തൃശൂർ അരിമ്പൂരിനടുത്ത് താണിക്കൽ എന്ന സ്ഥലത്താണ് ജോമിയുടെയും കുടുംബത്തിന്റെയും വീട്. 7 സെന്റിൽ വീടുപണിയാൻ 25 ലക്ഷം രൂപ ബജറ്റാണ് വീട്ടുകാർ നിശ്ചയിച്ചത്. സൗകര്യങ്ങൾക്ക് പരിമിതി പാടില്ല, 2000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണം വേണം എന്നീ ആവശ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഈ ബജറ്റിൽ ഇതെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ അരിമ്പൂരിനടുത്ത് താണിക്കൽ എന്ന സ്ഥലത്താണ്  ജോമിയുടെയും കുടുംബത്തിന്റെയും വീട്. 7 സെന്റിൽ വീടുപണിയാൻ 25 ലക്ഷം രൂപ ബജറ്റാണ് വീട്ടുകാർ നിശ്ചയിച്ചത്. സൗകര്യങ്ങൾക്ക് പരിമിതി പാടില്ല, 2000 ചതുരശ്രയടിയിൽ  കൂടുതൽ വിസ്തീർണം വേണം എന്നീ ആവശ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഈ ബജറ്റിൽ ഇതെല്ലാം അപ്രായോഗികമായതുകൊണ്ട് ചതുരശ്രയടി കുറച്ചു പരമാവധി സൗകര്യങ്ങൾ ഒരുക്കുന്ന രീതിയാണ് ഡിസൈനർ ഇവിടെ പിന്തുടർന്നത്.

റെഡ്-വൈറ്റ്-ഗ്രേ നിറങ്ങളാണ് ബോക്സ് ആകൃതിയിൽ ഒരുക്കിയ എലിവേഷനിൽ നൽകിയത്. അകത്തളങ്ങളിലും ഈ കളർതീം പിന്തുടരുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഒരുക്കിയത്. 

ADVERTISEMENT

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. L ഷേപ്പ്ഡ് ഹാളിലാണ് ലിവിങ്- ഡൈനിങ് ഏരിയകൾ. എന്നാൽ ഇവ തമ്മിൽ സ്വകാര്യതയുമുണ്ട്.

ഇളംനിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലിവിങ്ങിൽ പ്രെയർ സ്‌പേസും ഒരുക്കി. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. ഡൈനിങ്ങിനെയും കിച്ചനെയും വേർതിരിക്കാൻ പാൻട്രി കൗണ്ടർ സെമി-പാർടീഷനായി നൽകി.

താഴെ രണ്ടു കിടപ്പുമുറികളും, മുകളിൽ ഒരു കിടപ്പുമുറിയുമാണ് നൽകിയത്. മൂന്നിനും അറ്റാച്ഡ് ബാത്റൂം നൽകി. ഇൻബിൽറ്റ് വാഡ്രോബുകളാണ് ഇവിടെ ഒരുക്കിയത്.

ഡെഡ് സ്‌പേസ് ഒഴിവാക്കി ചെറിയ ഗോവണിയാണ് നൽകിയത്. ഇതിനിടയിൽ ലൈബ്രറി ഒരുക്കി സ്‌പേസ് ഉപയുക്തമാക്കി. ഗോവണിയുടെ മുകളിലെ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

ADVERTISEMENT

വൈറ്റ്-ഗ്രേ ഫിനിഷിലുള്ള മോഡുലാർ കിച്ചൻ ഒരുക്കി. സമീപം പുകയടുപ്പുള്ള വർക്കേരിയയും. സമീപം വാഷിങ് സ്‌പേസും യൂട്ടിലിറ്റി ഏരിയയും ക്രമീകരിച്ചു. ചെറുതെങ്കിലും ഉപയുക്തമാണ് കിച്ചൻ സ്‌പേസുകൾ. 

അപ്പർ ലിവിങ്ങിൽ സ്റ്റഡി ഏരിയ നൽകി. ഒപ്പം ബാൽക്കണിയും ഓപ്പൺ ടെറസുമുണ്ട്. ചുരുക്കത്തിൽ ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കി എന്നതാണ് ഇവിടുത്തെ ഗുട്ടൻസ്. അതിനാൽ നിർമാണസാമഗ്രികളിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ആഡംബര വീട് ഒരുക്കാനായി. നാലു വർഷത്തിനിപ്പുറം, ഇന്ന് ഇത്തരമൊരു വീട് പണിയാൻ ഏകദേശം 30  ലക്ഷം രൂപയെങ്കിലുമാകും എന്നതാണ് മറ്റൊരു വസ്തുത..

Project facts

Location- Arimbur, Thrissur

ADVERTISEMENT

Plot- 7 cent

Area- 1700 SFT

Owner- Jomy T.G

Designer- Akhil Erakkil

Anokhi Constructions, Thrissur

Mob- 9633003087

Budget- 25 Lakh

Y.C- 2016

English Summary- 25 Lakh House in 7 cent Plan