പെയിന്റിങ് തൊഴിലാളിയാണ് തൃശൂർ എടമുട്ടം സ്വദേശി അശോകൻ. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം. തന്റെ ചെറിയ കുടുംബത്തിന് താമസിക്കാൻ തന്റെ പോക്കറ്റിൽ ഒതുങ്ങുന്ന വീട് എന്ന ആവശ്യവുമായി അശോകൻ സമീപിച്ചത് കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലിനെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയിന്റിങ് തൊഴിലാളിയാണ് തൃശൂർ എടമുട്ടം സ്വദേശി അശോകൻ. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം. തന്റെ ചെറിയ കുടുംബത്തിന് താമസിക്കാൻ തന്റെ പോക്കറ്റിൽ ഒതുങ്ങുന്ന വീട് എന്ന ആവശ്യവുമായി അശോകൻ സമീപിച്ചത് കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലിനെയാണ്. നിരവധി ബജറ്റ് വീടുകൾ നിർമിച്ച ശാന്തിലാൽ വെറും 10 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട് പൂർത്തിയാക്കി നൽകി.

ഇഷ്ടികയുടെ ഭംഗിയാണ് വീടിന്റെ പുറംകാഴ്ച. പാലക്കാട് നിന്നും കൊണ്ടുവന്ന ഇഷ്ടികയാണ്  ഉപയോഗിച്ചത്. പ്ലാസ്റ്ററിങ്ങോ പെയിന്റോ ചെയ്യാതെ പുറംഭിത്തികൾ എക്സ്പോസ്ഡ് ശൈലിയുടെ ഭംഗിയിൽ നിലനിർത്തി.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ലൈബ്രറി, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 840 ചതുരശ്രയടിയിൽ ഒരുക്കിയത്. മുകളിൽ 840 ചതുരശ്രയടി ഓപ്പൺ ടെറസ് ഒഴിച്ചിട്ടിട്ടുണ്ട്‌. ഭാവിയിൽ പണം വരുന്നതിനനുസരിച്ച് മുകളിലേക്ക് വിപുലപ്പെടുത്താനും കഴിയും. 

തുറന്ന നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ ചെറിയ സ്‌പേസിലും പരമാവധി വിശാലത തോന്നിക്കുന്നു. ഓടു വച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര ഒരുക്കിയത്. അതിനാൽ ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

പല ഘട്ടങ്ങളിലായി പൂർത്തീകരിച്ച വീടാണിത്. രണ്ടു വർഷം മുൻപ് സ്ട്രക്ചർ പണി തീർത്തു താമസമായി. പിന്നീട് കയ്യിൽ പണം വരുന്ന മുറയ്‌ക്കാണ്‌ ഫർണിഷിങ് ചെയ്തത്. ഇതൊരു അനുകരണീയ മാതൃകയാണ്. എടുത്താൽ പൊങ്ങാത്ത ലോണെടുത്ത് ബാധ്യത വരുത്താതെ, അൽപം ക്ഷമയോടെ പരിശ്രമിച്ചു  കാത്തിരുന്നപ്പോൾ ബാധ്യതകൾ ഇല്ലാത്ത വീട് സ്വന്തമാക്കാനായി.

ചെലവ് കുറച്ചത്...

ADVERTISEMENT

ചതുരശ്രയടി കുറച്ചു. അകത്തളം വളരെ ലളിതമായി ഒരുക്കി.

ഇടവിട്ട് ഹോളുകൾ വരുന്ന റാറ്റ്-ട്രാപ് രീതിയിൽ ഭിത്തി കെട്ടി. ഇഷ്ടിക ലാഭിച്ചു.

നിലം ടൈൽ വിരിക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തി.

തടി ഫർണിച്ചറുകൾ ഒഴിവാക്കി. ഡൈനിങ്, കസേരകൾ ഒക്കെ സ്റ്റീൽ ഫിനിഷിലാണ്.

ADVERTISEMENT

പെയിന്റിങ് ഗൃഹനാഥൻ തന്നെ നിർവഹിച്ചു.

Project facts

Location- Edamuttom, Thrissur

Plot- 10 cent

Area- 840 SFT

Owner- Asokan

Design- Santhilal

CostFord, Thriprayar

Mob- 9747538500

Budget- 10 Lakhs

Y.C- 2020

English Summary- 10 Lakh Kerala House Thrissur Plan