കുടുംബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം നിലനിർത്തുന്ന വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇത് മനസ്സിൽവച്ചുകൊണ്ടാണ് ഡിസൈനർ മെജോ കുര്യൻ ഈ വീട് രൂപകൽപന ചെയ്തത്. ആലുവയിൽ റോഡിനേക്കാൾ മൂന്നടിയോളം ഉയർന്നുകിടന്ന 12 സെന്റ് പ്ലോട്ട് നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്. ചരിച്ചുവാർത്തു ഓടുവിരിച്ച മേൽക്കൂരയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം നിലനിർത്തുന്ന വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇത് മനസ്സിൽവച്ചുകൊണ്ടാണ് ഡിസൈനർ മെജോ കുര്യൻ ഈ വീട് രൂപകൽപന ചെയ്തത്. ആലുവയിൽ റോഡിനേക്കാൾ മൂന്നടിയോളം ഉയർന്നുകിടന്ന 12 സെന്റ് പ്ലോട്ട് നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്.

ചരിച്ചുവാർത്തു ഓടുവിരിച്ച മേൽക്കൂരയും വെട്ടുകല്ല് പൊതിഞ്ഞ മുൻഭിത്തിയും ഭംഗിയുള്ള ലാൻഡ്സ്കേപ്പുമാണ് ആദ്യകാഴ്ചയിൽത്തന്നെ വീടിനു പ്രൗഢി പകരുന്നത്. വീടിന്റെ തുടർച്ച അനുസ്മരിപ്പിച്ചു കൊണ്ട് ചുറ്റുമതിലിലും വെട്ടുകല്ല് പാകിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി മുറ്റം ഉറപ്പിച്ചു. പുൽത്തകിടിയും വീടിന് അലങ്കാരമായി മുറ്റത്ത് നൽകിയിട്ടുണ്ട്.ഒത്തുചേരലിനുള്ള ഇടങ്ങൾ ധാരാളമായി നൽകിയതും പരസ്പരം ആശയവിനിമയം സാധ്യമാകുംവിധം ഇടങ്ങൾ വിന്യസിച്ചതുമാണ് ഹൈലൈറ്റ്.

ADVERTISEMENT

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ,  കിച്ചൻ, വർക്കേരിയ എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇൻബിൽറ്റ് സീറ്റിങ് നൽകിയ സിറ്റൗട്ട് കടന്നു അകത്തേക്ക് കയറുമ്പോൾ വർണാഭമായ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് ഉൾവശം കൂടുതൽ വിശാലമാക്കുന്നു.

ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. നീല+ മഞ്ഞ ടെക്സ്ചർ പെയിന്റ് നൽകി ചുവരുകൾ ഹൈലൈറ്റ് ചെയ്തു. സ്വീകരണമുറിയോട് ചേർന്ന് മിനി കോർട്യാർഡും നൽകി. ഡബിൾഹൈറ്റ് സീലിങ്ങിൽ പർഗോള ഗ്ലാസ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഡബിൾഹൈറ്റ് ഓപ്പണിങ് നൽകിയതിനാൽ ഇരുനിലകളും തമ്മിൽ ആശയവിനിമയം സാധ്യമാകുന്നു.

ഫോർമൽ ലിവിങ്ങിൽ നിന്നും കടക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവ ഇവിടെ ഒരുക്കി. ഡൈനിങ്ങിനോട് ചേർന്ന് നാലുപാളി ഫോൾഡബിൾ വാതിൽ നൽകി. ഇതുവഴി മുറ്റത്തെ പച്ചപ്പിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുകയും ചെയ്യും.

ഗോവണിയുടെ വശത്തെ ഭിത്തിയിൽ നീല നിറത്തിന്റെ മനോഹാരിതയാണ്. ഗോവണിയുടെ താഴെ ഇൻവെർട്ടർ സ്റ്റോറേജും കമ്പ്യൂട്ടർ ടേബിളും നൽകി സ്ഥലം ഉപയുക്തമാക്കി.

ADVERTISEMENT

മാസ്റ്റർ, കിഡ്സ്, പേരന്റ്സ് ബെഡ്റൂമുകൾ താഴെത്തന്നെ നൽകി. ഗസ്റ്റ് ബെഡ്‌റൂം മുകൾനിലയിലൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നവ മുറികൾ നൽകി. മുറികളിലെ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറംനൽകി.

ഫങ്ഷനലായ മോഡുലാർ കിച്ചനാണ്. പ്ലൈ+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ നൽകി. സമീപം വർക്കേരിയയും സ്റ്റോർ റൂമും നൽകി.

ചുരുക്കത്തിൽ പുറംകാഴ്ചയിലെ ഭംഗിക്കൊപ്പം ഊഷ്മളമായ കുടുംബബന്ധം തളിർക്കുന്ന ഇടങ്ങൾ കൂടി ഒരുക്കിയതാണ് ഈ വീടിനെ സവിശേഷമാക്കുന്നത്.

ADVERTISEMENT

Project facts

Location- Aluva

Plot- 12 cent

Area- 2700 SFT

Designer- Mejo Kurian 

Voyage Designs, Vytilla 

Mob- 97456 40027

English Summary- Family House Aluva  Plan