മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ മേഖലയിൽ പെട്ട, മനോഹരമായ പ്രദേശത്താണ് പ്രവാസിയായ സണ്ണിയുടെയും കുടുംബത്തിന്റെയും വീട്. നാട്ടിലെത്തുമ്പോൾ താമസിക്കാനും വിശ്രമകാലം ചെലവഴിക്കാനും ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ സങ്കൽപം. നിരപ്പല്ലാതിരുന്ന പ്ലോട്ട് അടക്കം ഉയർത്തിയ വെല്ലുവിളികൾ മറകടന്നാണ് ഈ വീട് തലയുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ മേഖലയിൽ പെട്ട, മനോഹരമായ  പ്രദേശത്താണ്  പ്രവാസിയായ സണ്ണിയുടെയും കുടുംബത്തിന്റെയും വീട്. നാട്ടിലെത്തുമ്പോൾ താമസിക്കാനും വിശ്രമകാലം ചെലവഴിക്കാനും ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ സങ്കൽപം. നിരപ്പല്ലാതിരുന്ന പ്ലോട്ട് അടക്കം ഉയർത്തിയ വെല്ലുവിളികൾ മറകടന്നാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്.

ബോക്സ് ആകൃതിയിൽ പർഗോളയും സ്ലിറ്റുകളും നൽകിയാണ് പുറംകാഴ്ച. പെട്ടെന്ന് കണ്ണിലുടക്കുന്ന റെഡ് ഹൈലൈറ്റർ ഭിത്തികളാണ് ഒരു സവിശേഷത. പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പും വീടിനു അനുബന്ധമായി ഒരുക്കി.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 4116 ചതുരശ്രയടിയിൽ ഒരുക്കിയത്.

U ഷേപ്പിലൊരുക്കിയ കസ്റ്റമൈസ്ഡ് സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചു. ബാക്കിയിടങ്ങളിൽ വിട്രിഫൈഡ് ടൈലാണ് വിരിച്ചത്. ഫാമിലി ലിവിങ്ങിനു അഭിമുഖമായാണ് പ്രെയർ സ്‌പേസിന്റെ സ്ഥാനം. ഒരു ഭിത്തിയിൽ എംഡിഎഫ് കൊണ്ട് ഗ്രൂവ് പാറ്റേണും എൽഇഡി ലൈറ്റുകളും നൽകിയാണ് ഇവിടമൊരുക്കിയത്.

ലളിതമാണ് ഡൈനിങ് ഏരിയ. വീട്ടിലെ ഹൈലൈറ്റ് ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ ഗോവണിയാണ്. ജിഐ സ്ക്വയർ ട്യൂബ് കൊണ്ടുള്ള നേർത്ത കൈവരികൾ മുകൾനിലയിലേക്കും നീളുന്നു. ഗോവണിയുടെ വശത്തായി കോർട്യാർഡ് നൽകി. ഇതിൽ പെബിൾസും ഇൻഡോർ പ്ലാന്റും നൽകി. മുകൾനിലയിൽ സ്‌കൈലൈറ്റ് ഗ്ലാസ് സീലിങ് നൽകിയതിനാൽ പ്രകാശം താഴത്തെ നില വരെയെത്തുന്നു.

വൈറ്റ്+ ഗ്രേ തീമിലാണ് കിച്ചൻ. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

ADVERTISEMENT

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്‌സൈഡ് വോൾ പാനലിങ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

ചുരുക്കത്തിൽ ചുറ്റുമുള്ള പ്രകൃതിഭംഗിയിൽ ലയിച്ചു നിലകൊള്ളുകയാണ് ഈ വീട്. ആഗ്രഹിച്ച സൗകര്യങ്ങളുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

Project facts

ADVERTISEMENT

Location- Malayattur

Plot- 15 cent

Area- 4116 SFT

Owner- Sunny Devassy

Architect- Madhu KV

Architects eye, Kochi

Mob- 9400032011

English Summary- Modern House in Elegant Plot