ചാലക്കുടിക്കടുത്ത് മേലൂർ എന്ന സ്ഥലത്താണ് മനോജിന്റെയും കുടുംബത്തിന്റെയും വീട്. പരമാവധി ചെലവ് കുറച്ചു ഒരു അണുകുടുംബത്തിനു ആവശ്യമുള്ള സൗകര്യങ്ങളുള്ള മൺവീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായ ഡിസൈനർ ശാന്തിലാലാണ് വീട് രൂപകൽപന ചെയ്തത്. ഫില്ലർ സ്ലാബ് ശൈലിയിൽ മേൽക്കൂര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടിക്കടുത്ത് മേലൂർ എന്ന സ്ഥലത്താണ് മനോജിന്റെയും കുടുംബത്തിന്റെയും വീട്. പരമാവധി ചെലവ് കുറച്ചു ഒരു അണുകുടുംബത്തിനു ആവശ്യമുള്ള സൗകര്യങ്ങളുള്ള മൺവീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായ ഡിസൈനർ ശാന്തിലാലാണ് വീട് രൂപകൽപന ചെയ്തത്.

ഫില്ലർ സ്ലാബ് ശൈലിയിൽ മേൽക്കൂര വാർത്തു. ഇതിനും പഴയ ഓട് ഉപയോഗിച്ചു. കൃഷിയോട് താൽപര്യമുള്ളയാളാണ് ഗൃഹനാഥൻ. അതിനാൽ ഓപ്പൺ ടെറസ് കൃഷി ആവശ്യങ്ങൾക്കായി വേർതിരിച്ചു.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, മൂന്ന് ബാത്റൂം, ഓപ്പൺ ടെറസ്   എന്നിവയാണ് 1270 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഫൗണ്ടേഷൻ കരിങ്കല്ല് കൊണ്ട് കെട്ടി. ചുവരുകൾ വെട്ടുകല്ല് കൊണ്ട് പടുത്തു. തുറസായ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. വാതിൽ തുറന്നു കയറുന്നത് ഓപ്പൺ ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ് ഏരിയകൾ ഇവിടെ ഒരുക്കി.

കോമൺ ഏരിയകൾ മണ്ണും കുമ്മായവും കൊണ്ട് പ്ലാസ്റ്ററിങ് ചെയ്തു. കിടപ്പുമുറിയും അടുക്കളയും ഈർപ്പത്തിന്റെ പ്രശ്നം വരാതിരിക്കാൻ സിമന്റ് പ്ലാസ്റ്ററിങ് ചെയ്തു. വേറെ പെയിന്റ് അടിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, ഉള്ളിൽ ചൂട് വളരെ കുറവാണ്.

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ടോയ്‌ലറ്റും ഒരുക്കി.

ADVERTISEMENT

ഫർണിഷിങ്ങിന് തടി ഉപയോഗിച്ചു. അടുക്കള ലളിതമായി ഒരുക്കി. സമീപം വർക്കേരിയ നൽകി.

സെപ്റ്റിക് ടാങ്കിനു പകരം ബയോ ഡൈജസ്റ്റർ ഘടിപ്പിച്ച ഗ്യാസ് പ്ലാന്റ് ഉപയോഗിച്ചു എന്നതാണ് പ്രധാന ഹൈലൈറ്റ്. സുരക്ഷിതമായ മാലിന്യസംസ്കരണത്തിനൊപ്പം വീട്ടിലെ പാചക ആവശ്യങ്ങൾക്കും ഈ ഗ്യാസാണ് ഉപയോഗിക്കുന്നത്. എൽപിജി സിലണ്ടറിന്റെ ചെലവും ലാഭിക്കാം. സ്ട്രക്ചറും ഫർണിഷിങും സഹിതം 14 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

ചെലവ് കുറച്ച ഘടകങ്ങൾ

ADVERTISEMENT

കോൺക്രീറ്റ് ഉപയോഗം കുറച്ചു. വെട്ടുകല്ല്, മണ്ണ് എന്നിവയെല്ലാം പ്രാദേശികമായി ശേഖരിച്ചു.

മേൽക്കൂര ഫില്ലർ സ്ലാബിൽ വാർത്തു. പഴയ ഓടുകൾ പുനരുപയോഗിച്ചു.

ചതുരശ്രയടി  കുറച്ചു പരമാവധി സ്ഥലം ഉപയുക്തമാക്കി.

Project facts

Location- Meloor, Chalakudi

Area- 1270 SFT

Owner- Manoj

Designer- Santilal

Costford, Thrissur Mob- 9747538500

Budget- 14 Lakhs

English Summary- 14 Lakh House Plan Chalakudi