തിരുവല്ലയിലാണ് പ്രവാസിയായ ജെറിൻ സക്കറിയ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിലുള്ള 7 സെന്റ് പ്ലോട്ടിലാണ് മനോഹരമായ വീടൊരുക്കിയത്. ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിചേരുംവിധമാണ് വീടിന്റെ രൂപകൽപന. പ്രായമായ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ. അതിനാൽ പരിപാലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ലയിലാണ് പ്രവാസിയായ ജെറിൻ സക്കറിയ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിലുള്ള 7 സെന്റ് പ്ലോട്ടിലാണ് മനോഹരമായ വീടൊരുക്കിയത്. ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിചേരുംവിധമാണ് വീടിന്റെ രൂപകൽപന.

പ്രായമായ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ. അതിനാൽ പരിപാലനം എളുപ്പമാക്കുന്ന വിധമാണ് രൂപകൽപന. തുറസ്സായ നയത്തിൽ ഇടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

കാർ പോർച്ചും സിറ്റൗട്ടും തമ്മിൽ വേർതിരിച്ചിരിക്കുന്നത് ചെറിയൊരു മീൻകുളവും ജാളി സ്ക്രീനും കൊണ്ടാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഭിത്തികൾ കൊണ്ട് വേർതിരിക്കാതെ ഒരു ഓപ്പൺ ഹാളിന്റെ ഭാഗമായി നൽകി. കൂടാതെ പുറത്തെ ഗാർഡനിലേക്ക് തുറക്കുന്ന വലിയ ജനാലകളും നൽകി. അതിനാൽ കാറ്റും വെളിച്ചവും ക്രോസ്‌ വെന്റിലേഷനും വീട്ടിൽ സുഗമമാകുന്നു. പ്രായമായവർക്ക്  ഇടുങ്ങിയ മുറിക്കുള്ളിൽ കഴിയുന്ന ശ്വാസം മുട്ടൽ ഉണ്ടാകുന്നില്ല എന്ന ഗുണവുമുണ്ട്. 

അലങ്കാരത്തിനായി അധികം ഗിമ്മിക്കുകൾ കാണിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. പിന്നീട് ഇത് മാതാപിതാക്കൾക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവിലാണ് അകത്തളം ലളിതമായി ഒരുക്കിയത്.

വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം ഡൈനിങ്ങിനു സമീപം നൽകിയ കോർട്യാർഡാണ്‌. പുറത്തെ പച്ചപ്പിന്റെ ഒരു ചെറുപതിപ്പാണ് ഈ കോർട്യാർഡ്. ഇൻഡോർ പ്ലാന്റ്സ് വീടിനുള്ളിൽ ഹരിതാഭ നിറയ്ക്കുന്നു.

ADVERTISEMENT

താഴെ രണ്ടു കിടപ്പുമുറികളും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. സ്വകാര്യത നൽകി ലളിതമായി മുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി.

അടുക്കളയും മിനിമൽ  നയത്തിലാണ്. എല്ലാം ഒരു കൈ ദൂരത്തിൽ ലഭ്യമാകും വിധം കിച്ചൻ ക്യാബിനറ്റുകളും വർക്കേരിയയും നൽകി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 55 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കി. 

ADVERTISEMENT

Project facts

Location-Thiruvalla, Kerala

Plot- 7 cent

Area-2300 SFT

Owner- Jerin Zachariah

Design Team-Manuraj. C.R, Albert Jose, Amal Suresh

i2a Architects Studio, Thrissur , Kerala

Mob-9746423078

English Summary- NRI house Tiruvalla Plan

Project Completion : March 2020

Photographs-Turtlearts Photography

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT