ചെറിയ പ്ലോട്ടും കുറഞ്ഞ ബജറ്റും പരിധി തീർക്കുന്ന പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ മടി കാണിക്കുന്നവർക്ക് ഒരു വെളിച്ചമാണ് ഈ വീട്. മൂന്നേമുക്കാൽ സെന്റിൽ 25 ലക്ഷം രൂപയക്ക് വീട്. ഇതായിരുന്നു വീട്ടുടമസ്ഥൻ സൂരജ് ആവശ്യപ്പെട്ടത്. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്‌പൂരിലാണ് വീട്. നാല് പേരടങ്ങുന്ന കുടുംബത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടും കുറഞ്ഞ ബജറ്റും പരിധി തീർക്കുന്ന പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ മടി കാണിക്കുന്നവർക്ക് ഒരു വെളിച്ചമാണ് ഈ  വീട്. മൂന്നേമുക്കാൽ സെന്റിൽ 25 ലക്ഷം രൂപയക്ക് വീട്. ഇതായിരുന്നു വീട്ടുടമസ്ഥൻ സൂരജ് ആവശ്യപ്പെട്ടത്. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്‌പൂരിലാണ് വീട്.  നാല് പേരടങ്ങുന്ന കുടുംബത്തിന് വാസയോഗ്യമായ സർവ്വസൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ഭവനം. കോംപൗണ്ട് വാളാണ്  വീതികുറഞ്ഞ നീളത്തിലുള്ള പ്ലോട്ടിനെ  സുരക്ഷിതമാക്കി വേർതിരിക്കുന്നത്. ഇന്റീരിയറിൽ ഇതെ കോംപൗണ്ട്  വാൾ വീടിന്റെ ഭാഗമായി മാറുന്നുണ്ട്. മിനിമം സ്പേസിലാണ് വീടിന്റെ മുറ്റം. നാച്വുറൽ സ്റ്റോണും പച്ചപ്പും മുറ്റത്തിന്റെ ഭാഗമാണ്.

ചതുരാകൃതിയിലാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ച് -വൈറ്റ് നിറസങ്കലനമാണ് പുറം ചുമരിൽ. കാർ പോർച്ചും സിറ്റൗട്ടും വീടിന്റെ ഇരുവശങ്ങളിലായിട്ടാണ്. ഇത് വീടിന്റെ വലുപ്പം  വർധിപ്പിക്കുന്നു. 

ADVERTISEMENT

സിറ്റൗട്ട്, കാർപോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജസ്പേസ്, കോർട്ട്യാർഡ്, യൂട്ടിലിറ്റി സ്പേസ്, രണ്ട് കിടപ്പുമുറി എന്നിവയാണ് ഈ  വീട്ടകത്തെ സൗകര്യങ്ങൾ. എല്ലാംകൂടി 1500 ചതുരശ്രയടിയിലാണ്. വീടിന്റെ മുറ്റം നാച്വുറൽ സ്റ്റോൺ വിരിച്ച് വെടിപ്പാക്കി ഒപ്പം ചെറിയ ഗ്രീനറിയും നൽകി. പച്ചപ്പ് കുറഞ്ഞ പ്രദേശത്താണ് വീട്. അതുകൊണ്ടുതന്നെ പ്ലാന്റർ ബോക്സും കോർട്ട്യാർഡും ഈ  വീടിന്റെ ഭാഗമാണ്. രണ്ട് ഗേറ്റുകളാണ് വീട്ടിലേക്ക് പ്രവേശനം ഒരുക്കുന്നത്. ഒരെണ്ണം വിക്കറ്റ് ഗേറ്റും മറ്റൊന്ന് വാഹനങ്ങൾക്കുള്ളതും. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ് എന്നിവ തുറന്ന ആശയത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.  വൈറ്റ് നിറമാണ്  ഇന്റീരിയറിൽ  മുഴുവനും.  ഒപ്പം വലിയ ജാലകങ്ങളും സൈഡ് കോർട്ടും കൂടിച്ചേരുന്നതോടെ അകത്തളം കൂടുതൽ വിശാലമാകുന്നുണ്ട്. 

സൈഡ് കോർട്ടിൽ ചുമര് സ്റ്റോൺ ക്ലാഡ് ചെയ്തിരിക്കുകയാണ്. കോർട്ടിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെതന്നെയാണ്  പൂജസ്പേസ്. വാഷ് ഏരിയയും ഇതിനോട് ചേർന്ന് നൽകി.

ഒറ്റനിലയിലാണ് വീടെങ്കിലും റൂഫ്ടോപ്പിലേക്ക് ഒരു ഗോവണി നൽകിയിട്ടുണ്ട്. ഭാവി വികസനം മുന്നിൽക്കണ്ടാണ് ഈ  നീക്കം. എംഎസും വുഡും കൊണ്ടാണ് ഗോവണി. 

ADVERTISEMENT

ഫങ്ഷന് പ്രാമുഖ്യം നൽകിയാണ് കിടപ്പുമുറികളും ഊൺമുറിയും അടുക്കളയും.വുഡിലാണ് മേശയും കസേരകളും. കിച്ചൻ ക്യാബിനറ്റുകൾ പി.വി.സി ലാമിനേറ്റുകൾ കൊണ്ടാണ്. ടോപ്പിൽ ഗ്രാനൈറ്റ്  വിരിച്ചു.  കൂടുതൽ  സ്റ്റോറേജിനായി M  ഷേപ്പിലാണ് കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്.ചെറിയ പ്ലോട്ടിൽ കുറഞ്ഞ ബജറ്റിൽ  ഒരു വീട് തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ പലതുമുണ്ട് ഈ  വീട്ടിൽ.

Project facts

Location: Nagpur

ADVERTISEMENT

Plot: 3.75 cent

Area: 1500Sqft 

Owner: Suraj Randive

Architect: AmanChand, Akshay Bhandarkar

 Studio Habitat, Pune

Mob-  9834372160,79776005888

English Summary- Small Plot House Nagpur