ഒരു വീട് വയ്ക്കാൻ നിരവധി മരങ്ങൾ മുറിക്കുന്നവർക്ക് ഈ വീട് ഒരു ബോധോദയത്തിന്റെ അനുഭവമായിരിക്കും. പ്രകൃതിയുമായുള്ള താളം മുറിയാതെ എങ്ങനെ വാസയിടം ഒരുക്കാം എന്നു കാണിച്ചുതരും ഈ വീട്. കോയമ്പത്തുരാണ് ഈ വീട്. ആർക്കിടെക്റ്റ് ശ്രീകൃഷ്നാണ് വീടിന്റെ ഡിസൈൻ തയ്യറാക്കിയത്. വീട് നിർമിക്കാനൊരുങ്ങുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീട് വയ്ക്കാൻ നിരവധി മരങ്ങൾ മുറിക്കുന്നവർക്ക് ഈ വീട് ഒരു ബോധോദയത്തിന്റെ അനുഭവമായിരിക്കും. പ്രകൃതിയുമായുള്ള താളം മുറിയാതെ എങ്ങനെ വാസയിടം ഒരുക്കാം എന്നു  കാണിച്ചുതരും ഈ വീട്. കോയമ്പത്തുരാണ് ഈ വീട്. ആർക്കിടെക്റ്റ് ശ്രീകൃഷ്നാണ്  വീടിന്റെ ഡിസൈൻ തയ്യറാക്കിയത്.

വീട് നിർമിക്കാനൊരുങ്ങുമ്പോൾ വീട്ടുടമസ്ഥന് ഉണ്ടായിരുന്നത് ഒറ്റ ഡിമാന്റ്: മാവ് മുറിക്കാൻ പാടില്ല. ഉടമസ്ഥന്റെ ആവശ്യത്തോട്  ആർക്കിടെക്റ്റ്  ശ്രീകൃഷ്നനും യോജിച്ചതോടെ ട്രീഹൗസ് യാഥാർഥ്യമായി. തദ്ദേശിയ വാസ്തുകലരീതികളും സാമഗ്രികളും കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയിട്ടുള്ളത്. 

ADVERTISEMENT

ദൂരക്കാഴ്ചയിൽ  ഒറ്റനില വീടായി തോന്നുകയുള്ളുവെങ്കിലും ഇരുനിലകളിലാണ് വീട്ടിലെ സൗകര്യങ്ങൾ. പല ലെവലിലാണ് കോംപൗണ്ട് വാളും പോർച്ചും വീടിന്റെ ചുമരും നിർമിച്ചിരിക്കുന്നത്. ചെരിച്ചുള്ള നിർമാണരീതി വീടിന്റെ ഉയരംകുറയ്ക്കുന്ന ഘടകമാണ്. നിർമ്മാണം നടത്തിയിരിക്കുന്നത് പോറോതേം ബ്രിക്ക് കൊണ്ടാണ്. ബ്രിക്കിന്റെ സ്വാഭാവികഭംഗി നിലനിർത്തിയിട്ടുണ്ട്. ജി.ഐ  കൊണ്ടാണ്  കാർപോർച്ച്. വള്ളിച്ചെടികൾ പടർത്താനുള്ള താങ്ങായിട്ടും ഉപയോഗിക്കാം പോർച്ചിന്റെ സ്ട്രെക്ച്ർ.

വീടിരിക്കുന്നത് 5.5 സെന്റിലാണ്. 2000 ചതുരശ്രയടിയിലാണ് വീട്ടകത്തെ സൗകര്യങ്ങൾ. പോർച്ച്, ഇടനാഴി,  നടുമുറ്റം ലിവിങ്, ഡൈനിങ്, സ്റ്റെയർ, കിച്ചൻ, രണ്ട് കിടപ്പുമുറി എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിൽ. മുകൾനിലയിൽ ഒരു ബെഡ്‌റൂം, അപ്പർ ലിവിങ്, ബാൽക്കണി, ബ്രിഡ്ജ്, ടെറസ്സ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പോർച്ചിലും മുറ്റത്തും നാച്വുറð സ്റ്റോൺ പേവ് ചെയ്തിരിക്കുന്നു. സിറ്റൗട്ടിൽ ഗ്രാനൈറ്റാണ്. 

നടുമുറ്റവും അതിൽ നിൽക്കുന്ന മാവും കേന്ദ്രികരിച്ചാണ്  അകത്തള സൗകര്യങ്ങൾ ചിട്ടപ്പെടുത്തിരിക്കുന്നത്. കോർട്ടിൽ നാടൻചെടികളും പെബിൾസും ഔട്ട്ഡോർ ഫർണിച്ചറും നൽകിയിട്ടുണ്ട്. കോർട്ടിന്റെ മുകൾഭാഗത്ത് ജി. ഐ  പർഗോളയാണ്. ഇടനാഴിയുടെ ഒരു വശത്തായിട്ടാണ് സ്വീകരണമുറി. ഇടനാഴിയുടെ അറ്റത്ത് ഡൈനിങ്. ലിവിങ് ഫ്ളോർലെവൽ താഴ്ത്തിയാണ് ഒരുക്കിയത്. നാച്ചുറൽ സ്റ്റോൺ  കൊണ്ടാണ് ഫ്ളോറിങ്.

കാന്റിലിവർ സ്റ്റെയറാണ് ഇരുനിലകളും തമ്മിൽ ബന്ധിപ്പിക്കുന്നത്. ചുരുങ്ങിയസ്ഥലത്ത് ചുരുങ്ങിയ ബജറ്റിൽ പെട്ടെന്ന് തയാറാക്കാവുന്നതാണ് ഇത്തരം സ്‌റ്റെയർകേസ്.  സ്റ്റെയറിനടിയിലാണ് കിച്ചൻ. ഒട്ടുംസ്ഥലം പാഴാക്കാതെ ഒരുക്കിയതാണ് കിച്ചൻ. മിനിമം സ്ഥലത്ത് ഒരു കിച്ചൻ ഒരുക്കുന്നവർക്ക് മാതൃകയാണ് അടുക്കള.

ADVERTISEMENT

മൂന്നു കിടപ്പുമുറികളുണ്ടിവിടെ. ഇരുനിലകളിലുമായിട്ടാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കിടപ്പുമുറിയുടെ ഫങ്ഷനാവശ്യമായ ഫർണിച്ചർമാത്രമേ ബെഡ്റുമിലുള്ളൂ. മുകൾനിലയിൽ അപ്പർ ലിവിങും ടെറസ്സും തമ്മിൽ  ബന്ധിപ്പിക്കുന്നത് ഒരു ബ്രിഡ്ജാണ്.

പരമ്പരാഗതമായ മദ്രാസ് ടെറസ്സ് റൂഫിങ് രീതിയിലാണ്  ഈ  വീടിന്റെ  മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. എളുപ്പത്തിലുള്ള നിർമാണം സാധ്യമാക്കുന്നു ഈ  രീതി. തദ്ദേശിയ സാമഗ്രികളും പ്രാദേശിക നിർമാണരീതിയും പ്രകൃതിയുമായി രമ്യതപ്പെട്ടുള്ള നിർമാണവും ഈ വീടിനെ അനുകരണിയ മാതൃകയാക്കുന്നു.

Project facts

Location: Coimbatore 

ADVERTISEMENT

Plot:  5.5 cent

Area: 2000 Sqft 

Owner: Pandurangan

Architect :Srikrishnan 

PG Associates, Coimbatore

sricrishnan@gmail.com

Phone: 9843277678

English Summary- Eco Friendly House Coimbatore