എറണാകുളം തൃക്കാക്കരയിൽ ചെറിയ പ്ലോട്ടിൽ മനോഹരമായ ഭവനം ഒരുക്കിയ വിശേഷങ്ങൾ ടെക്കിയായ ജാബിർ അഹ്മദ് പുതിയ ഭവനം സഫലമാക്കിയത്. ഞാനും ഭാര്യയും ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നതിനാലാണ് കൊച്ചിയിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ സ്ഥലത്തിന് തീവിലയുള്ള തൃക്കാക്കര 4.8 സെന്റ് സ്ഥലം വാങ്ങി. അതിനുശേഷം പ്ലാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം തൃക്കാക്കരയിൽ ചെറിയ പ്ലോട്ടിൽ മനോഹരമായ ഭവനം ഒരുക്കിയ വിശേഷങ്ങൾ  ടെക്കിയായ ജാബിർ അഹ്മദ് പുതിയ ഭവനം സഫലമാക്കിയത്. 

ഞാനും ഭാര്യയും ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നതിനാലാണ് കൊച്ചിയിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ സ്ഥലത്തിന് തീവിലയുള്ള തൃക്കാക്കര 4.8 സെന്റ് സ്ഥലം വാങ്ങി. അതിനുശേഷം പ്ലാൻ വരപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നേറിയില്ല. അപ്പോഴാണ് മനോരമ ഓൺലൈനിൽ ഡിസൈനർ ഷിന്റോയുടെ പ്രോജക്ടുകൾ ശ്രദ്ധിക്കുന്നത്. അങ്ങനെ ഷിന്റോയെ വിളിച്ച് പണി ഏൽപിക്കുകയായിരുന്നു.

ADVERTISEMENT

ചെറിയ സ്ഥലത്ത് പണിയുന്ന വീടാണെങ്കിലും അതിന്റെ ഞെരുക്കം ഉള്ളിൽ അനുഭവപ്പെടരുത് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. പരമാവധി സ്ഥലം ലഭ്യമാക്കാൻ ഫ്ലാറ്റ്-ബോക്സ് ശൈലിയിലാണ് എലിവേഷൻ ഒരുക്കിയത്. ഡബിൾ ഹൈറ്റ് ഭിത്തിയിൽ നാച്ചുറൽ ക്ലാഡിങ്ങും യെലോ ടെക്സ്ചർ പെയിന്റും നൽകി. സ്ട്രക്ചറിൽ പോർച്ച് ഒഴിവാക്കി. സ്ഥലം നഷ്ടമാകാതെ ഇൻഡസ്ട്രിയൽ വർക്കിൽ പോർച്ച് ഇനി പണിയണം.

സിറ്റൗട്ട്, ഫോർമൽ-ഫാമിലി-അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1929 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഫാമിലി ലിവിങ്- ഡൈനിങ്- സ്‌റ്റെയർ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി നൽകി. സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ് നൽകി സ്ഥലം ഉപയുക്തമാക്കി. ഡബിൾ ഹൈറ്റ് ആയതിനാൽ ഇരുനിലകളും തമ്മിൽ കണക്ടിവിറ്റിയും ലഭിക്കുന്നു. ജിഐ ട്യൂബ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

പ്ലാൻ വരയ്ക്കുന്ന സമയത്ത് മുകൾനിലയിൽ ഒരു ഡെഡിക്കേറ്റഡ് ഓഫിസ് റൂം വേണമെന്നു ഞങ്ങൾ പറഞ്ഞിരുന്നു. അത് ഇത്രയും പെട്ടെന്ന് ഉപയോഗപ്പെടുമെന്നു വിചാരിച്ചില്ല. കൊറോണക്കാലം വന്നതോടെ വർക് ഫ്രം ഹോം ലഭിച്ചു. അങ്ങനെ വീട് ഓഫീസായി മാറി. ജോലി ചെയ്യുമ്പോൾ തന്നെ വീടും ശ്രദ്ധിക്കാൻ കഴിയുംവിധം സുതാര്യമായ ഗ്ലാസ് വാതിലാണ് ഇതിന് നൽകിയത്.  

ADVERTISEMENT

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി. സ്‌റ്റോറേജ് ധാരാളം ലഭിക്കാൻ ഒരു വശത്തെ ഭിത്തിയിൽ ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി. ഹെഡ്‌സൈഡ് വോൾ ഹൈലൈറ്റർ നിറം നൽകി വർണാഭമാക്കി. അറ്റാച്ഡ് ബാത്റൂമും മുറികളിൽ നൽകി.

ഡൈനിങ്ങിലേക്ക് തുറന്നുള്ള ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന ഭാഗത്ത് പാൻട്രി കൗണ്ടറും നൽകി.

പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. ഇവിടെ എത്തിയ അതിഥികൾ പറഞ്ഞത്, അകത്തേക്ക് കയറിയാൽ ഇത്ര ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് പറയുകയേയില്ല എന്നാണ്.

ADVERTISEMENT

Project facts

Location - Thrikkakkara, Ernakulam

Plot- 4.8 cents

Area - 1929 Sqft

Owner- Jabir Ahammed

Designer- Shinto Varghese

Concept Design Studio, Kadavanthra, Kochi 

Ph- +914844864633

Y.C- 2020 November

English Summary- 4 cent City House Kochi