ചെറിയ പ്ലോട്ടിൽ കോസ്റ്റ് എഫക്ടീവ് ആയി വീടുപണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെ പേര് ഷാഫി. നാട്ടിൽ ബിസിനസാണ്. കോഴിക്കോട് നഗരത്തോട് ചേർന്നാണ് ആദ്യം വീട് വച്ചത്. പിന്നീട് നഗരത്തിരക്കുകളിൽ നിന്നും ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് തറവാടിനോട് ചേർന്ന് 6 സെന്റ് പ്ലോട്ട് വേർതിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടിൽ കോസ്റ്റ് എഫക്ടീവ് ആയി വീടുപണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

എന്റെ പേര് ഷാഫി. നാട്ടിൽ ബിസിനസാണ്. കോഴിക്കോട് നഗരത്തോട് ചേർന്നാണ് ആദ്യം വീട് വച്ചത്. പിന്നീട് നഗരത്തിരക്കുകളിൽ നിന്നും ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് തറവാടിനോട് ചേർന്ന് 6 സെന്റ് പ്ലോട്ട് വേർതിരിച്ചു വീടുപണിതത്. പരമാവധി ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഡിസൈനർ റഊഫിനെയാണ് പണി ഏൽപിച്ചത്.

ADVERTISEMENT

പരമാവധി ഏരിയ കുറയ്ക്കാൻ കാർ പോർച്ച് സ്ട്രക്ച്റിന്റെ കൂടെ ഉൾക്കൊള്ളിച്ചില്ല. കയറിത്താമസം കഴിഞ്ഞു ഇനി ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനാണ് പ്ലാൻ.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, വർക്കേരിയ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 1900 ചതുരശ്രയടിയിൽ ഒരുക്കിയത്.

കോമൺ ഏരിയകൾ തുറസായ നയത്തിൽ ഒരുക്കി. ഒപ്പം ഇളംനിറങ്ങളും ചുവരുകളിൽ നൽകി. അതിനാൽ ഉള്ളതിലും കൂടുതൽ വിശാലത അനുഭവപ്പെടുന്നുണ്ട്. വിട്രിഫൈഡ് ടൈലാണ് നിലത്ത്‌ വിരിച്ചത്. വില കൂടിയ തടികൾ ഒഴിവാക്കി. കരിവാകയുടെ തടിയും ഗ്ലാസും കൊണ്ടാണ് കൈവരികൾ നിർമിച്ചത്.

ലിവിങ്- ഡൈനിങ്- സ്‌റ്റെയർ ഏരിയകൾ ഓപ്പൺ നയത്തിൽ വിന്യസിച്ചു. സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിൽ ഒരുക്കി. മുകൾനിലയുമായി ഒരു കണക്ട് ലഭിക്കാൻ ഇത് സഹായിക്കുന്നു. സ്‌റ്റെയറിലേക്ക് കയറുന്ന ഭാഗത്ത് ഒരു തട്ട് ഉയർത്തിനൽകി ഫാമിലി ലിവിങ് വേർതിരിച്ചു. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി. ഒരു തൂക്കുകട്ടിലാണ് ഇവിടം അലങ്കരിക്കുന്നത്. 

ADVERTISEMENT

സ്‌റ്റെയറിന്റെ താഴെയായി ഊൺമേശയും വാഷ് ഏരിയയും ക്രമീകരിച്ചു. 

മറൈൻ പ്ലൈവുഡിലാണ് കിച്ചൻ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചൻ കൗണ്ടറിനോട് ചേർന്ന് മിനിമൽ ശൈലിയിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും നൽകി. വർക്കേരിയ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

നാലു കിടപ്പുമുറികളും 10 X 12 സൈസിലാണ്. എന്നാൽ എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുമുണ്ട്. 

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ നിരക്കുകൾ വച്ചു ചുരുങ്ങിയത് 40 ലക്ഷമെങ്കിലും ആകേണ്ടിടത്താണ് ബജറ്റ് ഇതിൽ ഒരുക്കിയത് എന്നതാണ് ഞങ്ങളുടെ  സന്തോഷം. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • ചതുരശ്രയടി പരമാവധി കുറച്ചു.
  • ഫോൾസ് സീലിങ് കുറച്ചു. ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • ഭിത്തികളിൽ ഇളംനിറങ്ങൾ നൽകി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ബദൽ ഫർണിഷിങ് സാമഗ്രികൾ ഉപയോഗിച്ചു.

Project facts

Location- Nenmanda, Calicut

Plot- 6 cent

Area- 1900 SFT

Owner- Shafi

Design- Raoof Kalathingal

Tessera Architects, Feroke

Mob- 9961472061

Engineer- Shahabas

Y.C- Oct 2020

Budget- 33 Lakhs

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob-9746852557

English Summary- Cost Effective House Calicut