തിരുവനന്തപുരം ആലംകോടാണ് സലീമിന്റെയും കുടുംബത്തിന്റെയും വീട്. പുറംകാഴ്ചയിൽ കേരളീയശൈലിയും അകത്തേക്ക് കയറിയാൽ മോഡേൺ ശൈലിയും നിറയുന്നതാണ് സവിശേഷത. നിരപ്പുവ്യത്യാസമുള്ള 25 സെന്റ് പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. അതിനാൽ വീടിനകത്തും ലെവൽ വ്യത്യാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ആലംകോടാണ് സലീമിന്റെയും കുടുംബത്തിന്റെയും വീട്. പുറംകാഴ്ചയിൽ കേരളീയശൈലിയും അകത്തേക്ക് കയറിയാൽ മോഡേൺ ശൈലിയും നിറയുന്നതാണ് സവിശേഷത. നിരപ്പുവ്യത്യാസമുള്ള 25 സെന്റ് പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. അതിനാൽ വീടിനകത്തും ലെവൽ വ്യത്യാസം പ്രകടമാണ്.

വീടിനേക്കാൾ ലാൻഡ്സ്കേപ്പിനാണ് പ്രാധാന്യം നൽകിയത് എന്നുതോന്നും. അകത്തളങ്ങൾ മിനിമലിസം പിന്തുടരുന്നു. കോബിൾ സ്റ്റോൺ വിരിച്ച നടപ്പാതയും മെക്‌സിക്കൻ ഗ്രാസ് വിരിച്ച മുറ്റവും മരങ്ങളും ചെടികളും കണ്ണിനു കുളിർമ നൽകുന്ന ഹരിതാഭ നിറയ്ക്കുന്നു.

ADVERTISEMENT

പ്രധാന ഗെയ്റ്റിന് പുറമെ പടിപ്പുര മാതൃകയിൽ വിക്കറ്റ് ഗെയ്റ്റും നൽകി. കാർ പോർച്ച് സ്ട്രക്ചറിൽ നിന്നും മാറ്റിനൽകി. ഇതിനും വീടിന്റെ മേൽക്കൂര പോലെ ഓടാണ് വിരിച്ചത്. ജയ്സാൽമീർ സ്റ്റോൺ ക്ലാഡിങ്ങും വീടിന്റെ പുറംകാഴ്ച അലങ്കരിക്കുന്നു. 

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,  കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഒരുക്കിയത്.

കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങൾ,പാനലിങ്, ഫോൾസ് സീലിങ് തുടങ്ങിയവയൊന്നും അകത്തളങ്ങളിൽ കാണാനില്ല. വിട്രിഫൈഡ് ടൈലാണ് കൂടുതൽ ഇടങ്ങളിൽ വിരിച്ചത്. ഹൈലൈറ്റ് ചെയ്യാൻ വുഡൻ ടൈലും നൽകി.

സ്വകാര്യത നൽകി ഫോർമൽ ലിവിങ് വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ്- സ്റ്റെയർ, ഹാളിന്റെ ഭാഗമായി വിന്യസിച്ചു. ഫ്ലോർ ലെവലിൽ നിന്നും താഴ്ത്തിയാണ് ഫാമിലി ലിവിങും ടിവി ഏരിയയും. തേക്കിന്റെ പടികളും സ്റ്റീൽ കൈവരികളുമാണ് ഗോവണിക്ക്. ഇതിന്റെ താഴെയായി വാട്ടർബോഡി നൽകി. ഡബിൾ ഹൈറ്റിലാണ് സ്‌റ്റെയർ ഏരിയ. ഇവിടെ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

ADVERTISEMENT

ഗ്ലാസ് ടോപ് നൽകിയ ലളിതമായ ഊൺമേശ. വാഷ് ഏരിയയുടെ താഴെ സ്റ്റോറേജും നൽകി. ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ് നൽകിയത്. എന്നാൽ സ്വകാര്യത ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ സ്ലൈഡിങ് ഗ്ലാസ് ഡോറും നൽകി. മറൈൻ പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

സ്റ്റോറേജിന്‌ പ്രാധാന്യം  നൽകിയാണ് അഞ്ചു കിടപ്പുമുറികളും. ഇൻബിൽറ്റ് വാഡ്രോബുകളും അറ്റാച്ഡ് ബാത്റൂമും ബേ വിൻഡോയും മുറികളിൽ നൽകി. വുഡൻ ലൂവറുകൾ നൽകി ബാൽക്കണിയുടെ ഭിത്തി കവർ ചെയ്തു. ഇവിടെ ഹാങ്ങിങ് ചെയർ നൽകി.

വീടിന്റെ പുറംഭിത്തിൽ വാം ടോൺ സ്പോട് ലൈറ്റുകൾ നൽകിയിട്ടുണ്ട്. രാത്രിയിൽ ഇത് തെളിക്കുമ്പോൾ വീട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.  ചുരുക്കത്തിൽ പരമ്പരാഗത പുറംകാഴ്ചയും മോഡേൺ സൗകര്യങ്ങൾ ഒരുമിക്കുന്ന അകവും നിറഞ്ഞ വീട്ടിൽ വീട്ടുകാർ ഡബിൾഹാപ്പി.

ADVERTISEMENT

Project facts

Location- Alamcode, Trivandrum

Plot- 25 cent

Area- 3100 SFT

Owner- Salim

Architects- Shahi Husain, Sreejith Bhaskar

Elements Architects, Trivandrum

Mob- 9895509895

Interior Design- Misilul Khamar

Y.C- 2018

English Summary- Traditional Modern House with Cool Interiors