കോഴിക്കോട് പൂനൂർ എന്ന സ്ഥലത്താണ് മുഹമ്മദ് ഷഹീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രൗഢിയും സൗകര്യങ്ങളും വിശാലമായി സമന്വയിക്കുകയാണ് ഈ ഭവനത്തിൽ. പല ലെവലുകളിൽ ഒരുക്കിയ ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയെ അടയാളപ്പെടുത്തുന്നത്. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. വീടിന്റെ ഭംഗി റോഡിൽ നിന്നും ഒപ്പിയെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്  പൂനൂർ എന്ന സ്ഥലത്താണ് മുഹമ്മദ് ഷഹീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രൗഢിയും സൗകര്യങ്ങളും വിശാലമായി സമന്വയിക്കുകയാണ് ഈ ഭവനത്തിൽ.

പല ലെവലുകളിൽ ഒരുക്കിയ ചരിഞ്ഞ  മേൽക്കൂരയാണ് പുറംകാഴ്ചയെ അടയാളപ്പെടുത്തുന്നത്. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. വീടിന്റെ ഭംഗി റോഡിൽ നിന്നും ഒപ്പിയെടുക്കാൻ പാകത്തിൽ മുറ്റം നൽകിയാണ് വീടിനു സ്ഥാനം കണ്ടത്. സാധാരണയിലും ഉയരം നൽകിയാണ് വീടിന്റെ ചുവരുകൾ. ഇവിടെ ഉയരത്തിൽ എയർ വെന്റുകളും നൽകിയിട്ടുണ്ട്. ഇത് വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാകാൻ സഹായിക്കുന്നു.

ADVERTISEMENT

സാധാരണയിലും ഉയരം നൽകിയാണ് വീടിന്റെ ചുവരുകൾ. ഇവിടെ ഉയരത്തിൽ എയർ വെന്റുകളും നൽകിയിട്ടുണ്ട്. ഇത് വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാകാൻ സഹായിക്കുന്നു. 

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ്  6000 ചതുരശ്രയടിയുടെ വിശാലതയിൽ ഒരുക്കിയത്. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ വിശാലമായ പോർച്ച് നൽകി. ഇവിടെ നിന്നും ഓപ്പൺ സിറ്റൗട്ടിലൂടെ അകത്തേക്ക് പ്രവേശിക്കാം.

പ്രധാന വാതിൽ തുറക്കുന്നത് ഫോയറിലേക്കും മിനി കോർട്യാർഡിലേക്കുമാണ്. ഇവിടെ നിന്നും ഫോർമൽ ലിവിങ്ങിലേക്കും തുടർന്ന് ഡൈനിങ് ഹാളിലേക്കുമെത്താം. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ ചുവരുകൾ നൽകിയില്ല. കസ്റ്റമൈസ്ഡ് സെമി-പാർടീഷനുകൾ കൊണ്ടാണ് ഇടങ്ങൾ വേർതിരിക്കുന്നത്.  ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തു പ്രതിഫലിക്കുന്നത്. 

സീലിങ്ങും കസ്റ്റമൈസ്ഡ് ലൈറ്റുകളും ഫർണിച്ചറുകളും ഫോർമൽ ലിവിങ് അലങ്കരിക്കുന്നു. ഡൈനിങ്ങിനോട് ചേർന്ന് ഫോർമൽ ലിവിങ് ഒരുക്കി. രണ്ടു സ്‌പേസുകൾ തമ്മിൽ സിഎൻസി ജാളി പാർടീഷൻ കൊണ്ട് വേർതിരിച്ചു. 

ADVERTISEMENT

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. സമീപം വുഡൻ പാനലിങ് നൽകി പ്രെയർ സ്‌പേസും നൽകി. ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷ്യോ സ്‌പേസിലേക്ക് ഇറങ്ങാനായി വാതിലും നൽകിയിട്ടുണ്ട്.

അതിവിശാലമായ കിച്ചനാണ് സവിശേഷത. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് ഡിസൈൻ. സമീപം വർക്കിങ് കിച്ചനും നൽകി. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ നൽകി.

അഞ്ചു കിടപ്പുമുറികളും വിശാലവും ആഡംബരങ്ങൾ നിറഞ്ഞതുമാണ്. ഓരോ മുറികളുടെയും ഹെഡ്‌സൈഡ് വോളിൽ വ്യത്യസ്ത പാറ്റേൺ നൽകി ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ഒരുക്കി. 

മുകൾനിലയിൽ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. ബാക്കി ഓപ്പൺ ടെറസായി വിട്ടു.

ADVERTISEMENT

ചുരുക്കത്തിൽ പരസ്പരം വിനിമയം ചെയ്യുന്ന പോസിറ്റീവ് എനർജി നിറയുന്നതാണ് തുറന്ന ഇടങ്ങൾ വീടിനുള്ളിൽ എപ്പോഴും സന്തോഷം നിറയ്ക്കുന്നു. അതിന്റെ പ്രതിഫലനം വീട്ടുകാരിലും ഇവിടെയെത്തുന്ന അതിഥികളിലും നിറയുന്നു.

Project facts

Location- Poonoor, Calicut

Plot- 88 cent

Area- 6000 SFT

Owner- Muhammed Shaheer

Architect- Shiju Pareed

Amar Architecture& Designs, Calicut

Ph- 0495-4014900

Completion year- 2019

ചിത്രങ്ങൾ- അജീബ് കൊമാച്ചി

English Summary- Luxury House Plan Calicut