23 വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് കാലാനുസൃതമായി പുതുക്കിപ്പണിയാൻ ഉടമസ്ഥൻ തീരുമാനിച്ചത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം, വിശാലത ഉണ്ടാകണം, ഒപ്പം പുതിയകാല ജീവിതശൈലിയോട് യോജിക്കുകയും വേണം. ഇതായിരുന്നു ഡിമാൻഡ്. ഇപ്രകാരമാണ് വീട് പുതുക്കി രൂപകൽപന ചെയ്തത്. പൊളിച്ചുപണികൾ കഴിവതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

23 വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് കാലാനുസൃതമായി പുതുക്കിപ്പണിയാൻ ഉടമസ്ഥൻ തീരുമാനിച്ചത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം, വിശാലത ഉണ്ടാകണം, ഒപ്പം പുതിയകാല ജീവിതശൈലിയോട് യോജിക്കുകയും വേണം. ഇതായിരുന്നു ഡിമാൻഡ്. ഇപ്രകാരമാണ് വീട് പുതുക്കി രൂപകൽപന ചെയ്തത്.

പൊളിച്ചുപണികൾ  കഴിവതും കുറച്ച്, അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് മാറ്റം സാധ്യമാക്കിയത്. ഒരു കിടപ്പുമുറിയും രണ്ടു ബാത്റൂമുകളുമാണ് പുതുതായി കൂട്ടിച്ചേർത്തത്. പുറംകാഴ്ചയിൽ ഷോവാൾ ഹൈറ്റ് കൂട്ടി എലിവേഷന് പുതിയ മാനം നൽകി.

പഴയ വീട്
ADVERTISEMENT

അകത്തളങ്ങളിൽ ഫ്ളോറിങ് എല്ലാം മാറ്റി പുതിയത് വിരിച്ചു. പുതിയ ഫർണിച്ചർ, സീലിങ്, പാനലിങ് വർക്കുകൾ, എൽഇഡി സ്പോട്-ഹാങ്ങിങ് ലൈറ്റുകൾ എന്നിവയെല്ലാം അകത്തളം നവീനമാക്കി മാറ്റുന്നു. ഇന്റീരിയർ അളവുകൾക്കനുസരിച്ച് ഫർണിച്ചർ പ്രത്യേകം പണിതെടുക്കുകയായിരുന്നു. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷാണ് അകത്തളങ്ങളിൽ പ്രൗഢി പകരുന്നത്.

ലിവിങ് ഏരിയയിൽ നൽകിയ ബുദ്ധന്റെ വാൾ പെയിന്റിങ്, ഭംഗിക്കൊപ്പം  അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. സെമി ഓപ്പൺ- പാർടീഷൻ ശൈലിയിലാണ് ഇടങ്ങൾ തമ്മിൽ വേർതിരിച്ചത്.

ഡൈനിങ് ഹാളിന്റെ ഔർ ഭിത്തിയിലും പെയിന്റിങ് നൽകി ഹൈലൈറ്റ് ചെയ്തു. സൈക്കിളും വിളക്കുമരവും പക്ഷികളും നിറയുന്ന പെയിന്റിങ് അകത്തളത്തിന് പ്രത്യേക ഭംഗി പകരുന്നു.

രണ്ടു പഴയ ശൈലിയിലുള്ള കിടപ്പുമുറികളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത്. അതിനൊപ്പം ഒരു മുറി കൂടിചേർത്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി.

ADVERTISEMENT

അടുക്കളയും പൊളിച്ചുപണി ഒഴിവാക്കി പുതുക്കിയെടുത്തു. മോഡുലാർ സൗകര്യങ്ങളും അധിക സ്റ്റോറേജിനായി കബോർഡുകളും നൽകി. സമീപം വർക്കേരിയയും ഒരുക്കി.

പൊതുവിൽ പുതുക്കിപ്പണി എന്നുപറയുമ്പോൾ മൊത്തം ഇടിച്ചുനിരത്തി പുതിയത് പണിയുക എന്നതാണ് പലരും പിന്തുടരുന്നത്. എന്നാൽ ഇവിടെ അതിനു വിപരീതമായി, മാറ്റം വേണ്ട ഇടങ്ങങ്ങളെ മാത്രം വിപുലമാക്കിയുള്ള പുതുക്കലാണ് നടത്തിയത്. അതിനാൽ ചെലവും കയ്യിൽനിന്നു. ചുരുക്കത്തിൽ ജീവിതശൈലിയും സാഹചര്യങ്ങളും മാറുമ്പോൾ വീടിനെ അതിനൊത്ത് അപ്‌ഡേറ്റ് ചെയ്തു.

Project facts

Location- Kothamangalam

ADVERTISEMENT

Plot- 5 cent

Area- 1369SFT (Old) - 1723SFT (New)

Owner- Vishnu R Nair

Design- Delarc Architects& Inreriors, Ernakulam

Mob- 9072848244

Y.C- 2020

English Summary- 23 year old house renovation