കോഴിക്കോട് കോവൂരിൽ പണിത മനോഹരമായ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ സജിനും വാണിയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. കുടുംബവീടിനോട് ചേർന്ന് 8 സെന്റ് പ്ലോട്ടിലാണ് വീട് പണിതത്. വീട്ടിലേക്ക് വഴികിട്ടാൻ കുറച്ചു സ്ഥലം പോയതോടെ വീടിനായി കുറച്ചു സ്ഥലമേ ഉള്ളായിരുന്നു. അവിടെ ഉള്ളതിലും വലുപ്പം തോന്നുന്ന,

കോഴിക്കോട് കോവൂരിൽ പണിത മനോഹരമായ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ സജിനും വാണിയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. കുടുംബവീടിനോട് ചേർന്ന് 8 സെന്റ് പ്ലോട്ടിലാണ് വീട് പണിതത്. വീട്ടിലേക്ക് വഴികിട്ടാൻ കുറച്ചു സ്ഥലം പോയതോടെ വീടിനായി കുറച്ചു സ്ഥലമേ ഉള്ളായിരുന്നു. അവിടെ ഉള്ളതിലും വലുപ്പം തോന്നുന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കോവൂരിൽ പണിത മനോഹരമായ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ സജിനും വാണിയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. കുടുംബവീടിനോട് ചേർന്ന് 8 സെന്റ് പ്ലോട്ടിലാണ് വീട് പണിതത്. വീട്ടിലേക്ക് വഴികിട്ടാൻ കുറച്ചു സ്ഥലം പോയതോടെ വീടിനായി കുറച്ചു സ്ഥലമേ ഉള്ളായിരുന്നു. അവിടെ ഉള്ളതിലും വലുപ്പം തോന്നുന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കോവൂരിൽ പണിത മനോഹരമായ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ സജിനും വാണിയും പങ്കുവയ്ക്കുന്നു.

ഞാൻ പ്രവാസിയാണ്. കുടുംബവീടിനോട് ചേർന്ന് 8 സെന്റ് പ്ലോട്ടിലാണ് വീട് പണിതത്. വീട്ടിലേക്ക് വഴികിട്ടാൻ കുറച്ചു സ്ഥലം പോയതോടെ വീടിനായി കുറച്ചു സ്ഥലമേ ഉള്ളായിരുന്നു. അവിടെ ഉള്ളതിലും വലുപ്പം തോന്നുന്ന, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഒരു വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഡിസൈനർ സജീന്ദ്രൻ കൊമ്മേരിയെയാണ് വീടുപണി ഏൽപിച്ചത്.

ADVERTISEMENT

പുറമെ വീടുകണ്ടാൽ കുറഞ്ഞത് ഒരു 3000 ചതുരശ്രയടി എങ്കിലും തോന്നിക്കുമെങ്കിലും 2100 ചതുരശ്രയടിയേയുള്ളൂ. മൂന്നു ലെവലിലായി സ്ട്രക്ചർ ഒരുക്കിയതാണ് കൂടുതൽ വലുപ്പം തോന്നാൻ സഹായിച്ചത്. വിശാലമായ പോർച്ചാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇതിനു മുകളിലായി ബാൽക്കണി ഒരുക്കി. ബാൽക്കണിയുടെ പ്രോജക്ട് ചെയ്തുനിൽക്കുന്ന മേൽക്കൂരയും വീടിന് വലുപ്പം    തോന്നിക്കാൻ സഹായിക്കുന്നു.

അകത്തും പുറത്തും വെള്ള നിറത്തിന്റെ വെണ്മയാണ് ഭംഗി നൽകുന്ന മറ്റൊരു ഘടകം. പുറംഭിത്തിയിൽ ലാറ്ററൈറ്റ് സ്റ്റോൺ ക്ലാഡിങ് കൊണ്ട് ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ചുറ്റുമതിലും വീടിന്റെ അതെ കളർ- ഡിസൈൻ തീം പിന്തുടരുന്നുണ്ട്. 

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ   ടെറസ് എന്നിവയാണ് ഇതിൽ ഒരുക്കിയത്. സെമി  ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. എന്നാൽ കിടപ്പുമുറി, അടുക്കള എന്നിവയ്ക്ക് സ്വകാര്യതയും നൽകിയിട്ടുണ്ട്.

ഡൈനിങ് ഹാൾ ഡബിൾ ഹൈറ്റിലാണ്. ഇത് അകത്തു വിശാലത തോന്നിപ്പിക്കുന്നു. സ്റ്റെയർ ഏരിയയും ഡബിൾ ഹൈറ്റിലാണ്. ഇവിടെ സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30 മണി വരെ ഉള്ളിൽ ലൈറ്റിടേണ്ട കാര്യമില്ല.

ADVERTISEMENT

സ്റ്റെയറിന്റെ ഭിത്തിയിൽ നൽകിയ ജനാലകളിലൂടെ നല്ല കാറ്റും അകത്തേക്ക് എത്തുന്നു.ഫർണീച്ചറുകൾ ഞങ്ങളുടെ ഇഷ്ടപ്രകാരം, ഇന്റീരിയർ തീം അനുസരിച്ച് അളവെടുത്ത് പ്രത്യേകം നിർമിച്ചതാണ്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് പ്രധാനമായും വിരിച്ചത്. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ വുഡൻ ഫിനിഷ് ടൈലും നൽകി.

സ്റ്റെയർ ഏരിയയിലെ ഡബിൾ ഹൈറ്റ് ഭിത്തി വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കി. സുതാര്യമായ രീതിയിലാണ് ഗോവണിയുടെ കൈവരികൾ. ടഫൻഡ് ഗ്ലാസാണ് ഉപയോഗിച്ചത്. ഇവിടെ ചെറിയൊരു കോർട്യാർഡ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഗോവണിയുടെ താഴെയുള്ള ഭാഗം സ്റ്റോറേജ് സ്‌പേസാക്കി ഉപയുക്തമാക്കി. മുകൾ നിലയിലും ഒരു ടിവി- സീറ്റിങ് ഏരിയ നൽകിയിട്ടുണ്ട്.

താഴെ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. മുകളിൽ രണ്ടു കിടപ്പുമുറികൾ നൽകി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സൗകര്യം നൽകി.

ഗ്രീൻ+ വൈറ്റ് തീമിലുള്ള ഓപ്പൺ കിച്ചനാണ്. മൾട്ടിവുഡ്+ ഓട്ടോ പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ മാർബിൾ വിരിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

ADVERTISEMENT

ഞാൻ കുവൈറ്റിലായിരിക്കുമ്പോഴും വീടിന്റെ കാര്യങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. വീട്ടുകാർ നല്ല രീതിയിൽ ഏകോപനം ചെയ്തു.. ഡിസൈനർ സജീന്ദ്രനും ഞങ്ങളുടെ ഇഷ്ടങ്ങൾ മനസിലാക്കി 11 മാസം കൊണ്ട് വീട് ഒരുക്കിത്തന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പാലുകാച്ചൽ. അതിനുശേഷം ഞാൻ വീണ്ടും ഗൾഫിലേക്ക് മടങ്ങി. വീടിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തപ്പോൾ ധാരാളം പേർ ലൈക്ക് ചെയ്തു, ധാരാളം പേർ  വിവരങ്ങൾ അന്വേഷിച്ചു. ഇപ്പോൾ കോവിഡ് പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയ ശേഷം വീണ്ടും വീടിന്റെ സന്തോഷത്തിലേക്ക് ചേക്കേറാൻ കാത്തിരിക്കുകയാണ് ഞാൻ. ഒപ്പം നാട്ടിലുള്ള വീടും കുടുംബവും...

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project facts

Location- Kovoor, Calicut

Plot- 8 cent

Area- 2100 SFT

Owner- Sajin Krishna, Vani

Designer- Sajeendran Kommeri

Blue Pearl Designs, Calicut

Mob- 93883 38833

Completion year- 2020 Jan

English Summary- Elegant House Calicut Plan