മലപ്പുറം തലപ്പാറയിലാണ് പ്രവാസിയായ മുഹമ്മദ് അലിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പരിപാലനം എളുപ്പമുള്ള എന്നാൽ സൗകര്യങ്ങൾ എല്ലാമുള്ള വീട് എന്നതായിരുന്നു ഇവരുടെ ഡിമാൻഡ്. പഴയ തറവാടിന് സമീപം പുതിയകാല സൗകര്യങ്ങളുള്ള വീട് സഫലമാക്കുകയായിരുന്നു. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ബ്രിക് ക്ലാഡിങ് നൽകിയ ഷോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം തലപ്പാറയിലാണ് പ്രവാസിയായ മുഹമ്മദ് അലിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പരിപാലനം എളുപ്പമുള്ള എന്നാൽ സൗകര്യങ്ങൾ എല്ലാമുള്ള വീട് എന്നതായിരുന്നു ഇവരുടെ ഡിമാൻഡ്. 

പഴയ തറവാടിന് സമീപം പുതിയകാല സൗകര്യങ്ങളുള്ള വീട് സഫലമാക്കുകയായിരുന്നു. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ബ്രിക് ക്ലാഡിങ് നൽകിയ ഷോ വോളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ബോർഡറുകൾ ഗ്രീൻ ഷേഡ് നൽകിയതും ഭംഗി വർധിപ്പിക്കുന്നു.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്.

സെമി-ഓപ്പൺ ശൈലിയിൽ ഇടങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. L ഷേപ്ഡ് സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെ സീലിങ്ങിലും പ്ലൈവുഡ് കൊണ്ട് ഫോൾസ് സീലിങ് നൽകി.  8 സീറ്റർ ഡൈനിങ്ങിന്റെയും ചെയറുകളുടെയും ഡിസൈനും ശ്രദ്ധേയമാണ്.

വീട്ടിലെ ഫർണിച്ചർ മുഴുവനും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തതാണ്. ഒന്നും പുറത്തുനിന്നും വാങ്ങേണ്ടി വന്നില്ല.പ്ലൈവുഡിലാണ് ഫർണിഷിങ് മുഴുവനും ചെയ്തത്. തേക്ക് പോലുള്ള വിലയേറിയ തടികൾ ഒഴിവാക്കി.

താഴത്തെ നില ഇറ്റാലിയൻ മാർബിൾ വിരിച്ചു. മുകൾനിലയിൽ വിട്രിഫൈഡ് ടൈൽസ് വിരിച്ചു. മുകൾ നില അധികം ഫർണിഷ് ചെയ്തിട്ടില്ല.

ADVERTISEMENT

ഗോവണിയുടെ പടികൾ മഹാഗണിയിൽ ഒരുക്കി. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിൽ കൈവരികൾ നൽകി.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചണിൽ നൽകി.

വീടിന്റെ ഭംഗി അനാവൃതമാകുംവിധം പിന്നിലേക്കിറക്കിയാണ് സ്ഥാനം കണ്ടത്. മുറ്റം കോട്ട സ്റ്റോൺ വിരിച്ചു. മിനിമൽ  ഗാർഡനും നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ വീട്ടുകാർ ആഗ്രഹിച്ച മാനദണ്ഡങ്ങൾ എല്ലാം ഇവിടെ പ്രാവർത്തികമാക്കി എന്നതാണ് ഹൈലൈറ്റ്.

ADVERTISEMENT

Project facts

Location- Thalapara, Malappuram

Area- 2800 SFT

Owner- Muhammed Ali

Design- Cypress Interiors

Mob- 9847882255

Architect- Riju

Y.C- 2019

English Summary- Contemporary House Malappuram