അയർലൻഡിലാണ് വീട്ടുകാർ വർഷങ്ങളായി താമസിക്കുന്നത്. വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തുമ്പോൾ താമസിക്കാൻ, പരിപാലനം കുറഞ്ഞ ഒരു വീട് എന്നതായിരുന്നു പ്രധാന ആവശ്യം. ധാരാളം പച്ചപ്പും മരങ്ങളും നിറഞ്ഞ ഒരേക്കർ പ്ലോട്ട് വീട് പണിയാനായി രണ്ടു തട്ടുകളാക്കി മാറ്റിയിരുന്നു. ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ഹൈലൈറ്റ്. ജിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയർലൻഡിലാണ് വീട്ടുകാർ വർഷങ്ങളായി താമസിക്കുന്നത്. വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തുമ്പോൾ താമസിക്കാൻ, പരിപാലനം കുറഞ്ഞ ഒരു വീട് എന്നതായിരുന്നു പ്രധാന ആവശ്യം. ധാരാളം പച്ചപ്പും മരങ്ങളും നിറഞ്ഞ ഒരേക്കർ പ്ലോട്ട് വീട് പണിയാനായി രണ്ടു തട്ടുകളാക്കി മാറ്റിയിരുന്നു.

ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ഹൈലൈറ്റ്. ജിഐ ട്രസ് വർക്ക് ചെയ്തശേഷം ഓട് വിരിക്കുകയായിരുന്നു. റൂഫ് ഉയർത്തി നൽകിയതുകൊണ്ട് രണ്ടുനില വീടിന്റെ ഗരിമ തോന്നും. കൂടാതെ ചൂടിനേയും പ്രതിരോധിക്കുന്നു. പുറംകാഴ്ചയിൽ വേറിട്ട് നിൽക്കുന്ന ചുവന്ന പെയിന്റടിച്ച ഭിത്തികൾ ബ്രീത്തിങ് വോളുകളായി വീടിനകത്ത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 2604 ചതുരശ്രയടിയിൽ ഒരുക്കിയത്. പരിപാലനം കണക്കിലെടുത്ത് ഒരുനിലയിൽ ഇടങ്ങൾ ക്രമീകരിച്ചു. 

തുറസായ നയത്തിലാണ് അകത്തളങ്ങൾ. ലിവിങ്-ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. അതിനാൽ കൂടുതൽ വിശാലത അനുഭവപ്പെടും. എന്നാൽ സ്വകാര്യതയുമുണ്ട്. കിടപ്പുമുറികളിലേക്ക് കോമൺസ്‌പേസുകളിൽനിന്നും കാഴ്ചയെത്തില്ല.  കാറ്റും വെളിച്ചവും നിറയാൻ കോർട്യാർഡുകൾക്ക് പ്രാധാന്യം നൽകിയാണ് രൂപകൽപന.

കാർ പോർച്ച് താഴത്തെ ലെവലിലാണ്. ഇവിടെ നിന്നും പടികൾ കയറി മുകളിലെത്താം. അതുപോലെ വരാന്തയിലൂടെ മെയിൻ എൻട്രിയും നൽകി.

ആദ്യമെത്തുന്നത് സ്വീകരണമുറിയിലേക്കാണ്. ഇതിനോട് ചേർന്ന് ആദ്യ കോർട്യാർഡ് നൽകി. തുറസായ മേൽക്കൂരയിലൂടെ കാറ്റും വെയിലും അകത്തെത്തും. ഇടനാഴികൾ വഴിയാണ് ഓരോ ഇടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഈ പാസേജിലാണ് രണ്ടാമത്തെ കോർട്യാർഡ്. പർഗോള സ്‌കൈലൈറ്റ് നൽകിയ മേൽക്കൂരയും വീടിനകത്ത് വെളിച്ചം നിറയ്ക്കുന്നു.

ADVERTISEMENT

മൂന്നു കിടപ്പുമുറികളിലും വലിയ ജാലകങ്ങൾ നൽകി. പുറത്തെ മനോഹരകാഴ്ചകൾ അകത്തെത്തും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി.

ഒതുക്കമുള്ള കിച്ചനാണ്. മറൈൻ പ്ലൈവുഡിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

അമിത ആർഭാടങ്ങൾ കാണിക്കാതെ പരിപാലനം കുറവുള്ള, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന വീട് ഒരുക്കി എന്നതാണ് ഇവിടെ ശ്രദ്ധേയം. ഇപ്പോൾ വല്ലപ്പോഴും താമസിക്കാനിരുന്ന വീട്ടിൽ ഗൃഹാതുരമായ ജീവിതം ആസ്വദിക്കുകയാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Paruthumpara, Kottayam

Plot- 1 acre

Area- 2604 SFT

Owner- Kunjumon

Architect- Sreeraj S

4D Architects

Mob- 99950 06335

English Summary- NRI House Kottayam Plan