വടകരയ്ക്കടുത്ത് വള്ളിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 20 വർഷം പഴക്കമുള്ള വീടായിരുന്നു ഇത്. വളരെ ചെറിയ മിനുക്കുപണികളിലൂടെ വീടിന്റെ കെട്ടും മറ്റും മാറ്റിയെടുത്തു എന്നതാണ് ഇവിടെ ശ്രദ്ധേയം. പഴയ ഇരുനില വീടുകളുടെ ശൈലിയിൽ കമാനാകൃതിയിലുള്ള എലിവേഷനായിരുന്നു വീടിന്. ഒപ്പം അകത്തളങ്ങൾ ചെറുതായതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകരയ്ക്കടുത്ത് വള്ളിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 20 വർഷം പഴക്കമുള്ള വീടായിരുന്നു ഇത്. വളരെ ചെറിയ മിനുക്കുപണികളിലൂടെ വീടിന്റെ കെട്ടും മറ്റും മാറ്റിയെടുത്തു എന്നതാണ് ഇവിടെ ശ്രദ്ധേയം.

പഴയ ഇരുനില വീടുകളുടെ ശൈലിയിൽ കമാനാകൃതിയിലുള്ള എലിവേഷനായിരുന്നു വീടിന്. ഒപ്പം അകത്തളങ്ങൾ ചെറുതായതിനാൽ കാറ്റും വെളിച്ചവും കയറുന്നതും കുറവ്. ഇത് പരിഹരിക്കാൻ എലിവേഷനിലെ ആർച്ച് തട്ടിക്കളഞ്ഞു. പകരം സ്ലോപ് റൂഫിൽ ബോക്സ് ശൈലിയിലുള്ള എലിവേഷൻ നൽകി. പോർച്ച് കൂട്ടിച്ചേർത്തു. മുകളിൽ ബാൽക്കണി നൽകി. ക്രീം കളർ ടെക്സ്ചർ പെയിന്റ് വീടിനു നൽകി. ഇത്രയും ചെയ്തതോടെ വീടിന്റെ പുറംകാഴ്ച അപ്പാടെ മാറി.

ADVERTISEMENT

ചെറിയ പുനർവിന്യാസത്തിലൂടെ അകത്തളം പരിഷ്കരിച്ചു. അനാവശ്യ ഭിത്തികൾ തട്ടിക്കളഞ്ഞു അകത്തളം സെമി ഓപ്പൺ ശൈലിയിലേക്ക് മാറ്റി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3300 ചതുരശ്രയടിയിൽ ഒരുക്കിയത്.

മൾട്ടിവുഡ് പെയിന്റ് ഫിനിഷിലാണ് അകത്തളം ഫർണിഷ് ചെയ്തത്. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഷേപ്ഡ് സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ നൽകിയത് അകത്തളം പ്രസന്നമാക്കുന്നു.

പിരിയൻ ഗോവണിയാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഇവിടം ഡബിൾ ഹൈറ്റിലാണ്. താഴെ ഫാമിലി ലിവിങ് സജ്ജീകരിച്ചു. ഗോവണി കയറി എത്തുന്നത് അപ്പർ ഹാളിലേക്കാണ്. ഇവിടെ സ്റ്റഡി ഏരിയ ക്രമീകരിച്ചു. ജാളി ഫിനിഷിൽ ഒരുക്കിയ ഭിത്തിയാണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്.

ADVERTISEMENT

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു. കിടപ്പുമുറികളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകൾ നൽകി. ഹെഡ്ബോർഡിൽ ഡിസൈൻ എലമെന്റുകൾ നൽകി ഹൈലൈറ്റ് ചെയ്‌തു.

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

ലാൻഡ്സ്കേപിനെ പരിഷ്കരിച്ചതും വീടിന്റെ ഭംഗിക്ക് പിന്തുണയേകുന്നു. മുറ്റത്ത് നാച്ചുറൽ സ്റ്റോണും കടപ്പ സ്റ്റോണും വിരിച്ചു. വശങ്ങളിൽ പുൽത്തകിടിയും ചെടികളും നൽകി. രാത്രിയിൽ എലിവേഷനിലും ലാൻഡ്സ്കേപ്പിലുമുള്ള ലൈറ്റുകൾ കൺതുറക്കുമ്പോൾ വീട് കാണാൻ പ്രത്യേക ഭംഗിതന്നെയാണ്.ചുരുക്കത്തിൽ ചെറിയ  ചെപ്പടിവിദ്യകളിലൂടെ വീടിന്റെ കെട്ടും മട്ടും മാറ്റി എന്നതാണ് ഇവിടെ ശ്രദ്ധേയം.

ADVERTISEMENT

Project facts

Location- Vallikadu, Vadakara

Area- 3300 SFT

Plot- 30 cent

Owner- Hashim PK

Design- Muhammed Ajmal, Ajmal Abdulla, Ashhar

Zherow Architects

Mob-7736728987

Y.C- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Simple Facelift House Vadakara Plan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT