ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തി വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിലുള്ള 25 സെന്റ് സ്ഥലമാണ് വീട് വയ്ക്കാനായി മാറ്റിവച്ചത്. പല തട്ടുകളായി കിടക്കുന്ന പ്ലോട്ടാണിത്. അവിടെ കഴിയുമെങ്കിൽ മണ്ണിടിച്ച് നിരപ്പാക്കാതെ സ്വാഭാവിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തി വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിലുള്ള 25 സെന്റ് സ്ഥലമാണ് വീട് വയ്ക്കാനായി മാറ്റിവച്ചത്. പല തട്ടുകളായി കിടക്കുന്ന പ്ലോട്ടാണിത്. അവിടെ കഴിയുമെങ്കിൽ മണ്ണിടിച്ച്  നിരപ്പാക്കാതെ സ്വാഭാവിക നിലനിർത്തി, പുതിയകാല സൗകര്യങ്ങളുള്ള വീട് പണിയുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഇതനുസരിച്ചാണ് ആർക്കിടെക്ട് വീട് രൂപകൽപന  ചെയ്തത്.

ADVERTISEMENT

പ്ലോട്ടിന്റെ ലെവൽ വ്യത്യാസം വീടിന്റെ പുറംകാഴ്ചയിലും അറിയാൻ കഴിയും. ബോക്സ് ആകൃതിയിൽ പല തട്ടുകളായാണ് എലിവേഷൻ. ഹൈലൈറ്റ് ചെയ്യാനായി വുഡൻ ടെക്സ്ചർ ചെയ്തിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഒരുക്കിയത്.

സെമി ഓപ്പൺ പ്ലാനിലാണ് ഇടങ്ങൾ ഒരുക്കിയത്. കൂടാതെ ചുവരുകൾക്കും സീലിങ്ങിനുമെല്ലാം വെള്ള നിറമാണ് നൽകിയത്. അതിനാൽ ഇവിടേക്ക് എത്തുമ്പോൾത്തന്നെ നല്ല വിശാലത അനുഭവപ്പെടും.  ക്രീം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. നാച്ചുറൽ വുഡിന്റെ ഉപയോഗം നിയന്ത്രിച്ചതാണ് മറ്റൊരു സവിശേഷത. പ്ലൈവുഡ്, വെനീർ, എംഡിഎഫ്, ജിപ്സം  എന്നിവയാണ് ഫർണിഷിങ്ങിനും മറ്റുമായി ഉപയോഗിച്ചത്.

സ്വകാര്യത നൽകിയാണ് ഫോർമൽ ലിവിങ് ഒരുക്കിയത്. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. വീടിന്റെ ഫോക്കൽ പോയിന്റായി വരുന്നത് പ്രെയർ സ്‌പേസാണ്. ഫ്ലോർ ലെവലിൽ നിന്നും ഉയർത്തിയാണ് ഇതിന്റെ സ്ഥാനം. പ്ലൈവുഡ് പാനലിങ് ചെയ്ത തൂണുകളാണ് ഇതിനു ചുറ്റും നൽകിയത്.

പുറത്തെ കാഴ്ചകൾ കണ്ടു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഊണുമുറിയുടെ വിന്യാസം. ഒരുവശത്തെ ഭിത്തി മുഴുവൻ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി. ഇത് തുറന്നാൽ പുറത്തെ കോർട്യാർഡ് സ്‌പേസിലേക്കിറങ്ങാം. മേൽക്കൂരയിൽ പർഗോള  സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഇവിടെ ഒരു വെർട്ടിക്കൽ ഗാർഡനും നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് വൈകുന്നേരം ഒത്തുകൂടി ഒരു ചായ ഒക്കെ കുടിച്ച്  സംസാരിച്ച് ഇരിക്കാൻ ഏറ്റവും ഇഷ്ടമുളള ഇടമായി ഇപ്പോൾ ഇവിടം മാറിയിട്ടുണ്ട്. 

ADVERTISEMENT

അധികം ഡെഡ് സ്‌പേസ് സൃഷ്ടിക്കാതെയാണ് ഗോവണിയുടെ ഡിസൈൻ. ഇവിടെ ഡബിൾ ഹൈറ്റ്  സീലിങ് നൽകിയതുകൊണ്ട് ഇരുനിലകളും തമ്മിൽ ആശയവിനിമയം സാധ്യമാകുന്നുണ്ട്. വുഡ്+ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഇതിനു താഴെ ഒരു ഇൻഡോർ പ്ലാന്റും നൽകിയിട്ടുണ്ട്.

ഗോവണി കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങ്ങിൽ ഒരു ടിവി യൂണിറ്റും ഇരിപ്പിടങ്ങളും വേർതിരിച്ചിട്ടുണ്ട് .

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്. വെനീർ  ഫിനിഷിൽ ഫോൾസ് സീലിങ്  നൽകി എൽഇഡി  ലൈറ്റുകൾ കൊടുത്തത് മുറിയുടെ ആംബിയൻസ്  വർധിപ്പിക്കുന്നു.

മോഡുലാർ ശൈലിയിലുള്ള മോഡേൺ കിച്ചൻ ഡൈനിങ്ങിലേക്ക് തുറന്ന രീതിയിലാണ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയ  നൽകി.  വീട്ടിലെത്തിയ അതിഥികൾക്കെല്ലാം വീട് നന്നേ ബോധിച്ചു. എന്തായാലും ഏറെക്കാലത്തെ പ്രവാസജീവിതകാലത്ത് കണ്ട നിറമുള്ള സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ...

ADVERTISEMENT

Project facts

Location- Kanjirapally

Plot- 20 cent

Area- 4300 sqft.

Owner – Arun Emmannuel Sebastian

Design- Abin V Benny & Minna Abin

DE.SIGN Architects, Ponkunnam, Kottayam

Mob-8940246334, 9447761613

Completion year – 2019

English Summary- NRI House in Contour Plot Kanjirappally