ലോക്‌ഡൗണും വേനൽക്കാലവും ഒരുമിച്ചു വന്നതിനാൽ പലയിടത്തും കോൺക്രീറ്റ് വീടുകളിൽ കഴിയുന്നവർ ഉഷ്ണം മൂലം വിയർത്തുകുളിക്കുന്ന അവസ്ഥയാണ്. ഫാനോ എസിയോ ഇല്ലാതെ ഒരുമിനിറ്റ് ഇരിക്കാൻ കഴിയാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് മൂവാറ്റുപുഴയിലെ വാഴക്കുളത്തുള്ള ഈ വീട് വ്യത്യസ്തമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചപ്പ് നിറഞ്ഞ ചുറ്റുപാടിനോട് ഇഴുകിചേരുംവിധമാണ് രൂപകൽപന. മിനിമൽ ശൈലിയിലാണ് വീടിന്റെ തീം. സിമന്റ് ഫിനിഷ് നൽകിയ ചുവരുകളും, എക്പോസ്ഡ് ബ്രിക് വർക്കുള്ള ചുവരുകളും ഓടിട്ട മേൽക്കൂരയുമെല്ലാം വീടിനു റസ്റ്റിക് ചന്തം നൽകുന്നു. കോൺക്രീറ്റ് മേൽക്കൂരയിൽ മെറ്റൽ ട്രസ് വർക്ക് നൽകിയാണ് ഓടുവിരിച്ചത്. ഇത് ചൂടിനെ അകത്തേക്ക് എത്തുന്നതിൽ നിന്നും തടയുന്നു. ഭിത്തികൾക്കും റൂഫിനും ഇടയിൽ വിടവുകൾ നൽകി ചൂട് വായുവിനെ പുറന്തള്ളുന്നു.

ADVERTISEMENT

പ്ലോട്ടിന്റെ പ്രത്യേകത കണക്കിലെടുത്ത് മൂന്നു ലെവലിലാണ് വീട് ഒരുക്കിയത്.  പൊതു ഇടങ്ങൾ ഇരട്ടി ഉയരത്തിൽ പണിതത് വിശാലത നൽകുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പാഷ്യോ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി, മൂന്നാം ലെവലിലെ മൾട്ടി യൂട്ടിലിറ്റി സ്പേസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയത്.

ആഞ്ഞിലി, തേക്ക്, തുടങ്ങിയ മരങ്ങൾ കൊണ്ടുതന്നെ വാതിലുകൾ, ജനലുകൾ എന്നിവ പണിതു. വീടിന്റെ ഫ്ളോറിങ് എടുത്തുപറയേണ്ടതാണ്. ഹാൻഡ്മെയ്ഡ് ആത്തങ്കുടി ടൈലാണ് നിലത്തു പ്രത്യേക തനിമ പകരുന്നത്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി. നിലവിലെ നിരക്കുകൾ വച്ച് കുറഞ്ഞത് 45 ലക്ഷം രൂപയെങ്കിലും ആകേണ്ട സ്ഥാനത്താണിത്.

എട്ടര സെന്റ് പ്ലോട്ടിൽ അത്യാവശ്യം മുറ്റവും പൂന്തോട്ടവും നൽകിയാണ് വീടൊരുക്കിയത്. കരിങ്കല്ലും പുല്ലും ഇടകലർത്തി മുറ്റം ഒരുക്കിയത്. മേൽക്കൂരയിലേക്ക് പടർന്നു കയറുന്ന വള്ളിപ്പടർപ്പുകളും ഉദ്യാനത്തിന്റെ ഭാഗമാണ്.  വീടിനോടു ചേർന്നൊരു മീൻകുളം ഒരുക്കി. ടെറസിൽ നിന്നു വീഴുന്ന മഴവെള്ളമാണ് ഈ കുളത്തിലേക്ക് വരുന്നത്. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ..

അകത്തളം റസ്റ്റിക് സിമന്റ് ഫിനിഷിൽ ഒരുക്കി. ക്ലാഡിങ്, ഫോൾസ് സീലിങ്, പ്ലാസ്റ്ററിങ് ഒഴിവാക്കി.

വെള്ള പൂശിയതു പോലും വളരെ കുറച്ചു മാത്രം. പെയിന്റിങ് ചെലവ് ലാഭം.

ഒരു ഫാക്ടറി പൊളിച്ചപ്പോൾ കിട്ടിയ പഴയ ഓടുകൾ മേൽക്കൂരയിൽ പുനരുപയോഗിച്ചു.

ADVERTISEMENT

തടിയുടെ ഉപയോഗം നിയന്ത്രിച്ചു.

Project facts

Location- Vazhakkulam, Muvattupuzha

Plot- 8.5 Cents

Area- 2500 sqft.

Owner- Ajithkumar

Architects- Akhil Chandran & Midhunkumar

SO Studio, Vazhakkulam

Mob- 9400950204   9544222640

YC- 2019

English Summary- Eco Friendly House