ചെറിയ പ്ലോട്ടിലെ വലിയ വീട്. ഒപ്പം മികച്ച ലുക്കും. ഇതാണ് അഹമ്മദാബാദിലുള്ള നിതിൻ -വർഷ ദമ്പതികളുടെ ഈ വീടിന്റെ ഹൈലൈറ്റ്. വെറും 5 സെന്റിലാണ് 4000 ചതുരശ്രയടിയുള്ള വീട്. ചതുരാകൃതിയിലുള്ള പ്ലോട്ടിൽ അതേ ആശയത്തിൽ തന്നെയാണ് വീട്. ബോക്സ് എലിവേഷനിലുള്ള വീടിന് ഭംഗി നൽകുന്നത് എക്സ്പോസ്ഡ് ബ്രിക്ക് വാളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടിലെ വലിയ വീട്. ഒപ്പം മികച്ച ലുക്കും. ഇതാണ് അഹമ്മദാബാദിലുള്ള  നിതിൻ -വർഷ ദമ്പതികളുടെ ഈ വീടിന്റെ ഹൈലൈറ്റ്. വെറും 5 സെന്റിലാണ് 4000 ചതുരശ്രയടിയുള്ള വീട്. ചതുരാകൃതിയിലുള്ള പ്ലോട്ടിൽ അതേ ആശയത്തിൽ തന്നെയാണ് വീട്. ബോക്സ് എലിവേഷനിലുള്ള വീടിന് ഭംഗി നൽകുന്നത്  എക്സ്പോസ്ഡ് ബ്രിക്ക് വാളും സിമന്റ് ഫിനിഷുമാണ്. നഗരത്തിന്റെ ചിട്ടവട്ടങ്ങൾക്കൊപ്പം നാടൻ സാമഗ്രികളും പച്ചപ്പിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും ഗൃഹപാഠങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ഭവനം.

പ്രാദേശികമായി ലഭ്യമായ കട്ട, കോൺക്രീറ്റ്, മരം എന്നിവ കൊണ്ടാണ് വീട്. റസ്റ്റിക് ഫിനിഷാണ്  വീടിന്റെ അകത്തും പുറത്തും. വുഡൻ ഗേറ്റും ജാളി കോംപൗണ്ട് വാളുമൊക്കെ പ്രാദേശിക കരവിരുതിന്റെ നേർസാക്ഷ്യമാണ്. വീടിന് ചുറ്റും ഗ്രീനറി നിറച്ച് ലാൻഡ്സ്കേപ് ഗാർഡൻ നൽകിയിട്ടുണ്ട്.

ADVERTISEMENT

ഫ്ളോട്ടിങ് റാംപിലൂടെയാണ് സിറ്റൗട്ടിലേക്ക് എത്തുന്നത്. ഗ്രാനൈറ്റിലാണ് റാംപ്. ഫോയർ ഡബിൾഹൈറ്റിലാണ്. ഫ്ളോർ ലെവൽ ഉയർത്തിയാണ് സ്വീകരണമുറി തയാറാക്കിയിരിക്കുന്നത്. ലെതർഫിനിഷ്ഡ്  സോഫയാണ് സന്ദർശകമുറിയിൽ. സീലിങ്ങിൽ സിമന്റ് ഫിനിഷാണ്. ഫോയർ,ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറി, അപ്പർ ലിവിങ്, റീഡിങ് സ്പേസ്, ലോഞ്ചും  കിടപ്പുമുറികളുമടക്കമുള്ള സൗകര്യങ്ങളാണ് 4000 സ്ക്വയർഫീറ്റിൽ തീർത്തിരിക്കുന്നത്.

സ്വീകരണമുറി, ഡൈനിങ്, ഓപ്പൺഡെക്ക് എന്നിവ ഒരേ ലെവലിലാണ്. ഓപ്പൺ ആശയത്തിലാണ് പൊതുയിടങ്ങൾ. ഇന്റീരിയറും ലാൻഡ്സ്കേപ്പും ഇടകലർന്ന് നിൽക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. റീസൈക്കിൾഡ് വുഡും മെറ്റലും കൊണ്ടാണ് ഡൈനിങ് ടേബിൾ. ഡിസൈനിലും പുതുമ പുലർത്തുന്നതാണ് ഊൺ മേശ. ഡൈനിങിലെ ഫോൾഡിങ് ഡോർതുറന്നാൽ  ഊണിടം ലാന്റ്സ്കേപ്പിന്റെ ഭാഗമാകും. ഫ്ളോറിൽ  വിട്രിഫൈഡ് ടൈലാണ്. വുഡും എം.എസും കൊണ്ടാണ് സീലിങ്. ഭിത്തിയിൽ  സിമന്റ് ഫിനിഷാണ്.

ആധുനികസൗകര്യങ്ങൾ എല്ലാം തികയുന്നതാണ് കിച്ചൻ. കാന്റിലിവർ വർക്ക് ടോപ്പാണ്. വർക്ക് ടോപ്പിൽ  ഗ്രാനൈറ്റാണ്. അടുക്കളയോട് ചേർന്നു സ്റ്റോർ റൂം, യൂട്ടിലിറ്റി സ്പേസ് എന്നിവ വെവ്വെറേ നൽകിയിട്ടുണ്ട്. അടുക്കളയുടെ പുറത്തുള്ള വരാന്തയും  ഗാർഡനും ഫാമിലി പാർട്ടിക്ക് വേണ്ടിയുള്ളതാണ്. സ്റ്റെയർകേസ് ഡൈനിങ് റൂമിൽ നിന്നാണ്. ഗോവണിയുടെ ട്രെഡ്ഡിൽ വുഡാണ്. എം.എസും വുഡും കൊണ്ടാണ് സ്റ്റെയർ റെയിൽ. ബെഡ്റൂമുകളും റീഡിങ് സ്പേസും, ലോഞ്ചും മ്യൂസിക് റൂമും മുകൾനിലയിലാണ്. വിശ്രമവും വീട്ടുവ്യവഹാരങ്ങളും കൂടിക്കുഴയാതിരിക്കാൻ ഈ നീക്കം സഹായിക്കും. 

മാസ്റ്റർ ബെഡ്റൂമിന് രണ്ട് ബാൽക്കണിയും നൽകിയിട്ടുണ്ട്. തേക്ക്,പൈൻ വുഡ്, കോൺക്രീറ്റ് ഫിനിഷ് എന്നിവയാണ് സിലിങിൽ. ബാൽക്കണിയിലേക്കുള്ള  ഡോർ ഗ്ലാസ്സാണ്. 

ADVERTISEMENT

ഏറ്റവും മുകളിലാണ് മ്യുസിക് റൂം. കുടുംബാംഗങ്ങൾ സംഗീതമാസ്വദിക്കുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും ഒത്തുകൂടുന്നത് ഇവിടാണ്. ഓപ്പൺ ടെറസ്സ് ആംബിതിയറ്റർ പോലെയാണ് ഒരുക്കിയിരിക്കുന്നത്.

വിശ്രമത്തിനും വിനോദത്തിനും ഇണങ്ങുന്ന രീതിയിൽ  സർവ്വസൗകര്യങ്ങളും ചേർത്ത് ചെറിയ പ്ലോട്ടിൽ ഒരു വീട് തീർക്കുന്നതെങ്ങനെയാണെന്നു  ഈ  ഭവനം കാണിച്ചുതരുന്നു.

Project facts

Location- Ahmedabad, Gujarat

ADVERTISEMENT

Plot- 5 cent

Area- 4000Sqft 

Owner- Nithin , Varsha

Architect- Narendra Mangwani, Nidhi Parikh

URBSCAPES

Mob:  09879643706

English Summary- Luxury House in 5 cent Ahmedabad