മലപ്പുറം വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹഫ്സ്ത മഹൽ എന്ന വീട് വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതിനേക്കാൾ കാലത്തിന് മുന്നേ എന്നരീതിയാണ് ശിൽപി ഇവിടെ നടപ്പാക്കിയിട്ടുള്ളത്. കാലിക ശൈലിയിലുള്ള ഭവനമാണ് പണിതീർത്തിരിക്കുന്നത് എങ്കിലും കാലങ്ങൾ കടന്നു പോകുമ്പോൾ ഏത്

മലപ്പുറം വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹഫ്സ്ത മഹൽ എന്ന വീട് വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതിനേക്കാൾ കാലത്തിന് മുന്നേ എന്നരീതിയാണ് ശിൽപി ഇവിടെ നടപ്പാക്കിയിട്ടുള്ളത്. കാലിക ശൈലിയിലുള്ള ഭവനമാണ് പണിതീർത്തിരിക്കുന്നത് എങ്കിലും കാലങ്ങൾ കടന്നു പോകുമ്പോൾ ഏത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹഫ്സ്ത മഹൽ എന്ന വീട് വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതിനേക്കാൾ കാലത്തിന് മുന്നേ എന്നരീതിയാണ് ശിൽപി ഇവിടെ നടപ്പാക്കിയിട്ടുള്ളത്. കാലിക ശൈലിയിലുള്ള ഭവനമാണ് പണിതീർത്തിരിക്കുന്നത് എങ്കിലും കാലങ്ങൾ കടന്നു പോകുമ്പോൾ ഏത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹഫ്സ്ത മഹൽ എന്ന വീട് വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതിനേക്കാൾ കാലത്തിന് മുന്നേ എന്നരീതിയാണ് ശിൽപി ഇവിടെ നടപ്പാക്കിയിട്ടുള്ളത്.  

കാലിക ശൈലിയിലുള്ള ഭവനമാണ് പണിതീർത്തിരിക്കുന്നത് എങ്കിലും കാലങ്ങൾ കടന്നു പോകുമ്പോൾ ഏത് ശൈലിയിലും വരുന്ന മാറ്റങ്ങളെ ഉൾച്ചേർക്കാനാവും വിധമാണ് വീടിന്റെ രൂപകൽപന. 

ADVERTISEMENT

ലളിതവും സുന്ദരവുമായ നയങ്ങളാണ് ആകമാനം നടപ്പിലാക്കിയിരിക്കുന്നത്. വെൺമയുടെ ചാരുതയിൽ മോഡേൺ ആർക്കിടെക്ചർ ഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ടാണ് എലിവേഷൻ ഡിസൈൻ. ഭാവിയിൽ സ്ലോപ്പ് റൂഫ് വേണം എങ്കിൽ, അതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടാണ് റൂഫിങ് സ്ട്രക്ചർ ഡിസൈൻ ചെയ്തിട്ടുള്ളത്. 

മെറ്റാലിക്, വുഡ്, എസ് എസ് എന്നീ മെറ്റീരിയലുകളുടെ കോംപിനേഷനാണ് പ്രധാന ഗേറ്റിന്. ലാൻസ്കേപ്പിൽ ഉണ്ടായിരുന്ന മാവ് അതേപടി നിലനിർത്തി. നാച്വറൽ കോട്ടാ സ്റ്റോൺ ആണ് പേവിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. ഇടയിൽ പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു. 

കാറിന്റെ ഗതിക്കനുസരിച്ച് നൽകിയിട്ടുള്ള വലിയ ജനാലകൾ എലിവേഷനിൽ നിന്നു തന്നെ ദൃശ്യമാണ്. ഇതു കൂടാതെ കാറ്റിനേയും വെളിച്ചത്തിനേയും ഉള്ളിലേക്കാനയിക്കാൻ ഗ്രൂവുകളും ഏർപ്പെടുത്തി. 

പ്രധാനവാതിൽ തുറന്ന് കാർപോർച്ചിലേക്ക് ഇറങ്ങാവുന്ന രീതിയിലാണ് സ്പേസ് പ്ലാനിങ്. രണ്ട് എൻട്രൻസാണ് വീടിന് ഉള്ളത്. ഒന്ന് പ്രധാന വാതിലും രണ്ടാമത്തേത് കാർപോർച്ചിൽ നിന്നും ഫാമിലി യാർഡിലേക്ക് ഇറങ്ങാൻ ഉതകുന്ന വിധത്തിലുമാണ് ഉള്ളത്. നീളൻ സിറ്റൗട്ടും ഇന്റേണൽ കോർട്ട് യാർഡുമാണ് ഇവിടെ ഭംഗി. കൂടാതെ ഫസലിന്റെ ഭാര്യ ഡോക്ടർ ആയതിനാൽ കൺസൾട്ടേഷൻ റൂമും വിസിറ്റിങ് ലോഞ്ചും കൊടുത്തിട്ടുണ്ട്.

ADVERTISEMENT

കാറ്റിന്റേയും വെട്ടത്തിന്റേയും ഗതി മനസ്സിലാക്കിയാണ് ഉൾത്തടങ്ങളിലെ എല്ലാ ക്രമീകരണങ്ങളും വിശാലവും സുന്ദരവുമായ അകത്തളങ്ങളെ ലാളിത്യത്തിലൂന്നിയാണ് ഒരുക്കിയിട്ടുള്ളത്. 

ഫോയർ, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഫാമിലി യാർഡ്, സ്റ്റെയർ ഏരിയ, പ്രയർ ഏരിയ, ഡൈനിങ്, കിച്ചൻ, യൂട്ടിലിറ്റി റൂം, സ്റ്റോർ റൂം, വർക്കിങ് കിച്ചൻ എന്നിങ്ങനെയാണ് താഴത്തെ ക്രമീകരണങ്ങൾ. 

ഫോയറിന് വലതുവശത്തായി ഫോർമൽ ലിവിങ്ങും ഇടതു വശത്ത് മാസ്റ്റർ ബെഡ്റൂമിലേക്കുള്ള എൻട്രിയുമാണ്. ട്രിപ്പിൾ ഹൈറ്റ് സ്പേസിലാണ് ഫോർമൽ ലിവിങ്. ലിവിങ്ങിന് ഇരുവശത്തുമായി വലിയ ജനാലകൾ നൽകി. പുറത്തെ കാഴ്ചകൾ ഉള്ളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ കാറ്റും വെളിച്ചവും യഥേഷ്ടം കയറിയിറങ്ങുന്നു. 

ഒരു ഭാഗത്തെ വിൻഡോയിലൂടെ ഫാമിലി യാർഡിലേക്ക് കാഴ്ച ചെന്നെത്തും. വുഡ് എലമെന്റുകൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചത്. വെനീറും ലാമിനേറ്റുമാണ് ചന്തം പകരുന്ന മറ്റ് വസ്തുക്കൾ.

ADVERTISEMENT

മൂന്ന് സോണുകളായി അകത്തളങ്ങളെ തിരിക്കാം. ജനറൽ ഏരിയ, ഫാമിലി സ്പേസ്, പ്രൈവറ്റ് സ്പേസ് എന്നിങ്ങനെയാണ് സ്വകാര്യത വേണ്ടിടത്ത് അത് ഉറപ്പാക്കി കൊണ്ടുള്ള ഡിസൈൻ രീതികളാണ് പ്രാവർത്തികമാക്കിയിട്ടുള്ളത്. 

ഡൈനിങ്, ഫോര്‍മൽ ലിവിങ്, പ്രയർ ഏരിയ എന്നിവ കോമൺ സ്‌പേസായും ബെഡ്റൂം, ഫാമിലി ലിവിങ്, ഫാമിലി യാർഡ് എന്നിവ പ്രൈവറ്റ് സോണിലും ഉൾപ്പെടുത്തി.

ഫാമിലി ലിവിങ്ങിനോട് ചേര്‍ന്നാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം. ഇവിടെ ഇന്റീരിയറിൽ ഫോക്കൽ പോയിന്റ്  എന്നു പറയുന്നത് ഫാമിലി യാർഡാണ്. ഫാമിലി ലിവിങ്ങിൽ നിന്ന് ഈ യാർഡിലേക്ക് ഇറങ്ങാം. ഇവിടെ മെറ്റൽ പർഗോള കൊടുത്തു. ടേബിളും 4 ചെയറും ഇവിടെ നൽകി. എന്റർടൈൻമെന്റ് സ്പേസായോ, കോഫി േടബിൾ സ്പേസായോ കുട്ടികൾക്ക് കളിക്കാനോ അങ്ങനെ ഏതൊരാവശ്യത്തിനു വേണ്ടിയും ഉപയോഗിക്കാവുന്ന വിധത്തിലാണ് സ്പേസിന്റെ ക്രമീകരണം. 

ഫാമിലി ലിവിങ്ങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ എല്ലാം സ്പേഷ്യസ് ബ്യൂട്ടി അടിസ്ഥാനമാക്കി ഒരുക്കി. ഡൈനിങ് സ്പേസിന് മുകളിൽ ഫാൾസ് സീലിങ്ങും കട്ടൗട്ടും നൽകിയിരിക്കുന്നത് കാണാം. ഡൈനിങ്ങിന് എതിർ വശത്താണ് പ്രയർ ഏരിയ. 

ഡൈനിങ്ങിന്റെ തുടർച്ചയെന്നോണമാണ് ടിവി യൂണിറ്റോടു കൂടിയ ഫാമിലി ലിവിങ് ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫാമിലി ലിവിങ്. ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലുമെല്ലാം ലാളിത്യം കാണാം. 

സ്റ്റെയർ കയറി മുകളിലെത്തുന്നതിന് മുൻപായി ലാന്റിങ് സ്േപസ് നൽകി. എംഎസും, വുഡുമാണ് സ്റ്റെയറിന്റെ മനോഹാരിത. ലാന്റിങ് സ്പേസിൽ നിന്നും താഴത്തെ സ്പേസിലേക്ക് കാഴ്ച ചെന്നെത്തുന്നുണ്ട്. അപ്പർ ലിവിങ്, 3 ബെഡ്റൂം എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ. അപ്പർ ലിവിങ്ങിൽ നിന്നും താഴത്തെ ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ് എന്നീ സ്പേസിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധ്യമാകും വിധത്തിലാണ് ക്രമീകരണങ്ങൾ. 

മുകളിലും താഴെയുമായി 5 ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. ഇൻബിൽറ്റ് വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് യൂണിറ്റും, അറ്റാച്ച്ഡ് ബാത്റൂമും എല്ലാം ഹൈ എന്റ് പ്രൊഡക്ടുകളും മറ്റും ഉപയോഗിച്ചും മനോഹരമാക്കി. ഓരോ മുറിയിലും, താമസിക്കുന്നവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വലിയ ജനാലകൾ കാറ്റും വെട്ടവും ഉള്ളിലേക്കെത്തിക്കുന്നു. സിംപിൾ എലഗന്റ് ബ്യൂട്ടിയാണ് ബെഡ്റൂമുകളുടെ പ്രത്യേകത.

വിശാലമായിട്ടാണ് കിച്ചൻ ഡിസൈൻ. ഐലന്റ് കിച്ചനാണ് വൈറ്റ് ആൻഡ് ഗ്രേ കോമ്പിനേഷനും കിച്ചനോട് ചേർന്ന് ഒരുക്കിയ ഐലന്റ് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും കിച്ചനെ ആഡംബര പൂർണമാക്കുന്നു. കൊറിയൻ ടോപ്പാണ് കൗണ്ടറിന്. ലാക്വർ ഗ്ലാസാണ് ഷട്ടറുകൾക്ക്. കിച്ചനിലും ഓപ്പണിങ്ങുകളും സ്കൈലറ്റും ഏർപ്പെടുത്തിയത് സദാ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. കിച്ചനോട് ചേർന്നു തന്നെ യൂട്ടിലിറ്റി റൂമും വർക്കിങ് കിച്ചനും ഏർപ്പെടുത്തി. 

ഇവിടെ ഓരോ സ്പേസിനേയും ആസ്വദിച്ചു ഉപയോഗിക്കാം. എന്നുള്ളതാണ് വീട്ടുകാരും ഡിസൈനറും പറയുന്നത്. ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് അലങ്കാരങ്ങളാക്കി പരിവർത്തിപ്പിച്ചത്. അതുകൊണ്ടു തന്നെ എല്ലാ നയങ്ങളും ക്രമീകരണങ്ങളും വളരെ ഉപയുക്തമായ രീതികൾക്ക് ആധാരമാക്കാൻ കഴിഞ്ഞു. 

 

Project facts

സ്ഥലം– വാണിയമ്പലം, മലപ്പുറം

പ്ലോട്ട് – 20.36 സെന്റ്

വിസ്തീർണം– 5225 sqft

ഉടമസ്ഥൻ – ഫസൽ വാണിയമ്പലം

ഡിസൈൻ – ഫൈസൽ നിർമ്മാൺ

Mob- 9895978900 

English Summary- Contemporary House Plan