തിരുവനന്തപുരം ആറ്റിങ്ങലാണ് വിനോദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പരമ്പരാഗത ശൈലിയുടെ ഭംഗിയും കന്റെംപ്രറി ശൈലിയുടെ സൗകര്യങ്ങളും സമ്മേളിക്കുകയാണ് ഇവിടെ. ചുറ്റുമതിലും പടിപ്പുരയുമെല്ലാം വീടിന്റെ ആകർഷണങ്ങളാണ്. ഇവിടെ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി. പടിപ്പുര കടന്നു ചെല്ലുന്നത് ചാരുപടി നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ആറ്റിങ്ങലാണ് വിനോദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പരമ്പരാഗത ശൈലിയുടെ ഭംഗിയും കന്റെംപ്രറി ശൈലിയുടെ സൗകര്യങ്ങളും സമ്മേളിക്കുകയാണ് ഇവിടെ. ചുറ്റുമതിലും പടിപ്പുരയുമെല്ലാം വീടിന്റെ ആകർഷണങ്ങളാണ്. ഇവിടെ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി.

പടിപ്പുര കടന്നു ചെല്ലുന്നത് ചാരുപടി നൽകിയ സിറ്റൗട്ടിലേക്കാണ്. ഒരുനില വീട് മതിയെന്ന വീട്ടുകാരുടെ താൽപര്യാർഥമാണ് എല്ലാ സൗകര്യങ്ങളും താഴെത്തന്നെ ഒരുക്കിയത്. ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. നടുമുറ്റമാണ് ശ്രദ്ധാകേന്ദ്രം. പടിപ്പുരയിൽ നിന്നുതന്നെ കോർട്യാർഡ് കാണുംവിധമാണ് ക്രമീകരണം. കോർട്യാർഡ് പില്ലറുകളിൽ നൽകിയ മ്യൂറൽ പെയിന്റിങ്ങും മുറ്റത്തെ ചെമ്പകമരവുമെല്ലാം ആംബിയൻസ് കൂട്ടുന്നു. നടുമുറ്റത്ത് നൽകിയ പർഗോളയിലൂടെ എത്തുന്ന നാച്ചുറൽ ലൈറ്റ് അകത്തളം പ്രസന്നമാക്കുന്നു.

ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ഇന്റീരിയറിൽ കൊടുത്തിട്ടുള്ളത്. മിനിമലിസം നടപ്പാക്കിയാണ് ഫർണിച്ചർ, സ്‌പേസുകളുടെ വിന്യാസം. ലളിതമായ ലിവിങ്. ഡൈനിങ് കം ഓപ്പൺ കിച്ചനാണ്. C ഷേപ്പ് കിച്ചണിൽ തേക്കിന്റെയും വെനീറിന്റെയും ചന്തം പകർന്നിട്ടുണ്ട്.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. വാഡ്രോബ്, സൈഡ് ടേബിൾ എന്നിവയെല്ലാം മുറികളുടെ ഉപയുക്തത കൂട്ടുന്നു. ഇളംനിറത്തിൽ ഒരുക്കിയ മുറികളുടെ ഹെഡ്‌റെസ്റ്റിൽ മാത്രം ഡിസൈൻ എലമെന്റുകൾ നൽകി. ഇങ്ങനെ ഇരുശൈലികളുടെ മിശ്രണത്തിൽ ഒരുക്കിയ വീട് വീട്ടുകാരുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കുന്നു.

ADVERTISEMENT

Project facts

Location- Attingal

Plot- 20 cent

Area- 2300 SFT

ADVERTISEMENT

Owner- Vinod

Design- SDC Architects, Trivandrum

Mob- 9744053235

English Summary- Fusion House Attingal