പെരുമ്പാവൂരിനടുത്ത് വെങ്ങോല എന്ന സ്ഥലത്താണ് പൗലോസിന്റെ 'തേപ്പാല' എന്ന ഈ വീട്. 'ജീവനുള്ള വീട്' എന്നിതിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. കാരണം ഊർജ്ജ ഉപഭോഗത്തിന്റെ കാര്യത്തിൽ ഈ വീട് സ്വയം പര്യാപ്തമാണ്. മേൽക്കൂരയിലെ സോളർപ്ലാന്റിൽ നിന്നും വീടിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ടെറസിൽ വിശാലമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂരിനടുത്ത് വെങ്ങോല എന്ന സ്ഥലത്താണ് പൗലോസിന്റെ 'തേപ്പാല' എന്ന ഈ വീട്. 'ജീവനുള്ള വീട്' എന്നിതിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. കാരണം ഊർജ്ജ ഉപഭോഗത്തിന്റെ കാര്യത്തിൽ ഈ വീട് സ്വയം പര്യാപ്തമാണ്. മേൽക്കൂരയിലെ സോളർപ്ലാന്റിൽ നിന്നും വീടിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ടെറസിൽ വിശാലമായ പച്ചക്കറിത്തോട്ടവുമുണ്ട്.

‘L’ ഷേപ്പിലുള്ള 40 സെന്റ് പ്ലോട്ടിന്റെ  മൂന്നു വശങ്ങളിൽ കൂടിയും റോഡ് കടന്നു പോകുന്നുണ്ട്. മൂന്നു വശത്തു നിന്നും വ്യത്യസ്ത കാഴ്ച നൽകി ഓരോ ഫ്രെയിമുകളായാണ് എലിവേഷൻ. ധാരാളം പാറയുള്ള  ഉയർന്ന പ്ലോട്ടാണിത്. പാറയും  മണ്ണുമൊന്നും ഇടിച്ചുകളയാതെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. ചതുരബോക്സുകളും  ലൂവറുകളും ഇടകലർന്നതാണ് എലിവേഷൻ. റൂഫിലെ സോളർ പ്ലാന്റിനെ വീടിന്റെ ഒരു ഡിസൈൻ എലമെന്റായി മാറ്റിയിട്ടുണ്ട്. 

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയാണ് 5497 ചതുരശ്രയടിയിൽ  ഒരുക്കിയത്. തുറസായ നയത്തിലാണ് വിശാലമായ അകത്തളങ്ങൾ ഒരുക്കിയത്. കോർട്ട്‍യാർഡിനു ചുറ്റിനുമാണ് ഏരിയകൾ ഓരോന്നും വിന്യസിച്ചത്. 

സാധാരണ മലയാളി വീടുകളിൽ ഒട്ടും  ശ്രദ്ധ കൊടുക്കാത്ത പല സാങ്കേതികവിദ്യകളും ഇവിടെ പിന്തുടർന്നിട്ടുണ്ട്. അതിലൊന്നാണ്  ജിയോ തെർമൽ സംവിധാനം. തണുപ്പുള്ള വിദേശരാജ്യങ്ങളിൽ മുറിക്കുള്ളിൽ ചൂടു ലഭിക്കുവാനായി ഉപയോഗിക്കുന്ന സംവിധാനമാണിത്. അതിനെ നേരെതിരിച്ചു ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അതായത് പുറത്തെ ചൂടുവായുവിനെ വലിച്ചെടുത്ത് വീടിന്റെ ഫൗണ്ടേഷനടിയിലൂടെ കടത്തിവിട്ട്  തണുക്കുന്നു. ഇതിനുശേഷം മുറിക്കുള്ളിലേക്ക് എത്തിച്ച് വീടിനകം തണുപ്പിക്കുന്ന സാങ്കേതിക വിദ്യയാണിവിടെ സ്വീകരിച്ചത്.  ഗോവണിയുടെ ഭാഗത്ത് നിരവധി ലൂവറുകൾ  നൽകിയിട്ടുണ്ട്. ഇതും ചൂടുവായുവിനെ തണുപ്പിക്കാൻ സഹായിക്കുന്നു.

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. ഇരിപ്പിടങ്ങളും പെയിന്റിങുമെല്ലാം ഇവിടം അലങ്കരിക്കുന്നു. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണിവിടെ. ഇവിടെ നിന്നും നോട്ടമെത്തുന്നത് കോർട്യാർഡിന്റെ പച്ചപ്പിലേക്കാണ്.

ഊണുമുറിയിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ് ഇവിടെ.നൽകിയത്  സമീപം വർക്കിങ് കിച്ചനുമുണ്ട്. അഞ്ചു കിടപ്പുമുറികളും വിശാലവും ആഡംബരം നിറയുന്നതുമാണ്. പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് ഇവയോരോന്നും തുറക്കുന്നത്.

ADVERTISEMENT

പ്രകൃതി സൗഹൃദ നിർമിതികൾക്ക്  നൽകുന്ന സീറോ നെറ്റ് എനർജി ഹൗസ് അംഗീകാരവും,  ലീഡ് (LEED) സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം റേറ്റിങ്ങും ഈ വീടിനു ലഭിച്ചിട്ടുണ്ട്.

Project facts

Location- Vengola, Perumbavur

Plot- 40 cents

ADVERTISEMENT

Area- 5497 SFT

Owner- Paulose Thappala

Architect- Sachin S

Urban Designer Architect, Vytilla

Mob- 8281297872

English Summary- Energy Efficient House Vengola