കോഴിക്കോട് ബേപ്പൂരുള്ള വെറും 6 സെന്റ് പ്ലോട്ടിലാണ് റനീസ് വീട് വയ്ക്കാൻ തീരുമാനിച്ചത്. പ്ലോട്ട് ഭാഗികമായി ചതുരാകൃതിയിലും റോഡിനെ അഭിമുഖീകരിക്കുന്ന ഭാഗം കൃത്യമായ ആകൃതിയില്ലാതെയും കിടക്കുകയായിരുന്നു. കാർ കയറ്റിയിടാനുള്ള സൗകര്യം കൂടിയൊരുക്കിയാണ് വീട് നിർമിച്ചത്. ഇവിടെയെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ബേപ്പൂരുള്ള വെറും 6 സെന്റ് പ്ലോട്ടിലാണ് റനീസ് വീട് വയ്ക്കാൻ തീരുമാനിച്ചത്. പരമാവധി ചെലവ് കുറച്ചു പരമാവധി സ്ഥലസൗകര്യമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. പ്ലോട്ട് ഭാഗികമായി ചതുരാകൃതിയിലും റോഡിനെ അഭിമുഖീകരിക്കുന്ന ഭാഗം കൃത്യമായ ആകൃതിയില്ലാതെയും കിടക്കുകയായിരുന്നു. കാർ കയറ്റിയിടാനുള്ള സൗകര്യം കൂടിയൊരുക്കിയാണ് വീട് നിർമിച്ചത്.

ഇവിടെയെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് ഗെയ്റ്റിന്റെ ഡിസൈനാണ്. രണ്ടു വശത്തും നിരക്കി നീക്കാൻ പാകത്തിൽ ചക്രങ്ങളും മധ്യത്തിൽ തുറക്കാൻ വാതിലും നൽകി. ആൾക്കാർ വരുമ്പോൾ മധ്യത്തിലൂടെ കയറാം. വാഹനം വരുമോൾ ഗെയ്റ്റ് നിരക്കി നീക്കുകയും ചെയ്യാം.

ADVERTISEMENT

പരമാവധി സ്ഥലം ലഭിക്കാൻ ബോക്സ് ആകൃതിയിൽ ഫ്ലാറ്റ് റൂഫായാണ് എലിവേഷൻ ഒരുക്കിയത്. പുറംഭിത്തിയിൽ ലാറ്ററൈറ്റ് ക്ലാഡിങ് കൊണ്ടൊരുക്കിയ  ഷോവാൾ ആകർഷകമാണ്.  സിറ്റൗട്ട്,   ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ് എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. മുകൾനിലയിൽ പോളികാർബണേറ്റ് ട്രസ് റൂഫിങ് ചെയ്ത് യൂട്ടിലിറ്റി സ്‌പേസും ഒരുക്കി.

തുറസായ നയത്തിലാണ് അകത്തളം ഒരുക്കിയത്. ഇത് കൂടുതൽ സ്ഥലലഭ്യത നൽകുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ട് ഗോവണിയുടെ കൈവരികൾ ഒരുക്കി. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഡബിൾ ഹൈറ്റിൽ വോൾപേപ്പർ ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ലളിതമായാണ് നാലു കിടപ്പുമുറികൾ. മൂന്നെണ്ണത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂം താഴെ  നൽകി.

ലളിതമാണ് കിച്ചനും വർക്കേരിയയും. കബോർഡുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും കിണറുമെല്ലാമടക്കം 29 ലക്ഷത്തിന് പണി പൂർത്തിയാക്കാൻ കഴിഞ്ഞു.

ചെലവ് കുറച്ച ഘടകങ്ങൾ

ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത നൽകി.

ADVERTISEMENT

വാഡ്രോബ്, കിച്ചൻ കബോർഡുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പകരം ഫർണിഷിങ്ങിന് പാർട്ടിക്കിൾ ബോർഡ് ഉപയോഗിച്ചു.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ സാധനങ്ങൾ വിലപേശി വാങ്ങി.

Project facts

Location- Beypore, Calicut

Area- 1800 SFT

Plot- 6 cent

Designer- Shafi Maliyekkal

Mob- 9847292992

Budget- 29 Lakhs

Completion year- Jan 2020

ചിത്രങ്ങൾ- അജീബ് കൊമാച്ചി  

English Summary- Cost Effective House in 6 cent; Plan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT