ചങ്ങനാശേരി പാലമറ്റത്ത് റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന 40 സെന്റ് പ്ലോട്ടിലാണ് മോനിച്ചൻ വീട് വയ്ക്കാൻ തീരുമാനിച്ചത്. റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന പ്ലോട്ട്. മുകളിലത്തെ തട്ടിൽ നിന്നും മണ്ണെടുത്ത് താഴ്ച മാറ്റി നിരപ്പാക്കിയാണ് പണി തുടങ്ങിയത്. അങ്ങനെ എലിവേഷന് നല്ല

ചങ്ങനാശേരി പാലമറ്റത്ത് റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന 40 സെന്റ് പ്ലോട്ടിലാണ് മോനിച്ചൻ വീട് വയ്ക്കാൻ തീരുമാനിച്ചത്. റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന പ്ലോട്ട്. മുകളിലത്തെ തട്ടിൽ നിന്നും മണ്ണെടുത്ത് താഴ്ച മാറ്റി നിരപ്പാക്കിയാണ് പണി തുടങ്ങിയത്. അങ്ങനെ എലിവേഷന് നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി പാലമറ്റത്ത് റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന 40 സെന്റ് പ്ലോട്ടിലാണ് മോനിച്ചൻ വീട് വയ്ക്കാൻ തീരുമാനിച്ചത്. റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന പ്ലോട്ട്. മുകളിലത്തെ തട്ടിൽ നിന്നും മണ്ണെടുത്ത് താഴ്ച മാറ്റി നിരപ്പാക്കിയാണ് പണി തുടങ്ങിയത്. അങ്ങനെ എലിവേഷന് നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി പാലമറ്റത്ത് റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന 40 സെന്റ് പ്ലോട്ടിലാണ് മോനിച്ചൻ വീട് വയ്ക്കാൻ തീരുമാനിച്ചത്.

റബ്ബർ തോട്ടത്തിന് നടുവിലായി രണ്ടു തട്ടായി കിടന്ന പ്ലോട്ട്. മുകളിലത്തെ തട്ടിൽ നിന്നും മണ്ണെടുത്ത് താഴ്ച മാറ്റി നിരപ്പാക്കിയാണ് പണി തുടങ്ങിയത്. അങ്ങനെ  എലിവേഷന് നല്ല തലയെടുപ്പും കിട്ടി. 

ADVERTISEMENT

 

കന്റെംപ്രറി ശൈലിയിൽ ലാന്റ്സ്കേപ്പ് മോഡൽ വീട്. വ്യത്യസ്തതയ്ക്കു വേണ്ടി കാർപോർച്ച് വരുന്ന ഭാഗം കർവ്വ് ആകൃതിയിൽ ഡിസൈൻ ചെയ്തു. സ്ക്വയർ പാറ്റേണും, ഹരിതാഭയുടെ നിറസാന്നിധ്യവും, ഒറ്റ നോട്ടത്തിൽ കണ്ണ് ചെന്നെത്തുന്ന ഹൈപ്രഷർ ലാമിനേറ്റ്സ് ബോർഡിൽ ചെയ്ത സിഎൻസി വർക്കും, ടെറസ് ഗാർഡനും എലിവേഷനെ ആഢംബരപൂർണമാക്കുന്നു. 

എലിവേഷൻ അടിമുടി നോക്കിയാൽ തന്നെ മനസ്സിലാകും ഇന്റീരിയറിൽ ഒളിപ്പിച്ചിരിക്കുന്ന വിസ്മയങ്ങൾ. എക്സ്റ്റീരിയറിലെ ഡിസൈൻ നയങ്ങളുടെ തുടർച്ച ഉൾത്തടങ്ങളിലേക്ക് എത്തിച്ചു. 

വീട്ടുടമ ഒരൊറ്റ ആവശ്യം മാത്രമേ ഉന്നയിച്ചുള്ളൂ. പരസ്പരം ആശയവിനിമയം വീടിന്റെ ഏതു കോണിൽ നിന്നും സാധ്യമാവുന്ന രീതിയിലായിരിക്കണം അകത്തളങ്ങളുടെ ഒരുക്കങ്ങൾ എന്നത്. ആ ഒരു ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് ഓരോ സ്പേസും ഒരുക്കിയത്.

ADVERTISEMENT

സിറ്റൗട്ട് മുതൽ പച്ചപ്പിന്റെ സാന്നിദ്ധ്യം നൽകി. സിറ്റൗട്ട് കയറി ചെല്ലുന്നത് ഡ്രോയിംഗ് റൂമിലേക്കാണ്. ഡ്രോയിംഗ് റൂമിനോട് ചേർത്തുതന്നെയാണ് കോർട്ട്‍യാർഡും ഒരുക്കിയിട്ടുള്ളത്. ഈ രണ്ട് സ്പേസും ഡബിൾ ഹൈറ്റ് സ്പേസിലാണ് ഡിസൈൻ ചെയ്തത്. 

സ്വകാര്യത പാടേ ഒഴിവാക്കാതെ എന്നാൽ എവിടെ നിന്നായാലും പരസ്പരം ആശയവിനിമയം സാധ്യമാക്കാനും ഉതകുംവിധവുമാണ് ഓരോ സ്പേസിനേയും വിന്യസിച്ചിട്ടുള്ളത്. 

കാറ്റിനേയും വെട്ടത്തിനേയും സ്വാഗതമരുളിക്കൊണ്ടും ഏറ്റവും പുതിയ ഡിസൈൻ രീതികൾ അവലംബിച്ചുകൊണ്ടുമാണ് ഓരോ ഇടവും ഏറ്റവും മനോഹരമാക്കിയിരിക്കുന്നത്. വുഡൻ പാനലിങ്ങുകളും സീലിങ് വർക്കുകളും എല്ലാം ന്യൂട്രൽ നിറങ്ങളോടൊപ്പം മനോഹാരിത നിലനിര്‍ത്താൻ സഹായിക്കുന്നു. 

ഭംഗിയായി ഒരുക്കിയിരിക്കുന്ന കോർട്ട്യാർഡ് തന്നെയാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. മുകളിലും താഴെയുമായി ഏതൊരു സ്പേസിൽ നിന്നും കോർട്‍യാർഡിന്റെ മനോഹാരിത ആസ്വദിക്കാൻ ഉതകും വിധമാണ് ക്രമീകരണങ്ങൾ. 

ADVERTISEMENT

എക്സ്റ്റീരിയറിൽ കാണുന്ന സിഎൻസി വർക്ക് നൽകിയ ജാളി പാർടീഷനിൽ നിന്നും വെളിച്ചവും നിഴലും മനോഹരമായ പെബിൾ കോർട്ടിലേക്കെത്തുന്നത് കാണാം. എംഎസും ഗ്ലാസും ഉപയോഗിച്ചുള്ള സ്റ്റെയറും പ്രയർ ഏരിയയും ഇന്റീരിയറിലെ ഹൈലൈറ്റാണ്. ഫ്ലോർ ലെവലിൽ വ്യതിയാനം വരുത്തിയാണ് പ്രയർ ഏരിയ ഒരുക്കിയിട്ടുള്ളത്. 

 ഡ്രോയിങ് റൂം, ഫാമിലി ലിവിങ്, കോർട്‍യാർഡ്, സ്റ്റെയർ ഏരിയ, ഡൈനിങ്, കിച്ചൻ, പ്രയർ ഏരിയ 2 കിടപ്പുമുറികൾ ഇത്രയുമാണ് താഴത്തെ നിലയിൽ ഉള്ളത്. 

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണുള്ളത്.താഴത്തെ മാസ്റ്റർ ബെഡ്റൂമിൽ നിന്നും കോർ‍ട്‍യാർഡിലേക്കെത്താവുന്ന വിധം ക്രമീകരിച്ചു. വുഡൻ ഡക്കാണ് ഈ കോർട്‍യാർഡിലേക്ക് കൊടുത്തത്.

സ്റ്റെയർ കയറി മുകളിലെത്തിയാൽ അപ്പർ ലിവിങ് .ഇവിടെ നിന്നും താഴത്തെ കോർട്ട്‍യാർഡിലേക്ക് കാഴ്ച ചെന്നെത്തും വിധമാണ് ഡിസൈൻ. കൂടാതെ 2 കിടപ്പുമുറികളും മുകൾനിലയിൽ നൽകിയിട്ടുണ്ട്. ലളിതമായ ഒരുക്കങ്ങളാണ് കിടപ്പുമുറികളിൽ പിന്തുടർന്നത്. 

മുകളിലെ രണ്ട് ബെഡ്റൂമുകളും താഴത്തെ ബെഡ്റൂമിന് തൊട്ട് മുകളിലായി തന്നെ വന്നു. മുകളിലെ ഒരു ബെഡ്റൂമിന് പുറത്തെ ഭംഗി ആസ്വദിക്കുന്നതിനായി ബാൽക്കണി കൊടുത്തു. 

നാനോവൈറ്റിന്റെയും തടിയുടേയും ചന്തമാണ് അടുക്കളയ്ക്ക്. ഡൈനിങ് കം കിച്ചനിൽ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനും സ്ഥാനം നൽകി. 

വീട്ടിൽ താമസിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള ഡിസൈൻ രീതികൾക്കാണ് ഇവിടെ മുൻതൂക്കം നൽകിയത്. ആവശ്യങ്ങളെ അലങ്കാരങ്ങളാക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് വീടിനെ ആഡംബരപൂർണമാക്കുന്നത്. 

 

Project facts

Location- Palamattam, Changanaseri

Area- 4200 SFT

Plot- 40 cent

Owner- Monichan

Design- Anoop Kumar CA

Planet Architecture

Mob- 9961245604