മലപ്പുറം കോട്ടയ്ക്കലിനടുത്ത് പുത്തനത്താണിയിലാണ് അജ്മലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞ 7 സെന്റ് പ്ലോട്ട് മാത്രമാണുണ്ടായിരുന്നത്. ഇവിടെ ശ്വാസം മുട്ടൽ അനുഭവപ്പെടാത്ത സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഏട്രിയം അസോസിയേറ്റ്‌സ് ആണ് ഈ വീട് രൂപകൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം കോട്ടയ്ക്കലിനടുത്ത് പുത്തനത്താണിയിലാണ് അജ്മലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞ 7 സെന്റ് പ്ലോട്ട് മാത്രമാണുണ്ടായിരുന്നത്. ഇവിടെ ശ്വാസം മുട്ടൽ അനുഭവപ്പെടാത്ത സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഏട്രിയം അസോസിയേറ്റ്‌സ് ആണ് ഈ വീട് രൂപകൽപന ചെയ്തത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ. എക്സ്പോസ്ഡ് ഇഷ്ടിക കൊണ്ടുള്ള ബ്രീത്തിങ് വോൾ ആണ് പുറംകാഴ്ചയിലെ ആകർഷണം. ഇതുകൂടാതെ ഒരുവശത്ത് ഡബിൾഹൈറ്റിൽ വിൻഡോ ഗ്രിൽ നൽകി. ഇതുരണ്ടും ഭംഗിക്കപ്പുറം വീടിനുള്ളിൽ വെന്റിലേഷൻ സുഗമമാക്കുന്നു.

ADVERTISEMENT

മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഉറപ്പിച്ചു. മുന്നിലേക്ക് പ്രൊജക്ട് ചെയ്തുനിൽക്കുന്ന ചെറിയ കാർപോർച്ചും വശത്തുള്ള ചെറിയ സിറ്റൗട്ടും കടന്നു അകത്തെത്താം.

സെമി-ഓപ്പൺ നയത്തിൽ അകത്തളം ചിട്ടപ്പെടുത്തിയത് കൂടുതൽ വിശാലത തോന്നിക്കുന്നു. സ്വീകരണമുറിയോട് ചേർന്നാണ് പുറത്തു കണ്ട ഗ്രിൽ ജനാലകൾ ഉള്ളത്. ഇവ തുറന്നിട്ടാൽ വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.

സ്വീകരണമുറിയെയും ഊണുമുറിയെയും ടിവി വോളാക്കി മാറ്റിയ സെമി പാർടീഷൻ കൊണ്ട് വേർതിരിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. തേക്ക്, പ്ലൈവുഡ് എന്നിവയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.

ഡൈനിങ്ങിൽ നിന്നും ചെറിയ ക്ളോസ്ഡ് കോർട്യാഡിലേക്കിറങ്ങാം. ഇവിടെ സ്ലൈഡിങ് ഗ്ലാസ് ഡോറിനൊപ്പം റോളിങ് ഷട്ടർ നൽകി അധികസുരക്ഷയൊരുക്കി. സീലിങ് സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ ആനയിക്കുന്നു. സീറ്റിങ് സ്‌പേസും നൽകി.

ADVERTISEMENT

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ആഗ്രഹിച്ചത് പോലെ ചെറിയ പ്ലോട്ടിലെ പരിമിതികൾ മറികടക്കാൻ കഴിഞ്ഞു. ഉള്ളിൽ നല്ല ക്രോസ് വെന്റിലേഷനും നാച്ചുറൽ ലൈറ്റും ലഭിക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 48 ലക്ഷം രൂപയാണ് വീടിനു ചെലവായത്. ഫർണിഷിങ്ങിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഏറ്റവും മികച്ച ഗുണനിലവാരമുള്ള സാമഗ്രികളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. അതാണ് ചെലവ് ഇത്രയും അധികരിക്കാൻ കാരണം.  എന്നാൽ വീട്ടുകാർ ഈ കാര്യത്തിൽ തൃപ്തരുമാണ്. 

ADVERTISEMENT

Project facts

Location- Kottakal, Malappuram

Plot- 7 cent

Area- 1800 SFT

Owner- Ajmal

Design- Atreum Associates, Kottakal

Mob- 7510666801, 8547440077

Completion year- 2020

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

English Summary- 7 cent Luxury House plan