ജൈവാംശമുള്ള വീടുകൾക്കാണ് നാട്ടിൻപുറത്തും നഗരത്തിലും ആവശ്യക്കാരേറെയുള്ളത്. പരിസ്ഥിതിയെ പുണർന്നു നിൽക്കുന്ന അത്തരത്തിലൊരു വീടിന്റെ വിശേഷമാണ് ഇത്. വെറും 4 സെന്റിൽ പരിസ്ഥിതിസംന്തുലനം അടിസ്ഥാനമാക്കിയാണ് ഈ പാർപ്പിടം രൂപകൽപന ചെയ്തത്. എന്നാലിത് കേരളത്തിലല്ല കേട്ടോ, അങ്ങ് ഗുജറാത്തിലെ വഡോദരയിലാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവാംശമുള്ള വീടുകൾക്കാണ് നാട്ടിൻപുറത്തും നഗരത്തിലും ആവശ്യക്കാരേറെയുള്ളത്. പരിസ്ഥിതിയെ പുണർന്നു നിൽക്കുന്ന അത്തരത്തിലൊരു വീടിന്റെ വിശേഷമാണ് ഇത്. വെറും 4 സെന്റിൽ പരിസ്ഥിതിസംന്തുലനം അടിസ്ഥാനമാക്കിയാണ് ഈ പാർപ്പിടം രൂപകൽപന ചെയ്തത്. എന്നാലിത് കേരളത്തിലല്ല കേട്ടോ, അങ്ങ് ഗുജറാത്തിലെ വഡോദരയിലാണ് ഈ ഭവനം.

സമകാലികമാതൃകയിലാണ് വീട്. നാടൻ വിഭവങ്ങൾകൊണ്ടാണ് നിർമ്മാണം. പരിസ്ഥിതിക്കും അതിന്റെ ജൈവികതയ്ക്കും കോട്ടം തട്ടാതെ എങ്ങനെ മനുഷ്യവാസമൊരുക്കാം എന്നതാണ് സെഡ് നൽകുന്ന പാഠം. ഊർജഉപയോഗം പരമാവധി കുറവുള്ള ക്ലേ ടൈൽ കൊണ്ടാണ് കോംപൗണ്ട് വാളും വീടിന്റെ ചുമരുകളും.. ഇന്റീരിയറിനെ തണുപ്പിക്കാനും വീടിന് ഭംഗിപകരാനും ഈ നീക്കം സഹായിച്ചു. 

ADVERTISEMENT

പല ലെവലിലാണ് വീടിന്റെ റൂഫ്. ദീർഘചതുരാകൃതിയിലുള്ള പ്ലോട്ടിന്റെ ജ്യാമിതി തന്നെയാണ് എലിവേഷനിലും.  ഗ്ലാസും സ്റ്റീലുംകൊണ്ടാണ് പാരപ്പറ്റ് വാൾ. ടെറസ്സ് ഗ്രീൻ സ്പേസാക്കി മാറ്റി. ടെറാകോട്ട ടൈലിനൊപ്പം വെള്ളനിറം നൽകിയാണ് എക്സ്റ്റീരിയർ ഹൃദ്യമാക്കിയിരിക്കുന്നത്. ലാൻഡ്സ്കേപ്പിൽ   സീറ്റിങ്  സൗകര്യവും നൽകിയിട്ടുണ്ട്.

4  സെന്റ് സ്ഥലത്ത് 2690 സ്ക്വയർഫീറ്റിലാണ് വീട്. സിറ്റൗട്ട്, ഫോയർ,  ലിവിങ്, ഡൈിങ്, പൂജമുറി, കിച്ചൻ, സ്റ്റോർറൂം, ഇൻഡോർ ഗാർഡൻ, നാല് കിടപ്പുമുറി, ബാൽക്കണി, ഓപ്പൺ ടെറസ്സ് എന്നിവയാണ് അകത്തളസൗകര്യങ്ങൾ. അകത്തളം ഫ്രഷാക്കുന്നത് നിറവിന്യാസമാണ്. ഗോൾഡൻ യെലോ-വൈറ്റ്- ബ്ലൂ നിറത്തിലാണ് അകത്തളം. സീലിങ്, സ്റ്റെപ്പുകൾ,ഫർണിച്ചർ എന്നിവയിൽ മഞ്ഞയിൽ പൊതിഞ്ഞത്.

ഓപ്പൺ ആശയത്തിലാണ് ഇന്റീരിയർ. പൊതുയിടങ്ങൾ കോമണാക്കിയും ബെഡ്റൂമുകൾ സ്വകാര്യമാക്കിയുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫ്ളോറിങ്ങിന് ഇറ്റാലിയൻ മാർബിളാണ്. ലിവിങും ഡൈനിങും സ്റ്റെയറിന് ഇരുഭാഗത്തുമായിട്ടാണ്. കാന്റിലിവർ സ്റ്റെയറാണ്. എം.എസിലുള്ള വെർട്ടിക്കൽ  റെയിലാണ് ഗോവണിക്ക്. സ്വീകരണമുറിതന്നെയാണ് വീട്ടിലെ വിനോദകേന്ദ്രവും.

സോളിഡ് വുഡിലാണ് ഡൈനിങ്ടേബിൾ. പെഡസ്റ്റൽ വാഷ്ബേസിനാണ് ഡൈനിങിൽ. ഡൈനിങിനടുത്താണ് ഇൻഡോർ ഗാർഡൻ. പ്രത്യേകതരം ഓടുകൾ ഭിത്തിയിൽ ഒട്ടിച്ച് അതിൽ ചെടിനട്ടാണ് ഈ ഗാർഡൻ. റൂഫ് തുറന്നു സ്കൈലൈറ്റും എത്തിക്കുന്നുണ്ട് ഗാർഡനിലേക്ക്.

ADVERTISEMENT

അടുക്കളയിലും നിറത്തിനാണ് പ്രാധാന്യം. വൈറ്റ്-യെലോ തീമിലുള്ള കോർണർ കിച്ചനാണ് ഇവിടെ. സീലിങിലും ക്യാബിനറ്റുകൾക്കും പെയിന്റ് ഫിനിഷാണ്. വെന്റിലേഷൻ ഉറപ്പാക്കിയാണ് കിച്ചൻ കൃമീകരിച്ചിരിക്കുന്നത്. പാചകത്തോടൊപ്പം ഭക്ഷണവും സാധ്യമാക്കുന്നതിന് ഓപ്പൺ കിച്ചനാണ് ഒരുക്കിയിരിക്കുന്നത്.

ഇരുനിലകളിലുമായി നാല് കിടപ്പുമുറികളുണ്ട്. ഒരെണ്ണം ഗ്രൗണ്ട് ഫ്ലോറിലും മൂന്നെണ്ണം മുകൾനിലയിലും. മുകളിലെ രണ്ട് കിടപ്പുമുറികൾക്ക് ബാൽക്കണിയുണ്ട്. ഹെഡ് ബോർഡ്, സൈഡ്സീറ്റ്,നിറവിന്യാസം എന്നിവയാണ് കിടപ്പുമുറികളെ ആകർഷകവും വ്യത്യസ്തവുമാക്കുന്നത്.

തദ്ദേശീയ നിർമ്മാണരീതിയും  പ്രാദേശികസാമഗ്രികൾക്കും പ്രാമുഖ്യംനൽകി ഒരുക്കിയിരിക്കുന്ന ഈ വീട്  മലയാളികൾക്കും ഒരു പാഠപുസ്തകമാക്കാം.

Project facts

ADVERTISEMENT

Location- Vadodara

Plot- 4cent

Area- 2690Sqft

Owner- Ripalbai Gandhi

Architect- Manoj Patel

Manoj Patel Design Studio, Vadodara

Mob- 9923476644

English Summary- 4 cent House Plan Vadodara