റോഡിൽ നിന്നും 5 മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ മല പോലെ സ്ഥിതി ചെയ്യുന്ന പ്ലോട്ട്. ഒപ്പം വീതിയും കുറവ്. ഇവിടെയുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. ഒരു ഭവനത്തിനു ഒട്ടും യോജ്യമല്ല എന്നുപലരും വിധിയെഴുതിയ പ്ലോട്ടിൽ ഏറെ വെല്ലുവിളികൾ മറികടന്നാണ് ഈ വീട് തലയുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡിൽ നിന്നും 5 മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ മല പോലെ സ്ഥിതി  ചെയ്യുന്ന പ്ലോട്ട്. ഒപ്പം വീതിയും കുറവ്. ഇവിടെയുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. ഒരു ഭവനത്തിനു ഒട്ടും യോജ്യമല്ല എന്നുപലരും വിധിയെഴുതിയ പ്ലോട്ടിൽ ഏറെ വെല്ലുവിളികൾ മറികടന്നാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്.

പ്ലോട്ടിന്റെ ഉയരവ്യത്യാസം മുതലാക്കി പല തട്ടുകളായാണ് വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, രണ്ടു കിടപ്പുമുറികൾ എന്നിവ ആദ്യത്തെ ലെവലിൽ ഒരുക്കി. ഊണുമുറി, കിച്ചൻ, വർക്കേരിയ എന്നിവ മൂന്നുപടികൾ കയറിയുള്ള അടുത്ത ലെവലിൽ നൽകി. ഇവിടെനിന്നും ഏഴ് പടികൾ കയറിയാൽ മാസ്റ്റർ ബെഡ്‌റൂം, ബാൽക്കണി, കോർട്യാർഡ് എന്നിവ ഒരുക്കി. കമാനാകൃതിയിലുള്ള ഗോവണി എല്ലാ തട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഉള്ളിൽ പരന്നുകിടക്കുന്നു.

ADVERTISEMENT

അടുത്ത ലെവലിൽ സ്റ്റെയർ, കിഡ്സ് ബെഡ്‌റൂം എന്നിവ നൽകി. ഏറ്റവും മുകൾലെവലിൽ ലൈബ്രറി, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയും നൽകി.  ഈ മുകൾനിലയിൽ നിന്നും വീടിന്റെ പിറകുവശത്തെ മുറ്റത്തേക്ക് നേരിട്ടിറങ്ങാം എന്നുപറയുമ്പോൾ പ്ലോട്ടിന്റെ ഉയരവ്യത്യാസത്തെക്കുറിച്ചൊരു ചിത്രം ലഭിച്ചുകാണുമല്ലോ...

പല തട്ടുകളായി ഒരുക്കിയ മേൽക്കൂരയിൽ ഫ്ലാറ്റ്, സ്ലോപ് , കർവ്‌ഡ്‌ റൂഫുകളുടെ സമന്വയം കാണാം. കുറച്ചിട ഓപ്പൺ ടു സ്‌കൈ രീതിയിൽ മേൽക്കൂര ഒരുക്കി പർഗോള ഗ്ലാസ് നൽകി. ഇവിടെനൽകിയ റിമോട്ട് കൺട്രോൾഡ് സ്ലൈഡിങ് റൂഫാണ്  ആകർഷണം. ഇത് യഥേഷ്ടം നിയന്ത്രിക്കാം. സെൻട്രലൈസ്ഡ് എസിയാണ് മുറികളിൽ ഒരുക്കിയത്. 

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ സെറ്റിൽവച്ചു പ്രത്യേകം നിർമിച്ചെടുത്തവയാണ്. മൾട്ടിവുഡിൽ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ഒരുക്കിയത്. 

സൈഡ് പോർച്ച്, ഫ്രണ്ട് പോർച്ച് എന്നിങ്ങനെ രണ്ടു പോർച്ചുകൾ വീട്ടിൽ നൽകിയിട്ടുണ്ട്. വീടിനു മുന്നിലെ കരിങ്കൽകെട്ട് മറ്റൊരാകർഷണമാണ്. ഗ്യാപ് ഇല്ലാതെ കരിങ്കല്ല് കെട്ടി വൈറ്റ് ബീഡിങ് നൽകി  ഏറെ അധ്വാനിച്ചാണ് ഇത് കലാപരമായി ഒരുക്കിയത്.

ADVERTISEMENT

വീടുപണി സമയത്ത്, പ്ലോട്ട് ഒരുക്കാൻ  പൊക്ലയ്‌നറുകൾ കയറാൻ പോലും ബുദ്ധിമുട്ടി. അത്രയും ചെങ്കുത്തായ കയറ്റമായിരുന്നു ഇവിടെ. എന്തായാലും കൂട്ടായ പരിശ്രമത്തിലൂടെ വെല്ലുവിളികൾ മറികടന്നു സുഖകരമായ വാസസ്ഥലം ഒരുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഡിസൈനർ മെജോ കുര്യൻ. പ്രതീക്ഷിച്ചതിലും മികച്ച സൗകര്യങ്ങളുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി.

Project facts

Location- Konni, Pathanamthitta

ADVERTISEMENT

Plot- 1 acre

Area- 2900 SFT

Owner- Baiju Varghese

Designer- Mejo Kurian 

Voyage Designs, Vytilla 

Mob- 97456 40027

English Summary- MultiLevel House iin Contour Plot