തൃശൂർ കുര്യച്ചിറയിലാണ് ഷിംജു ഡേവിഡിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാകണം തന്റെ വീട് എന്നായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇത് മുൻനിർത്തി വീടിന്റെ ഓരോ മുക്കും മൂലയും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്നത് കാണാം. L ഷേപ്പിൽ മടക്കിവയ്‌ക്കാവുന്ന ജിഐ ഗെയ്റ്റാണ് അതിഥികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ കുര്യച്ചിറയിലാണ് ഷിംജു ഡേവിഡിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാകണം തന്റെ വീട് എന്നായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇത് മുൻനിർത്തി വീടിന്റെ ഓരോ മുക്കും മൂലയും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്നത് കാണാം.

L ഷേപ്പിൽ മടക്കിവയ്‌ക്കാവുന്ന ജിഐ ഗെയ്റ്റാണ് അതിഥികളെ  സ്വാഗതം ചെയ്യുന്നത്. ലളിതവും സുന്ദരവുമായ ലാൻഡ്സ്കേപ്പ് കടന്നാണ് അകത്തേക്കെത്തുന്നത്. H ഷേപ്പിലാണ് വീടിന്റെ പുറംകാഴ്ച്. അകത്തുകയറിയാൽ ഇടതുവശത്തായി കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നിവയും വലതുവശത്തായി മാസ്റ്റർ ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം, കിച്ചൻ, വർക്കേരിയ എന്നിങ്ങനെയാണ് ഇടങ്ങൾ. ഈ സ്‌പേസുകളെ തമ്മിൽ കണക്ട് ചെയ്യുന്നത് താഴത്തെ നിലയിൽ ഡൈനിങ്ങും മുകൾനിലയിൽ അപ്പർലിവിങ്ങുമാണ്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, രണ്ടു ലിവിങ്ങുകൾ എന്നിവ വ്യത്യസ്ത സ്ലാബ് ഹൈറ്റിലാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ലെവലുകളുടെയും ഇടഭാഗത്ത് L ഷേപ്പിൽ ഫിക്സഡ് ഗ്ലാസ് നൽകി. പകൽ, സായാഹ്നം, രാത്രി എന്നിവയുടെ ഭാവഭേദങ്ങൾ  ഇതിലൂടെ വീടിനുള്ളിലേക്ക് എത്തുന്നു. പടിഞ്ഞാറ് വെയിലിനെ സ്വാഗതം ചെയ്യുംവിധമാണ് ഗ്ലാസുകളുടെ ക്രമീകരണം.

അകത്തളത്തിലെ ഹൈലൈറ്റ്, ഒരടി താഴ്ച് മാത്രം നൽകി ഒരുക്കിയ വാട്ടർബോഡിയാണ്. വീടിന്റെ മിക്ക സ്‌പേസുകളിൽനിന്നും ഇവിടേക്ക് കാഴ്ചയെത്തും. വീട്ടുകാർക്കും വിരുന്നുകാർക്കും ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഈ വാട്ടർബോഡി.

ഡൈനിങ്ങിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. ഇത് തുറന്നാൽ പാറ്റിയോയിലേക്ക് പ്രവേശിക്കാം.  അകത്തുകൂടി മാത്രമേ ഇവിടേക്ക് ഇറങ്ങാനാകൂ. 

വെർട്ടിക്കൽ  പർഗോളയും ഇതിന്റെ സൈഡിൽ കൂടി കൊടുത്ത സ്റ്റീൽ സ്ട്രക്ചർ സ്‌റ്റെയറും ഇന്റീരിയറിലെ ആകർഷണമാണ്.

ADVERTISEMENT

മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണ് നൽകിയത്.  വളരെ സുന്ദരവും വ്യത്യസ്തവുമായാണ് ഓരോ മുറികളും ഒരുക്കിയത്. ആർട്ടിസ്റ്റിനെ കൊണ്ടുവരപ്പിച്ച ചിത്രങ്ങളാണ് ഓരോ മുറികളും അലങ്കരിക്കുന്നത്. ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ച അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഇവിടെ ഒരുക്കി.

മുകൾനിലയിൽ ഒരു ഓഫിസ് മുറിയും നൽകി. ഇവിടേക്ക് പുറത്തുനിന്നും സ്‌റ്റെയർ എൻട്രിയും നൽകി.

U ഷേപ്ഡ് കിച്ചനും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഓവൽ ഷേപ്പിൽ പ്രത്യേകം പണിയിപ്പിച്ചെടുത്ത 8 സീറ്റർ ഡൈനിങ് ടേബിളും ഉപയുക്തതയ്ക്കും ഭംഗിക്കും പ്രാമുഖ്യം നൽകിയൊരുക്കി.

ധാരാളം ഇൻഡോർ പ്ലാന്റുകൾ ഉള്ളിൽ നൽകി. ഹരിതാഭയും മികച്ച ക്രോസ് വെന്റിലേഷനും വെളിച്ചവും വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇതുവഴി പോകുന്ന ആരും ഈ വീട് ഒന്ന് നോക്കാതെ പോകില്ല...

ADVERTISEMENT

Project facts

Location- Kuriachira, Thrissur

Plot- 12 cent

Area- 3500 SFT

Owner- Shimju David

Design- Manaf Karim

MAAD Concept, Kalamassery

Mob- 7558001111

Y.C -2020

English Summary- Unique House Kuriachira Thrissur Plan