കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കല്ലാച്ചിയിലാണ് പ്രവാസിയായ ബഷീറിന്റെ വീട്. 'ദ് വേവ്സ്' എന്നാണ് വീടിനു നൽകിയ പേര്. ഇതിനൊരു കാരണമുണ്ട്. ചുറ്റുമതിൽ മുതൽ എലിവേഷനും ഇന്റീരിയറും വരെ രൂപകൽപന ചെയ്തത് തിരമാലകളുടെ രൂപഘടനയെ പ്രതിഫലിപ്പിക്കുംവിധമാണ്. കാർ പോർച്ച് പ്രധാന സ്ട്രക്ച്റിന്റെ ആകൃതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കല്ലാച്ചിയിലാണ് പ്രവാസിയായ ബഷീറിന്റെ വീട്. 'ദ് വേവ്സ്' എന്നാണ് വീടിനു നൽകിയ പേര്. ഇതിനൊരു കാരണമുണ്ട്. ചുറ്റുമതിൽ മുതൽ എലിവേഷനും ഇന്റീരിയറും വരെ രൂപകൽപന ചെയ്തത് തിരമാലകളുടെ രൂപഘടനയെ പ്രതിഫലിപ്പിക്കുംവിധമാണ്. കാർ പോർച്ച് പ്രധാന സ്ട്രക്ചറിന്റെ ആകൃതിയെ ബാധിക്കാതെ വശത്തേക്ക് മാറ്റിനൽകിയതും അതിനാലാണ്.

വീടിന്റെ പുറംകാഴ്ച ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകിയാണ് വീട് നിർമിച്ചത്. മുറ്റം നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വച്ചുപിടിപ്പിച്ച് ഭംഗിയാക്കി. മരങ്ങളും ചെടികളും വീടിന്റെ ലാൻഡ്സ്കേപ്പിൽ ഹരിതാഭ നിറയ്ക്കുന്നു.

ADVERTISEMENT

അമേരിക്കൻ വീടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള റൂഫിങ്ങാണ് ഇവിടെ പിന്തുടർന്നത്. പല തട്ടുകളായി പരന്നുകിടക്കുന്ന സ്ലോപ് റൂഫിൽ ഇറക്കുമതി ചെയ്ത ഗുണനിലവാരമുള്ള  ഷിംഗിൾസ് വിരിച്ചു. അമേരിക്കൻ ഷിംഗിൾസ് എന്നുവിളിക്കുന്ന ഈ ഉൽപന്നം ചൂടിനെ പ്രതിരോധിക്കും, കൂടുതൽ ഈടുനിൽക്കും തുടങ്ങിയ ഗുണങ്ങളുണ്ട്..

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5000 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഫോർമൽ ലിവിങ്, കോർട്യാർഡ്, ഗോവണി എന്നിവിടങ്ങളിൽ ഇരട്ടി ഉയരത്തിലുള്ള മേൽക്കൂര നൽകി. സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നുണ്ട്. രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഒരെണ്ണം മഴയും വെയിലും അകത്തെത്തുന്ന ഓപ്പൺ കോർട്യാർഡാണ്. മറ്റൊന്ന് അലങ്കാരത്തിനായുള്ള ക്ളോസ്ഡ് കോർട്യാർഡും.

പ്ലൈവുഡ്, വെനീർ, ജിപ്സം ഫിനിഷിലാണ് പാനലിങ്, ഫോൾസ് സീലിങ് എന്നിവ വരുന്നത്. ഫർണിച്ചറുകൾ എല്ലാം ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ വിരിയുന്നത്. വുഡൻ ഫിനിഷിൽ സിഎൻസി ജാളി ഡിസൈൻ നൽകിയ കൈവരികൾ ശ്രദ്ധേയമാണ്. ഗോവണി കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി ഏരിയ നൽകി.

ADVERTISEMENT

ആഡംബരം നിറയുന്ന കിടപ്പുമുറികളാണ് മറ്റൊരു ഹൈലൈറ്റ്. എല്ലാ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്ബോർഡിൽ വ്യത്യസ്ത പാനലിങ്, ഫോൾസ് സീലിങ് എന്നിവ ഹാജരുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഉപയുക്തത വർധിപ്പിക്കുന്നു.

പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

ചെടികളോട് വീട്ടുകാർക്ക് വലിയ ഇഷ്ടമാണ്. അതിനാൽ അകത്തും പുറത്തും ധാരാളം പച്ചപ്പും ഹരിതാഭയും കണ്ണുകൾക്ക് ഊർജം പകരുന്നു. പ്രതീക്ഷിച്ചതിലും ഭംഗിയായി വീടൊരുക്കാൻ കഴിഞ്ഞതിൽ വീട്ടുകാരും ഡബിൾ ഹാപ്പി.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

ADVERTISEMENT

Project facts

Location- Kallachi, Calicut

Area- 5000 SFT

Plot- 24 cents

Owner- Basheer

Design- Muhammed Shafeeq

Adorn architects, Calicut

Mob- 99958 81848

English Summary- NRI House with Wave Theme; Luxury House Plan