേര്. ഇപ്പോൾ വീട്ടിലെത്തുന്നവർക്കെല്ലാം പറയാൻ നല്ലവാക്കുകൾ മാത്രം. അത് കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Chathamangalam, Calicut

Area- 3000 SFT

Plot- 25 cent

Owner- Anish & Roshna

Designer- Sajeendran Kommeri

Blue Pearl Designs, Calicut

Mob- 93883 38833

Completion year- 2020 Jan

English Summary- Elegant Cute House Hit on Social Media