മലപ്പുറം ജില്ലയിലെ കോട്ടൂരിലാണ് മുജീബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുന്നിൻചെരുവിൽ തട്ടുതട്ടായി കിടക്കുന്ന 62 സെന്റിലാണ് വീട് പണിതത്. പ്ലോട്ടിനോട് ചേരുംവിധം തട്ടുതട്ടായി നൽകിയ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ക്രീം, ടെറാക്കോട്ട കളർ കോംബിനേഷനൊപ്പം ചേർന്നുപോകുന്ന നാച്ചുറൽ സ്റ്റോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ കോട്ടൂരിലാണ് മുജീബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുന്നിൻചെരുവിൽ തട്ടുതട്ടായി കിടക്കുന്ന 62 സെന്റിലാണ് വീട് പണിതത്. പ്ലോട്ടിനോട് ചേരുംവിധം തട്ടുതട്ടായി നൽകിയ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്.

ക്രീം, ടെറാക്കോട്ട കളർ കോംബിനേഷനൊപ്പം ചേർന്നുപോകുന്ന നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും എലിവേഷൻ പ്രൗഢമാക്കുന്നു. ലാൻഡ്സ്കേപ്പിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ഉപയോഗിച്ചുള്ള സീറ്റിങ്ങും നൽകി. കിണർ പെട്ടെന്ന് മനസിലാകാത്തവിധം ഡിസൈൻ എലമെന്റായി കൊടുത്തത് ശ്രദ്ധേയമാണ്.

ADVERTISEMENT

പോർച്ച്,സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി  എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഒരുക്കിയത്.

സിറ്റൗട്ടിൽ നാനോവൈറ്റിന്റെ ഇൻബിൽറ്റ് സീറ്റിങ് നൽകി. പ്രധാനവാതിൽ തുറന്നെത്തുന്നത് ഫോയർ സ്‌പേസിലേക്കാണ്. ഫോയറിന്റെ ഒരു ഭിത്തിയിൽ മൾട്ടിവുഡ് സിഎൻസി കട്ടിങ് ഡിസൈൻ നൽകി ഭംഗിയാക്കി. മറുഭാഗത്ത് ഫോർമൽ ലിവിങ്ങിലേക്കുള്ള ഗ്ലാസ് ഡോറാണ്. 

ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഫോൾസ് സീലിങ് നൽകി ഇതിന്റെ ഉയരം കുറച്ചിട്ടുണ്ട്.  ഗ്ലാസ്, വെനീർ, വുഡ് എന്നിവയുടെ സാന്നിധ്യവും ലൈറ്റ് ഫിറ്റിങ്ങുകളും അകത്തളം പ്രസന്നമാക്കുന്നു. 

കോർട്യാർഡാണ്‌ വീടിന്റെ ഫോക്കൽ പോയിന്റ്. ഫ്ലോർ ലെവൽ താഴ്ത്തിയാണ് ഇത് ക്രമീകരിച്ചത്. ഇവിടെ ഇൻഡോർ പ്ലാന്റുകളും നൽകി. കോർട്യാർഡിലേക്ക് നോട്ടമെത്തുംവിധമാണ് മറ്റു സ്‌പേസുകൾ ക്രമീകരിച്ചത്.

ADVERTISEMENT

വൃത്താകൃതിയിൽ ചുറ്റിവളഞ്ഞു പോകുന്ന മെറ്റൽ സ്‌റ്റെയർകേസാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. ഗ്ലാസ്+ വുഡ് ഫിനിഷിലാണ്  കൈവരികൾ. മുകളിലെത്തിയാൽ ലിവിങും ഹോം തിയേറ്ററും അടങ്ങുന്ന എന്റർടെയിൻമെന്റ് ഏരിയ വൈവിധ്യമാർന്ന സീലിങ് കൊണ്ടും വേറിട്ടുനിൽക്കുന്നു.

ആഡംബരവും വിശാലതയും സമ്മേളിക്കുന്നതാണ് അഞ്ചു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ ഒരുക്കി. 

മെറൂൺ+ ക്രീം കോംബിനേഷനിലാണ് ഐലൻഡ് കിച്ചൻ. ഗ്ലാസ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ഫർണിഷിങ്. കുക്കിങ് കൗണ്ടറിനോട് ചേർന്ന് പാൻട്രി ടേബിളും രണ്ടു ചെയറുകളും കൊടുത്തു. 

ചുരുക്കത്തിൽ പുതിയകാല ജീവിത ആവശ്യങ്ങളെ പരിപൂർണമായി തൃപ്തിപ്പെടുത്തുന്ന ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്.

ADVERTISEMENT

Project facts

Location- Kottur, Calicut

Plot- 62 cent

Area- 6000 SFT

Owner- Mujeeb

Design- Faizal Nirman

Nirman Designs, Manjeri

Mob- 9895978900

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Luxury Spacious  House Calicut

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT