മലപ്പുറം പൂക്കോട്ടൂരാണ് പ്രവാസിയായ ഹസൈന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നല്ല വിശാലതയിൽ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. സമകാലിക കൊളോണിയൽ ശൈലികൾ ഇടകലർത്തിയാണ് പുറംകാഴ്ച. വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കി മുറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം പൂക്കോട്ടൂരാണ് പ്രവാസിയായ ഹസൈന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നല്ല വിശാലതയിൽ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

സമകാലിക കൊളോണിയൽ ശൈലികൾ ഇടകലർത്തിയാണ് പുറംകാഴ്ച. വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കി മുറ്റം നൽകിയാണ് സ്ഥാനം. നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി മുറ്റം ഭംഗിയാക്കി.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാനവാതിലിൽ നിന്നും ഒരു പാസേജ് വഴിയാണ് ഇടങ്ങളെ ബന്ധിപ്പിക്കുന്നത്. പാസേജിൽ വുഡൻ ഫിനിഷ്ഡ് ടൈൽ വിരിച്ചു. വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്.

പരസ്പരം വിനിമയം ചെയ്യുന്ന വിധം സെമി-ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ വിന്യസിച്ചു. ഇത് കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. വലിയ ജനാലകൾ നൽകിയത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.  C ഷേപ്ഡ് സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. ഡൈനിങ് ചെയറിന്റെ ഡിസൈൻ ശ്രദ്ധേയമാണ്.സമീപം ക്രോക്കറി ഷെൽഫ് നൽകി സ്റ്റോറേജ് ഉറപ്പാക്കി.

ഡൈനിങ് ഹാളിന്റെ വശത്തായി വെർട്ടിക്കൽ പർഗോള നൽകി കോർട്യാർഡ് ഒരുക്കി. നിലത്ത് സിന്തറ്റിക് ഗ്രാസ് വിരിച്ചു. ഇതുവഴി വെളിച്ചം ഉള്ളിലേക്കെത്തുന്നു.

ADVERTISEMENT

വാഷ് ഏരിയയും സ്‌റ്റെയർ ഏരിയയും വേർതിരിക്കാൻ പ്ലൈവുഡ് സെമിപാർടീഷൻ നൽകി. ഇതിൽ നിഷുകളും ക്യൂരിയോസും നൽകി.

മുകളിലും താഴെയും രണ്ടു കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ് സ്‌പേസുകൾ നൽകി.

വർക്കേരിയ കൂടി സംയോജിപ്പിച്ച വലിയ കിച്ചനാണ് മറ്റൊരു ഹൈലൈറ്റ്. മൈക്ക+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

നല്ല കാറ്റും വെളിച്ചവും വീടിന്റെ അന്തരീക്ഷം പോസിറ്റീവായി നിലനിർത്തുന്നു. ഈ നവംബറിലായിരുന്നു പാലുകാച്ചൽ. അങ്ങനെ ആഗ്രഹിച്ചതിനപ്പുറം മികച്ച വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. 

ADVERTISEMENT

Project facts

Location- Pookkottur, Malappuram

Plot- 25 cent

Area- 2800 SFT

Owner- Hassain

Designer- Jamsheed T

Elemento architeural studio, Manjeri

Mob- 9995020311

Y.C- 2020 Nov

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Kerala House Plan Malappuram