കേരളത്തനിമയുടെ നന്മയും ഐശ്വര്യവും നിറയുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ ഡോക്ടർ ദമ്പതികൾ പങ്കുവയ്ക്കുന്നു. തൃശൂർ ജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. ഒരു ദുഖത്തിൽ നിന്നാണ് ഈ വീടിന്റെ പിറവി. തൃശൂർ ജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. ഒരു ദുഖത്തിൽ നിന്നാണ് ഈ വീടിന്റെ പിറവി. ഈ വീടിരിക്കുന്ന സ്ഥാനത്തുള്ള വില്ലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തനിമയുടെ നന്മയും ഐശ്വര്യവും നിറയുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ ഡോക്ടർ ദമ്പതികൾ പങ്കുവയ്ക്കുന്നു.

തൃശൂർ ജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. ഒരു ദുഖത്തിൽ നിന്നാണ് ഈ വീടിന്റെ പിറവി. ഈ വീടിരിക്കുന്ന സ്ഥാനത്തുള്ള വില്ലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ നേരത്തെ പാറമടയായിരുന്ന സ്ഥലമായതിനാൽ വിള്ളലുകൾ വന്നു വീടിനു ബലക്ഷയം സംഭവിച്ചു. അങ്ങനെ പഴയ വീട് പൊളിച്ചു കളഞ്ഞാണ് ഈ വീട് പണിയുന്നത്. അതിനായി സമീപമുള്ള 10 സെന്റ് സ്ഥലം കൂടി വാങ്ങി പ്ലോട്ട് വലുതാക്കി.

ADVERTISEMENT

പഴയ വീടിന്റെ നെഗറ്റീവ് ഓർമകൾ എല്ലാം മായിച്ചു കളഞ്ഞു എപ്പോഴും പോസിറ്റീവ് എനർജി നൽകുന്ന ഒരു വീട് വേണം എന്നാണ് ഞങ്ങൾ ഡിസൈനർ രാമചന്ദ്രമേനോനോട് ആവശ്യപ്പെട്ടത്. അതിനു ഏറ്റവും അനുയോജ്യം കേരളത്തനിമയുള്ള നാലുകെട്ടാണ് എന്ന ചിന്തയിൽ നിന്നാണ് ഈ വീടിന്റെ ജനനം.

നടുമുറ്റത്തിരുന്നാൽ മഴ ആസ്വദിക്കാൻ കഴിയണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ചെറിയ തുറന്ന മേൽക്കൂരയുള്ള നടുമുറ്റത്തെ കേന്ദ്രമാക്കിയാണ് ചുറ്റിലും മുറികൾ വിന്യസിച്ചത്.വാസ്തു പ്രകാരമുള്ള ചിട്ടപ്പെടുത്തലുകളും പിന്തുടർന്നു. വിശ്വാസത്തേക്കാളുപരി പോസിറ്റീവ് എനർജിയുടെ വിന്യാസമാണ് വാസ്തു എന്ന തിരിച്ചറിവുണ്ടായിരുന്നു. അതിനാൽ വീടിനുള്ളിൽ  ക്രോസ് വെന്റിലേഷൻ സുഗമമായി. അകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സിൽ ഒരു പ്രസന്നത നിറയുന്നത് അനുഭവപ്പെടും.

മേൽക്കൂര ജിഐ ട്രസ് വിരിച്ച ശേഷം പഴമ തോന്നിക്കാൻ പഴയ ഓട് വിരിച്ചു. പഴയ തടി കൊണ്ടുള്ള മച്ചാണ് നൽകിയത്. ഇത് രണ്ടും അകത്തളത്തിൽ ചൂട് കുറച്ചു സുഖകരമായ കാലാവസ്ഥ നിലനിർത്തുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഉൾപ്പെടുത്തിയത്. മുകളിൽ വിശാലമായ ട്രസ് യൂട്ടിലിറ്റി ഏരിയയും ലഭിച്ചു. ഇത് യഥേഷ്ടം മൾട്ടിപർപസ് ഏരിയയാക്കി മാറ്റാം.

ADVERTISEMENT

ഓരോ ഇടങ്ങളും പരസ്പരം സംവദിക്കുന്ന വിധമാണ് അകത്തളങ്ങൾ ഒരുക്കിയത്. നടുമുറ്റത്തിന് ചുറ്റും പഴയ തോന്നുന്ന തൂണുകൾ നൽകി. ചുറ്റും അരമതിലും നൽകി. ഇതാണ് വീട്ടിലെ ഫോക്കൽ പോയിന്റ്. ചെട്ടിനാടൻ വീടുകളിലെ നിലത്തിനോട് പ്രത്യേക ഇഷ്ടമുണ്ട്. അങ്ങനെ ആത്താംകുടിയിൽ നിന്ന് പ്രത്യേക വൈദഗ്ധ്യമുള്ള പണിക്കാരെത്തിയാണ് ടൈൽ വിരിച്ചത്.

സ്വീകരണമുറി, ഊണുമുറി എന്നിവയെല്ലാം ലളിതമായി എന്നാൽ സൗകര്യങ്ങൾക്ക് കുറവില്ലാതെ  ഒരുക്കി. കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം,വാഡ്രോബ് സൗകര്യം നൽകി.

ഓവർഹെഡ് ക്യാബിനറ്റുകൾ നൽകാതെയാണ് അടുക്കള ഒരുക്കിയത്. പകരം താഴെ ക്യാബിനറ്റുകൾ നൽകി. പ്ലൈവുഡ് കൊണ്ടാണ് ഇവ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ചെലവ് കുറയ്ക്കാൻ തേക്കും മഹാഗണിയുമെല്ലാം ഒഴിവാക്കി. പകരം പിൻകോഡ കൊണ്ടാണ് ജനലും വാതിലുകളും നിർമിച്ചത്. ഇവ പോളിഷ്  ചെയ്യാതെ റസ്റ്റിക് ഫിനിഷിൽ നിലനിർത്തി. സുരക്ഷയ്ക്കായി ജനാലകൾക്ക് ഇരുമ്പഴികളും നൽകി.

ADVERTISEMENT

ഇപ്പോൾ നിരവധി പരിചയക്കാർ വീടുകാണാനും വിശേഷങ്ങൾ അറിയാനും എത്തുന്നു. ഡിസൈനർ രാമചന്ദ്രമേനോനും കോൺട്രാക്ടർ പ്രശാന്തിനുമാണ് ഈ വീടിന്റെ ക്രെഡിറ്റ്. ചുരുക്കത്തിൽ ആദ്യ വീട് നഷ്ടമായതിന്റെ വിഷമത്തിൽ ഇരുന്ന ഞങ്ങൾക്ക് ഇപ്പോൾ ഇരട്ടിസന്തോഷമാണ് ഈ വീട് നൽകുന്നത്. 

Project facts

Location- Kuttoor, Thrissur

Plot- 20 cent

Area- 2700 SFT

Owner-Dr. Pramod, Dr. Lavanya

Design- Ramachandra  Menon

Menon Associates, Aluva

Mob- 94465 44968

Contractor- VK Prashanth

English Summary-  Traditional Kerala Home Thrissur Plan