മലപ്പുറം രണ്ടത്താണിയിലാണ് പ്രവാസിയായ ഹുസൈനിന്റെ വീട് പുതുമോടിയിൽ തലയുയർത്തിനിൽക്കുന്നത്. 20 വർഷത്തോളം പഴക്കമുള്ള ഒറ്റനില വീടിനെ കാലത്തിനനുസരിച്ച് പരിഷ്കരിച്ചെടുക്കുകയിരുന്നു. പ്രായത്തിന്റെ ക്ഷീണതകൾക്കൊപ്പം ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും ലഭിക്കാത്തതും പഴയ വീടിന്റെ പോരായ്മകളായിരുന്നു. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം രണ്ടത്താണിയിലാണ് പ്രവാസിയായ ഹുസൈനിന്റെ വീട് പുതുമോടിയിൽ തലയുയർത്തിനിൽക്കുന്നത്.

20 വർഷത്തോളം പഴക്കമുള്ള ഒറ്റനില വീടിനെ കാലത്തിനനുസരിച്ച് പരിഷ്കരിച്ചെടുക്കുകയിരുന്നു. പ്രായത്തിന്റെ ക്ഷീണതകൾക്കൊപ്പം ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും ലഭിക്കാത്തതും പഴയ വീടിന്റെ പോരായ്മകളായിരുന്നു. ഇത് പരിഹരിച്ചാണ് വീട് പുതുക്കിയെടുത്തത്.

പഴയ വീട്
ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഒരു കിടപ്പുമുറി എന്നിവ മുന്നിലേക്ക് നീട്ടിയെടുത്തതോടെ എലിവേഷൻ കൂടുതൽ പ്രൗഢമായി. റെഡ്, വൈറ്റ്, ഗ്രേ കോംബിനേഷനുകളുടെ മിശ്രണമാണ് പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നത്. മരങ്ങളെ സ്നേഹിക്കുന്ന വീട്ടുകാരാണ് ഇവർ. വീട് വിപുലമാക്കുമ്പോൾ മരങ്ങൾ വെട്ടാൻ പാടില്ല എന്നിവർ നിർബന്ധം പിടിച്ചിരുന്നു. അതിന്റെ തെളിവാണ് വീടിനോട് തൊട്ടുരുമ്മി നിൽക്കുന്ന തെങ്ങുകൾ. മുറ്റവും മഴവെള്ളം ഭൂമിയിൽ ഇറങ്ങുംവിധം സ്വാഭാവികമായി നിലനിർത്തി.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്. താഴത്തെ നിലയിൽ മാർബിളും മുകൾനിലയിൽ മാർബോനൈറ്റും വിരിച്ചു.

പഴയ സ്റ്റെയർ ഏരിയ ഇടുങ്ങിയതായിരുന്നു. ഇത് പൊളിച്ചു കൂടുതൽ തുറന്നതും വിപുലവുമാക്കി. ഇതുവഴി ഉള്ളിൽ കൂടുതൽ പ്രകാശവും ലഭിക്കുന്നു. സ്റ്റീൽ+ വുഡ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ.

പഴയ ഇടുങ്ങിയ മുറികളുടെ പാർടീഷനുകൾ കളഞ്ഞു അകത്തളം തുറസായ നയത്തിലേക്ക് മാറ്റിയെടുത്തു. പഴയ ഒരു കിടപ്പുമുറി കൂടി ലിവിങ്ങിനോട് ചേർത്ത് ലിവിങ് ഹാൾ വിശാലമാക്കി. ഇതിനോട് ചേർന്ന് കുറച്ചു സ്ഥലം കൂടി കൂട്ടിയെടുത്ത് ഡൈനിങ് ഹാളും ക്രമീകരിച്ചു. 

ADVERTISEMENT

പഴയ ശൈലിയിലുള്ള ഇടുങ്ങിയ അടുക്കളയായിരുന്നു. സമീപത്തെ സ്‌പേസ് കൂട്ടിയെടുത്ത് അടുക്കള വിശാലമാക്കി. മോഡുലാർ സൗകര്യങ്ങൾ ഒരുക്കി. എസിപി ഷീറ്റ് കൊണ്ടാണ് ക്യാബിനറ്റുകൾ. സമീപം വർക്കേരിയ ക്രമീകരിച്ചു.

താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് കൂട്ടിച്ചേർത്തു.

അങ്ങനെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് പുതിയ കാലത്തേക്ക് കെട്ടും മറ്റും മാറിയ വീട് ഒരുങ്ങി. ആശിച്ചതിനേക്കാൾ നല്ല വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ 

സോഫ, ഊണുമേശ, കട്ടിൽ, കസേരകൾ, ജനലുകൾ എന്നിവയെല്ലാം പഴയത് പുനരുപയോഗിച്ചു..

മുകൾനിലയിൽ ഇടത്തരം മാർബോനൈറ്റ് വിരിച്ചു.

അലുമിനിയം കോംപസിറ്റ് പാനൽ ഉപയോഗിച്ചാണ് കബോർഡ്, വാഡ്രോബ് എന്നിവ ഒരുക്കിയത്.

Project facts

Location- Randathani, Malappuram

Plot- 20 cent

Area- 2300 SFT

Owner- Husain C.K

Design- Salim PM 

AS Design Forum, Malappuram 

Mob-9947211689

email-salimpm786@gmail.com

Y.C- 2020

English Summary- 20 year old House Renovation Malappuram